For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയൻതാരയുമായി സംസാരിക്കാനുള്ളത് സിനിമകൾ അല്ല; നടിയുമായി മത്സരമുണ്ടോയെന്ന് വ്യക്തമാക്കി തൃഷ

  |

  തെന്നിന്ത്യൻ സിനിമകളിലെ സൂപ്പർ‌ താരമാണ് നടി തൃഷ. കരിയറിൽ വന്ന തളർച്ചയ്ക്ക് ശേഷം പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ വീണ്ടും നായിക നിരയിൽ മുൻ പന്തിയിൽ എത്തിയിരിക്കുകയാണ് തൃഷ. അടുത്തിടെ ആണ് സിനിമയിലെ തന്റെ 20 വർഷം തൃഷ പൂർത്തിയാക്കിയത്. തമിഴകത്തെ നടിയുടെ ആരാധകർ ഇത് ആഘോഷിച്ചിരുന്നു.

  കരിയറിൽ ചെയ്ത സിനിമകളിൽ ഒരുപിടി ഐക്കണിക് റോളുകൾ ലഭിച്ചതാണ് തൃഷയെ ഇന്നും പ്രിയങ്കര ആക്കുന്നത്. വിണ്ണെെതാണ്ടി വരുവായയിലെ ജെസി, 96 ലെ ജാനു, പൊന്നിയിൻ സെൽവനിലെ കുന്ദവി തുടങ്ങി തൃഷയ്ക്ക് ലഭിച്ച സിനിമകളിൽ മിക്കതും ശ്രദ്ധിക്കപ്പെട്ടു. രാം​ഗി ആണ് തൃഷയുടെ ഏറ്റവും പുതിയ സിനിമ.

  Also Read: 'നാടോടിക്കാറ്റിലെ മോ​ഹൻലാലിന്റെ വേഷം പൃഥ്വിരാജിന് ചെയ്യാൻ പറ്റും, ശ്രീനിവാസൻ ഭയങ്കര പ്രതിഭയാണ്'; വിപിൻ മോഹൻ

  ലൈക പ്രൊഡക്ഷൻ ഒരുക്കിയ സിനിമ റിലീസിന് ഒരുങ്ങിയിരിക്കുകയാണ് ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷണൽ പരിപാടികൾക്കിടെ തൃഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കരിയറിൽ താൻ ആരോടും മത്സരിക്കുന്നില്ലെന്ന് തൃഷ പറയുന്നു. നയൻതാരയോട് ആരോ​ഗ്യകരമായ മത്സരം ആണുള്ളതെന്നും നടി വ്യക്തമാക്കി.

  'മത്സരം ഞാൻ ആരിലും കണ്ടിട്ടില്ല. ഞങ്ങളിൽ ചിലർ ഒരുമിച്ചാണ് തുടങ്ങിയത്. അത്രയേ ഉള്ളൂ. മത്സരം പുറത്ത് നിന്നുള്ളവരാണ് ഉണ്ടാക്കുന്നത്. ശരിക്കും നിങ്ങൾ താരങ്ങളെ കണ്ടാൽ അങ്ങനെ ഒന്നുമില്ല. അത്തരം തർക്കങ്ങൾക്ക് ഞങ്ങൾ അത്രയും ക്ലോസ് ഫ്രണ്ട്സും അല്ല. അതിനാൽ ആരും തമ്മിൽ മത്സരമില്ല. എല്ലാവർക്കും അവരുടേതായ വഴിയുണ്ട്'

  Also Read: 'നിന്റെ മുഖത്ത് നോക്കിയാൽ നിരവധി ജീവികളുടെ ഛായ തോന്നും'; താൻ കേട്ട പരിഹാസങ്ങളെ കുറിച്ച് ഇന്ദ്രൻസ്!

  ലേഡി സൂപ്പർ സ്റ്റാർ പദവികളോട് തനിക്ക് താൽപര്യം ഇല്ലെന്ന് തൃഷ പറയുന്നു. 'എന്റെ ഫാൻസും വെൽ വിഷേർസും സൗത്ത് ക്യൂൻ എന്ന് പറയും. അത് ഒരു ഓമനപ്പേര് പോലെ കൊടുത്തതാണ്. അത് അവർക്ക് വേണ്ടി
  സ്വീകരിക്കുന്നു'

  'പക്ഷെ സിനിമയിൽ അങ്ങനെ ഒരു ടൈറ്റിൽ വരണമെന്ന് നിർബന്ധവും ഇല്ല. അത് എന്റെ വ്യക്തിപരമായ അഭിപ്രായം ആണ്. എനിക്കത് ആവശ്യം ഇല്ലെന്ന് കരുതുന്നു. എന്നെ തൃഷ എന്ന് മാത്രം വിളിച്ചാൽ മതി,' തൃഷ ബിഹൈന്റ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ'

  'ഹെൽത്തി മത്സരം ആയിരുന്നാൽ ഓക്കെ. പക്ഷെ ചില സമയത്ത് അത് മോശമാവും. ഒരാളെ പുകഴ്ത്തുന്നതിന് മറ്റൊരാളെ ഇകഴ്ത്തേണ്ട കാര്യമില്ല. രണ്ട് പേരെയും പ്രശംസിക്കാമല്ലോ. നയൻതാരയ്ക്കൊപ്പം മത്സരം എന്ന് പറയുന്നതിന് കാരണം ഞങ്ങൾ ഒരേ സമയത്ത് കരിയർ തുടങ്ങിയതാണ്'

  'ഒരേ നടൻമാരോടൊപ്പമാണ് അഭിനയിച്ചതും.നയനെ ചില അവാർഡ് ഷോകളിലും ഇവന്റുകളിലും കണ്ടിട്ടുണ്ട്. സംസാരിച്ചാൽ തന്നെ സിനിമയെ പറ്റി അല്ല സംസാരിക്കുന്നത്. സാധാരണ കാര്യങ്ങളാണ്. സുഖമായിരിക്കുന്നോ, കുടുംബം എങ്ങനെയൊന്നൊക്കെ,' ​ഗലാട്ട തമിഴ് ചാനലിനോട് തൃഷ പറഞ്ഞു.
  പറഞ്ഞു.

  നിലവിൽ തൃഷയ്ക്കൊപ്പം തമിഴകത്ത് വൻ ആരാധക വൃന്ദം ഉള്ള നടി ആണ് നയൻതാര. ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിലാണ് നയൻതാര അറിയപ്പെടുന്നത്. മലയാളത്തിൽ ഒരുപിടി സിനിമകളിൽ അഭിനയിച്ച് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറുകയായിരുന്നു നയൻതാര.

  2013 ന് ശേഷമാണ് നടിയുടെ കരിയർ മാറി മറിയുന്നത്. 2013 ന് ശേഷം നയൻതാരയ്ക്ക് തുടരെ ഹിറ്റുകൾ ലഭിച്ചപ്പോൾ തൃഷയുടെ കരിയറിൽ താഴ്ച ആണുണ്ടായത്. എന്നാൽ 96, പൊന്നിയിൻ സെൽവൻ എന്നീ സിനിമകളിലൂടെ തൃഷ തന്റെ താരമൂല്യം തിരിച്ചു പിടിച്ചു.

  Read more about: trisha
  English summary
  Trisha Says She Is Not Competing With Nayanthara; Actress Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X