ലാളിത്യത്തിൽ ഒളിഞ്ഞ ആഡംബരം, ഇരുപത് വർഷത്തെ പ്രയത്നം; തൃഷയുടെ 10 കോടിയുടെ വസതി, വിജയ്ക്കും പ്രിയപ്പെട്ടത്!

ലൈം ലൈറ്റിന് മുന്നിലാണ് ജീവിതമെങ്കിലും സ്വകാര്യ ജീവിതത്തെ അതീവ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്ന ഒരാളാണ് തൃഷ. സിനിമയുടെ തിരക്കുകൾക്കപ്പുറം താരത്തിന് ഏറ്റവും പ്രിയപ്പെട്ടത് തന്നെ സ്നേഹിക്കുന്നവർക്കൊപ്പമുള്ള ക്വാളിറ്റി ടൈമും സമാധാനവുമാണെന്ന് തോന്നും. ആരാധകർക്കും സിനിമാപ്രേമികൾക്കും ഇടയിൽ ​ഗ്ലാമർ ലോകത്ത് ജീവിക്കുന്ന നായികയായി തൃഷയെ തോന്നുമെങ്കിലും അടുത്തറിയുന്നവർക്ക് അവർ സിംപിളായൊരു പെൺകുട്ടി തന്നെയാണ്.

അനീഷിന്റെ ആ​ഗ്രഹം നിറവേറുന്നു, സെലിബ്രിറ്റികളോട് മുട്ടാൻ ഒന്നിൽ കൂടുതൽ കോമണേഴ്സ്?, പക്ഷെ സം​ഗതി എളുപ്പമല്ല!
അനീഷിന്റെ ആ​ഗ്രഹം നിറവേറുന്നു, സെലിബ്രിറ്റികളോട് മുട്ടാൻ ഒന്നിൽ കൂടുതൽ കോമണേഴ്സ്?, പക്ഷെ സം​ഗതി എളുപ്പമല്ല!

വർഷങ്ങളായി നിരവധി ഗോസിപ്പുകളും പ്രണയകഥകളും നടിയുടെ പേരിനൊപ്പം വന്നുപോയി. പക്ഷെ വിവാദങ്ങൾക്ക് മറുപടി പറയുന്നതിനേക്കാൾ തന്റെ ജോലി തന്നെ സ്നേഹിക്കുന്നവരോട് സംസാരിക്കട്ടെയെന്ന നിലപാടായിരുന്നു തൃഷയ്ക്ക്. ചിലർക്ക് തൃഷ ഒരു നടി മാത്രം. പക്ഷെ ആരാധകർക്ക് തൃഷ എന്നത് കാലം കടന്നുപോയാലും പഴയ ഭംഗി നഷ്ടമാകാത്ത ഒരു അനുഭവം പോലെയാണ്.

Trisha Krishnan

അതിനാലാണ് ഇരുപത് വർഷങ്ങൾക്കിപ്പുറവും നായിക സ്ഥാനം അലങ്കരിക്കാൻ താരത്തിന് കഴിയുന്നത്. ഒരു മിഡിൽ ക്ലാസ് കുടുംബത്തിലെ അം​ഗമായിട്ടായിരുന്നു ജനനം. ചെന്നൈയിലെ ഒരു പരമ്പരാഗത മധ്യവർഗ തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് വളർന്നത്. അച്ഛൻ കൃഷ്ണൻ ജനറൽ മാനേജരായിരുന്നു. അമ്മ ഉമാ കൃഷ്ണൻ വീട്ടമ്മയും. പഠിക്കുന്ന കാലത്ത് അച്ഛന്റെ ജോലിയുടെ ഭാ​ഗമായി ന്യൂയോർക്കിലേക്ക് കുടുംബസമേതം ചേക്കേറി.

തിരികെ എത്തിയശേഷമാണ് മോഡലിങും സിനിമയും സീ​രിയസായി കണ്ട് തുടങ്ങിയത്. സിനിമാ വ്യവസായവുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തിൽ നിന്ന് എത്തിയാണ് തൃഷ സിനിമയിൽ വിജയകരമായ വജീവിതം കെട്ടിപ്പടുത്തത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഏകദേശം 85 കോടിക്ക് മുകളിലാണ് നടിയുടെ ആസ്തി. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ചെന്നൈയിലെ ആഡംബര വസതിയാണ്.

