എന്നോട് എന്നും ഒരുപോലെ! വിജയിനെക്കുറിച്ച് വാചാലയായ തൃഷ! മനസിലുള്ളതാണ് മുഖത്ത് കണ്ടത്! വീഡിയോ വൈറല്‍

സിനിമാ സംബന്ധിയായ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട് തൃഷ. ജനങ്ങളോടാണ് എനിക്ക് എന്നും നന്ദി പറയാനുള്ളത്. നിങ്ങളുടെ പിന്തുണ കൊണ്ടാണ് ഇവിടെ വരെ എത്തിയത്. ഇപ്പോഴും ഈ മേഖലയില്‍ പിടിച്ചുനിര്‍ത്തുന്നതും നിങ്ങളാണ്. സിനിമകളുടെ പ്രമോഷന്‍ പരിപാടികളിലെല്ലാം സജീവമായി പങ്കെടുക്കാറുണ്ട് അവര്‍. ലിയോ സിനിമയുടെ വിജയാഘോഷ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഈ സിനിമ സ്വീകരിച്ചതിനെക്കുറിച്ചും, വിജയിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചുമായിരുന്നു അന്ന് തൃഷ സംസാരിച്ചത്. ഈ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. വിജയ്-സംഗീത വിവാഹമോചന ചര്‍ച്ചകള്‍ക്കിടയില്‍ തൃഷയുടെ റോളും ചര്‍ച്ചയാണ് സോഷ്യല്‍മീഡിയയില്‍. ആ പറഞ്ഞ നടി തൃഷയാണെന്നാണ് ഒരുവിഭാഗം പറയുന്നത്.

നടിക്കൊപ്പമുള്ള ലിവിംഗ് റ്റുഗദര്‍, പരസ്ത്രീ ബന്ധം, തുടങ്ങിയ കാരണങ്ങള്‍ ചേര്‍ത്തായിരുന്നു സംഗീത പരാതി നല്‍കിയത്. ലിയോ എന്ന ചിത്രത്തിന് ശേഷമായി ഇരുവരും ഒന്നിച്ചാണ് എപ്പോഴുമെന്നാണ് സോഷ്യല്‍മീഡിയയിലെ ചില കണ്ടെത്തലുകള്‍. തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന് കാരണം വിജയ് ആണെന്ന് പറഞ്ഞവരുമുണ്ട്. ഇനി ഇവരൊന്നിക്കുമോ എന്നാണ് ചോദ്യങ്ങള്‍. സംഗീത ഡിവോഴ്‌സ് ആവശ്യപ്പെട്ടതോടെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് തൃഷ നേരിടുന്നത്. കാര്യങ്ങളറിയാതെയാണ് പലരും കുറ്റപ്പെടുത്തുന്നത്. ഇതെന്താണ് ഇങ്ങനെയൊരു അവസ്ഥയെന്ന് മനസിലാവുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു തൃഷയുടെ പ്രതികരണം.

Trisha s comment about Vijay
Photo Credit: Trisha / Instagram

വെക്കേഷന്‍ ആഘോഷിക്കാനായി പോയത് പോലെയായിരുന്നു ലിയോയില്‍ അഭിനയിച്ചപ്പോള്‍. ലോകേഷ് ഈ സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ ചെയ്യണമെന്ന് തോന്നിയിരുന്നു. വിജയ്, സ്‌കൂള്‍ കാലഘട്ടത്തിലെ ബെസ്റ്റ് ഫ്രണ്ട്‌സ് വീണ്ടും കാണുന്നു. ഒന്നിച്ച് യാത്ര പോവുന്നു, അതുപോലെയായിരുന്നു വിജയിനൊപ്പം അഭിനയിച്ചപ്പോള്‍. അന്നത്തെ അതേ സ്‌നേഹവും, ബഹുമാനവും ഉണ്ടായിരുന്നു ഞങ്ങള്‍ക്കിടയില്‍. ഇന്‍ഡസ്ട്രിയിലെ എന്റെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ് അദ്ദേഹം. 20 വര്‍ഷത്തെ എന്റെ സിനിമാജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് അദ്ദേഹത്തിനൊപ്പമാണ്. ഹോം ഒരു പ്ലേസല്ല അനുഭവമാണെന്ന് അദ്ദേഹം പറയാറുണ്ട്. ലിയോ എനിക്ക് അങ്ങനെയൊരു അനുഭവമായിരുന്നു എന്നാണ് തൃഷ പറഞ്ഞത്.

സദസിലിരുന്ന് തൃഷയെ വീക്ഷിക്കുന്ന വിജയിനെയും വീഡിയോയില്‍ കാണാം. തന്റെ പേര് പറഞ്ഞപ്പോള്‍ നിറഞ്ഞ് ചിരിക്കുകയായിരുന്നു അദ്ദേഹം. നിശബ്ദതതയും വിജയവുമാണ് പ്രതികാരം എന്നൊരു വാക്കുണ്ട്. അതൊരു വാക്ക് മാത്രമല്ല യാഥാര്‍ത്ഥ്യമാണെന്നായിരുന്നു തൃഷ പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാനും വിജയും ഒന്നിച്ചത്. എപ്പോഴാണ് നിങ്ങളൊന്നിച്ച് സിനിമ ചെയ്യുന്നതെന്ന മെസേജുകള്‍ എനിക്ക് വരുന്നുണ്ടായിരുന്നു. ഞങ്ങളുടെ കെമിസ്ട്രി ഇഷ്ടമുള്ളവരാണല്ലോ അങ്ങനെ ചോദിക്കുന്നത്. നീണ്ട ബ്രേക്കിന് ശേഷമായി ഒന്നിച്ചപ്പോഴും അത് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു. സിനിമ വിജയിച്ചു. അതില്‍ ഒരുപാട് സന്തോഷം. അഭിനേതാക്കളെന്ന നിലയില്‍ ഞങ്ങള്‍ രണ്ടാളും ഒരുപാട് വളര്‍ന്നിട്ടുണ്ട് ഇക്കാലയളവില്‍.

വിജയ് അന്നും ഇന്നും അതേപോലെയാണ്. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയും. മനസില്‍ സന്തോഷമാണെങ്കില്‍ അതെപ്പോഴും മുഖത്ത് കാണും. എന്റെ സന്തോഷത്തിന് കാരണം അതാണ്. ഉയര്‍ച്ചയിലും, താഴ്ചയിലും ഒരുപോലെ ഇരിക്കുന്ന ആളാണ് ഞാന്‍. പ്രത്യേകിച്ച് ആശങ്കകളൊന്നുമുണ്ടാവാറില്ല എനിക്ക്. വിജയങ്ങളില്‍ അമിതമായി സന്തോഷിക്കാറില്ല. അതുപോലെ പരാജയങ്ങളില്‍ സങ്കടപ്പെടാറുമില്ല. അങ്ങനെയൊരു പ്രകൃതമാണ് തന്റേതെന്നും അന്ന് അവര്‍ പറഞ്ഞിരുന്നു.

More from Filmibeat

Read more about: vijay trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X