ലക്ഷങ്ങളുടെ പെയിന്റിങ് കളക്ഷൻ, ഇൻഡോർ ഗാർഡൻ: തൃഷയുടെ ചെന്നൈ വസതിയെക്കുറിച്ച് അറിയാം

തൃഷ കൃഷ്ണൻ കഴിഞ്ഞ 20 വർഷത്തോളമായി സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും പോപ്പുലർ നായികമാരിൽ ഒരാളാണ്. പ്രത്യേകിച്ച് തമിഴ്, തെലുങ്ക് സിനിമ ഇന്ഡസ്ട്രികളിൽ, ഇന്നും തന്റേതായ ഒരിടം ഉണ്ടാക്കിയെടുക്കാൻ തൃഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ, സോഷ്യൽ മീഡിയയിൽ ചർച്ചയായികൊണ്ടിരിക്കുന്നത്, തഗ് ലൈഫ് താരത്തിന്റെ ചെന്നൈയിലെ ആഡംബര വാസതതിയാണ്. 10 കോടിയോളം വില വരുന്ന വീട്ടിൽ, ഏറ്റവും അത്യാധുനിക സൗകര്യങ്ങളാണ് തൃഷ തനിക്കും കുടുംബത്തിനും വേണ്ടി ഒരുക്കിയിരിക്കുന്നത്.

തൃഷയുടെ ചെന്നൈ വസതി

അടുത്തിടെ ന്യൂസ് 18 ഓൺലൈൻ പുറത്തു വിട്ട റിപോർട്ടുകൾ അനുസരിച്ച്, ചെന്നൈയിലെ ഒരു ആഡംബര പ്രദേശത്തെ ഏറ്റവും വലിയ ബിസിനസ് മാഗ്നറ്റുകളുടെയും, മറ്റ് ഉന്നത സെലിബ്രിറ്റികളുടെയും അയൽവാസിയാണ് തൃഷ. ചെന്നൈയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നടിയുടെ ആഡംബര ബംഗ്ലാവിന് ഏകദേശം വില 10 കോടി രൂപയോളം വരുമെന്ന് കണക്കാക്കപ്പെടുന്നു.

Trisha and mother Uma Krishnan at their residence
Photo Credit: Trisha / Instagram

വിശാലമായ തുറസ്സായ ഇടങ്ങളും, പരമ്പരാഗത സൗന്ദര്യവും, തൃഷ കൃഷ്ണന്റെ മോഡേൺ അഭിരുചിയെ പ്രതിഫലിപ്പിക്കുന്ന, അത്യാധുനിക സൗകര്യങ്ങൾ ഉള്ള ഇന്റീരിയറുകൾ എന്നിവയാണ് അവരുടെ വസതിയുടെ ഏറ്റവും വലിയ ആകർഷണങ്ങൾ എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്ന് സോഫകൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഇരിപ്പിടങ്ങളും, മധ്യഭാഗത്ത് ഒരു വലിയ കോഫി ടേബിളും മറ്റ് അലങ്കാരങ്ങളും ഉള്ള ലിവിങ് ഏരിയ ആണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. തൃഷയുടെ വീട്ടിലെത്തുന്ന സുഹൃത്തുക്കളും, മറ്റ് അതിഥികളും സാധാരണയായി ഒത്തുകൂടാറുള്ളത് ഇവിടെയാണ്.

ബ്രൈറ്റ് ആയ നിറങ്ങളും, കുറച്ചു ഊഷ്മളമായ നിറങ്ങളും തമ്മിൽ ബാലൻസ് ചെയ്തു കൊണ്ടാണ് തൃഷ തന്റെ വീടിന്റെ ഇന്റീരിയർ ഡിസൈനിങ് നടത്തിയിട്ടുള്ളത്. റസ്റ്റ്, സ്വർണ്ണവും കലർന്ന വ്യത്യസ്ത നിറങ്ങളിലുള്ള ഇരട്ട കർട്ടനുകൾ കൊണ്ടാണ് തഗ് ലൈഫ് നടി തന്റെ വീടിനെ പ്രധാനമായും അലങ്കരിച്ചിരിക്കുന്നത്. ടാൻ ചെയ്ത ലെതർ ഇരിപ്പിടങ്ങൾ ഈ വീടിന്റെ പ്രൗഢിക്ക് മാറ്റ് കൂട്ടുന്നു. എന്നാൽ, തികഞ്ഞ മൃഗ സ്നേഹിയായ തൃഷ, യഥാർത്ഥ ലെതർ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് എതിരാണെന്നും, തന്റെ വീട്ടിൽ തരാം ഉപയോഗിച്ചിരിക്കുന്നത് കൃത്രിമ ലെതർ ആണെന്നും സംസാരമുണ്ട്.

Trisha at her residence
Photo Credit: Trisha / Instagram

ന്യൂസ് 18 പുറത്തു വിട്ട റിപോർട്ടുകൾ അനുസരിച്ച്, തികഞ്ഞ കലാ സ്‌നേഹിയായ തൃഷയ്ക്ക് പെയിന്റിങ്ങുകളുടെ വലിയൊരു കളക്ഷൻ സ്വന്തമായുണ്ട്. തന്റെ ചെന്നൈയിലെ വസതി അലങ്കരിക്കാനായി താരം ഉപയോഗിച്ചിരിക്കുന്നത് ലക്ഷങ്ങൾ വിലപ്പിടിപ്പുള്ള പെയിന്റിങ്ങുകളാണെന്നാണ് സൂചന. അതിന്റെ ചില ചിത്രങ്ങൾ തൃഷയും, നടിയുടെ അമ്മയായ ഉമ കൃഷ്ണനും, ഇരുവരുടെയും സുഹൃത്തുക്കളും പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു.

എന്നാൽ വീടിന്റെ മറ്റു മുറികളിൽ നിന്ന് വ്യത്യസ്തമായി, തന്റെ റൂം വളരെ ലളിതമായിട്ടാണ് തൃഷ ഒരുക്കിയിരിക്കുന്നത്. വെള്ള നിറത്തിലുള്ള ചുമരുകളും, മരം കൊണ്ടുള്ള ഫർണീച്ചറുകാളും, വിനൈൽ കൊണ്ടുള്ള നിലവും ഒക്കെയായി ക്ലാസ്സിക് ടച്ച് ആണ് നടിയുടെ മുറിക്ക്. ഒപ്പം തന്നെ അതി വിശാലമായ ഒരു വാക്ക്-ഇൻ ക്ലോസറ്റും, ഡ്രസിങ് റൂമും താരത്തിനുണ്ട്. തന്റെ വസ്ത്രങ്ങളുടെയും, ചെരിപ്പുകളുടെയും കളക്ഷൻ നടി സൂക്ഷിക്കാറുള്ളത് ഇവിടെയാണ്. ഒപ്പം, ചെറുതല്ലാത്ത, അത് മനോഹരമായ ഒരു ഇന്റീരിയർ ഗാർഡനും വീട്ടിൽ താരം ഒരുക്കിയിട്ടുണ്ട്. തൃഷയുടെ വീട്ടിലെ മറ്റു സൗകര്യങ്ങളിൽ അത്യാധുനിക സജ്ജീകരണങ്ങൾ ഉള്ള ഹോം തീയറ്റർ ഏരിയയും, ജിമ്മും, നീന്തൽ കുളവും, ഒക്കെ ഉൾപ്പെടും.

Read more about: trisha trisha krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X