പ്രമുഖ നിർമാതാവിന് അത് ഇഷ്ടപ്പെട്ടില്ല, അവസരം നഷ്ടമായി; നോ പറഞ്ഞാലും പറയേണ്ട രീതി: മീര നന്ദൻ
പ്രമുഖ നിർമാതാവിന് അത് ഇഷ്ടപ്പെട്ടില്ല, അവസരം നഷ്ടമായി; നോ പറഞ്ഞാലും പറയേണ്ട രീതി: മീര നന്ദൻ

പത്ത് കോടിയോളമാണ് തെന്നാംപേട്ടിൽ സ്ഥിതി ചെയ്യുന്ന വീടിന്റെ വില. ഷൂട്ടിങ് തിരക്കുകളും യാത്രകളും കഴിഞ്ഞാൽ താരം ആദ്യം ഓടി എത്തുന്നതും ഇവിടേയ്ക്കാണ്. സ്വകാര്യതയും ആഡംബരവും ചേർത്താണ് വീടിന്റെ നിർമിതി. ഓറഞ്ച്, ബെയ്ജ്, ബ്രൗൺ, മ്യൂട്ടഡ് ഗോൾഡ് തുടങ്ങിയ നിറങ്ങളാണ് വീടിന് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.

ബ്രിക്ക് റെഡ് സോഫകളും അതിനൊത്ത ബ്രൗൺ കർട്ടനുകളും ചേർന്ന ലിവിങ് സ്പേസ് അതിരുകടക്കാത്ത ആഡംബരത്തിന്റെ മികച്ച ഉദാഹരണമാണ്. താരം പങ്കുവെക്കുന്ന സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെയാണ് ആഢംബര വസതിയുടെ ഭം​ഗി ആരാധകർ ആസ്വദിക്കുന്നത്. പെയിന്റിംഗുകൾ, അബ്സ്ട്രാക്റ്റ് ആർട്ട് വർകുകൾ തുടങ്ങിയവയും മനോഹരമായ മിനിമലിസ്റ്റിക്ക് ഇന്റീരിയറും അകത്തളങ്ങൾക്ക് സ്റ്റൈലിഷ് ലുക്ക് നൽകുന്നു.

Trisha Krishnan

വീട്ടിലെ മറ്റൊരു പ്രധാന ആകർഷണം വാക്ക്-ഇൻ ക്ലോസറ്റാണ്. വസ്ത്രങ്ങളും വിലപിടിപ്പുള്ള ബാഗുകളും നിറഞ്ഞ ഇടം താരത്തിന്റെ ഫാഷൻ താൽപര്യം വ്യക്തമാക്കുന്നു. അമ്മയും അമ്മൂമ്മയും വളർത്തുനായയായ ഇസ്സിയും താരത്തിനൊപ്പം ഇവിടെ തമാസിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിൽ പ്രിയപ്പെട്ട നായ ഇസ്സിക്കൊപ്പം വർക്ക്‌ഔട്ട് ചെയ്യുന്നത് കാണാം. ബീജ് കർട്ടനുകളും വുഡൻ ഫ്ലോറിങും ചെയ്ത ബെഡ്‌റൂമിന്റെ ദൃശ്യങ്ങളും പോസ്റ്റിൽ കാണാം.

പച്ചപ്പാർന്ന മരങ്ങളും ചെടികളും ചുറ്റി നിൽക്കുന്ന വിശാലമായ ബാക്ക്‌യാർഡാണ് വീടിന്റെ മറ്റൊരു ഹൈലൈറ്റ്. ആഡംബരഭാവം നിറഞ്ഞിരുന്നാലും ഈ വീട് വളരെ സുഖകരമായ താമസാന്തരീക്ഷം നൽകുന്ന ഒന്നാണെന്നത് പുറത്ത് വന്ന ചിത്രങ്ങളിൽ നിന്ന് തന്നെ വ്യക്തം. ലളിത്വത്തിലാണ് യഥാർത്ഥ ആഡംബരം ഒളിഞ്ഞിരിക്കുന്നത് എന്നതിന് തൃഷയുടെ വസതിയാണ് മികച്ച ഉദാഹരണം.

മുൻഭർത്താവിന്റെ ചീത്ത, ഞാൻ കരഞ്ഞ് കൊണ്ടിരുന്നു, മക്കളോടൊപ്പം ഞാൻ വീട് വിട്ടപ്പോൾ: ഭാ​ഗ്യലക്ഷ്മി
മുൻഭർത്താവിന്റെ ചീത്ത, ഞാൻ കരഞ്ഞ് കൊണ്ടിരുന്നു, മക്കളോടൊപ്പം ഞാൻ വീട് വിട്ടപ്പോൾ: ഭാ​ഗ്യലക്ഷ്മി

കഴിഞ്ഞ വർഷം തൃഷ വിജയിയുടെ പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച പോസ്റ്റിലും വീടിന്റെ ബാക്ക് യാർഡ് എത്ര മനോഹരമായാണ് ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാണ്. ഇരുപത് വർഷത്തെ പ്രയത്നമാണ് ഇന്ന് തൃഷ അനുഭവിക്കുന്ന ആഢംബരവും ജീവിതവും. വിജയിക്കും ഏറെ പ്രിയപ്പെട്ട നായികയാണ് തൃഷ. നടിയുടെ കഠിനാധ്വാനത്തെ കുറിച്ച് പൊതുവേദികളിൽ തുറന്ന് സംസാരിച്ചിട്ടുള്ളയാളാണ് താരം.

Read more about: trisha krishnan vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X