മുന്‍നിരയിലുണ്ടാവേണ്ട സംഗീതയും മക്കളും! ചിന്നവീട് നടത്തിയ ഷോ! തൃഷയ്ക്ക് രൂക്ഷവിമര്‍ശനം

തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരം ഏറ്റെടുത്തിരിക്കുകയാണ്. സ്വന്തമായൊരു പാര്‍ട്ടി രൂപീകരിച്ച്, കേവലഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ അദ്ദേഹത്തിനെ അഭിനന്ദിച്ച് പ്രമുഖരെല്ലാം എത്തിയിരുന്നു. മാതാപിതാക്കളടക്കം നിരവധി പേരായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. അമ്മയ്‌ക്കൊപ്പമായി തൃഷയും എത്തിയിരുന്നു. വിജയുടെ അമ്മയുടെ അടുത്തേക്കായിരുന്നു ആദ്യം തൃഷ പോയത്. സന്തോഷത്തോടെ തൃഷയെ കെട്ടിപ്പിടിക്കുകയായിരുന്നു ലത. ചടങ്ങിലുടനീളം നിറഞ്ഞുനിന്ന തൃഷയെക്കുറിച്ച് വ്യത്യസ്ത തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. നിരവധി പേരാണ് നടിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. അതീവ സന്തോഷത്തോടെയായിരുന്നു തൃഷ എല്ലാവരോടും ഇടപഴകിയത്. വിജയുടെ ഭാര്യയുടെയും മക്കളുടെയും അസാന്നിധ്യവും ചര്‍ച്ചയായിരുന്നു.

വിജയ് അണ്ണൻ തമിഴ് നാട്ടു ദ്രാവിഡ ബെൽറ്റ്‌ അടിച്ചു സുക്കുനൂർ ആക്കി മുഖ്യമന്ത്രി കസേരയിൽ വന്നിരുന്ന സിനിമ ഞാൻ നല്ലോണം ആസ്വദിക്കുന്നുണ്ട്. ബട്ട്, അവന്റെ രണ്ട് കുട്ടികളെ ഈ ലോകത്തേക്ക് കൊണ്ട് വന്ന ഒരു സ്ത്രീയും. ആ രക്തത്തിൽ ജനിച്ചു പ്രായപൂർത്തി ആയ രണ്ട് കുട്ടികളും ഇല്ലാത്ത വേദിയിൽ ചിന്ന വീട് കേറി വന്ന് നടത്തുന്ന ഈ ഷോ കാണുമ്പോൾ മൈ ഹാർട് ബ്ലീഡ്സ് ഫോർ സം​ഗീത. ഒരു ജീവിതം തുടങ്ങി ഭർത്താവിന്റെ ഫെയിമിന് കോട്ടം തട്ടാതെ കുഞ്ഞുങ്ങളെ വളർത്തി കുടുംബം കെട്ടിപ്പടുത്തി കൊണ്ട് വന്ന ഒരു സ്ത്രീക്ക് അയാളുടെ വിജയത്തിന്റെ ഉച്ചഘട്ടത്തിൽ ഒരു സാക്ഷി പോലും അല്ലാതായി പോകുക. മറ്റൊരു സ്ത്രീ ഒരു തരി ഉളുപ്പില്ലാതെ ആ സ്ഥാനം അലങ്കരിക്കുക എന്നത്. പൊളിറ്റിക്കലി സന്തോഷം, പേഴ്സണലി സങ്കടം എന്നുമായിരുന്നു നിഷ കുറിച്ചത്.

Trisha shined the function
Photo Credit: Vijay / Fan page

സ്വന്തം മകനില്ല, മകളില്ല, ഭാര്യയില്ല. എന്നിട്ട് മുന്നിൽ കൊണ്ട് നിർത്തിയേക്കുന്നത് മകനും ഭാര്യയും തന്നെ അവഗണിക്കാനും ഡിവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്യാൻ കാരണക്കാരിയായ തൃഷ്യയേയും. എത്രയൊക്കെ റിയൽ ലൈഫ് മാസ്സ് ഉണ്ടാക്കിയെന്ന് നമ്മൾ പറഞ്ഞാലും ഇതൊരു നാണം കെട്ട പരിപാടി തന്നെയാണ്. തമിഴൻമാർക്ക് ഇതൊരു വിഷയമേ അല്ലന്നുള്ളത് അത്ഭുതപ്പെടുത്തുന്നുവെന്നായിരുന്നു വേറൊരാൾ കുറിച്ചത്.

വിജയ് എവിടെ വരെ എത്തി എന്നാണ് ഞാൻ ആലോചിക്കുന്നത് ആദ്യ സിനിമയിൽ പുള്ളിക്കാരനെ കാണിക്കുമ്പോൾ അയാളുടെ കോലം കണ്ട് ഇവനൊക്കെ എന്ത് നടൻ ആണ് ഒരു നടന് വേണ്ട ഭംഗി പോലും ഇല്ലലോ ഇവന് എന്ന് കളിയാക്കിയ തമിഴ്നാട്ടിലെ ജനങ്ങളെ ഇന്ന് അതെ ആളുകളുടെ വോട്ടുകൾ നേടി മുഖ്യമന്ത്രി ആയി ഭരിക്കാൻ പോകുന്നു. ഇതിലും വലിയ ഒരു മാസ്സ് ഇന്ത്യയിൽ ഏതെങ്കിലും നടൻ കാണിച്ചിട്ടുണ്ടോ എന്ന് അറിയില്ല.

റിയൽ സൂപ്പർസ്റ്റാർടോം എന്താണ് എന്നാണ് വിജയ് ഇതിലൂടെ തെളിക്കുന്നത്. അയാൾ എന്തായാലും പണത്തിനു വേണ്ടി അല്ലെന്ന് ഉറപ്പാണ്. ഒരു പടത്തിന് 100 ഉം 200 കോടി വാങ്ങുന്നവന് എന്തിന് രാഷ്ട്രീയം ഇത് തന്നെ ആയിരിക്കും അവിടെത്തെ ജനങ്ങളും കരുതി കാണുക കാണാം തമിയനാട് എങ്ങനെ വിജയ് ഭരിക്കും എന്നുള്ള കുറിപ്പും സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

Read more about: trisha vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X