വിജയ്‌ക്കൊപ്പം രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തൃഷ; തഗ് ലൈഫ് താരം അഭിനയത്തോട് വിട പറയുമോ?
സൗത്ത് ഇന്ത്യൻ സിനിമയിൽ ഇരുപത് വർഷങ്ങൾക്ക് ശേഷവും ഏറ്റവും കൂടുതൽ തിരക്കുള്ള നായികമാരിൽ ഒരാളായി നിലനിൽക്കുന്ന നടിയാണ് തൃഷ കൃഷ്ണൻ. അടുത്തിടെ, നടൻ ദളപതി വിജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്ത ഫോട്ടോ, സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. വിജയ്‍യും തൃഷയും തമ്മിൽ പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകൾക്ക് ഒന്നുകൂടി ശക്തമാവാൻ ഈ ചിത്രം കാരണമായി. ഇതിന് പിന്നാലെ, ഇരു താരങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ആക്രമിക്കപ്പെട്ടിരുന്നു.
ഇതിടെ, തനിക്ക് രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്നും, എന്നെങ്കിലും ഒരിക്കൽ മുഖ്യമന്ത്രിയാവണമെന്നും വെളിപ്പെടുത്തുന്ന തൃഷയുടെ പഴയ ഒരു അഭിമുഖത്തിന്റെ ഭാഗം വൈറൽ ആവുകയാണ്. എം.ജി.ആറിനൊപ്പം ജയലളിത നിലകൊണ്ടത് പോലെ, വിജയ്‌ക്കൊപ്പം രാഷ്ട്രീയത്തിൽ കൂട്ടാളിയാവാനുള്ള പുറപ്പാടിലാണ് തൃഷ എന്ന് ഒരു വിഭാഗം പ്രേക്ഷകരെങ്കിലും വിശ്വസിക്കാൻ, ഈ വീഡിയോ കാര്യമായി.
അഭിനയത്തോട് വിട പറയാൻ തൃഷ; രാഷ്ട്രീയ പ്രവേശനം ഉടൻ?
മുൻപ് പല അഭിമുഖങ്ങളിലും പ്രശസ്ത നടി രാഷ്രീയത്തിൽ പ്രവേശിക്കാനുളള ആഗ്രഹം സൂചിപ്പിച്ചിരിന്നു. തൃഷ കൃഷ്ണൻ തന്റെ രാഷ്ട്രീയ താത്പര്യങ്ങളെ കുറിച്ച് തുറന്നു പറയുന്ന പഴയ ഒരു അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായതോടെ, നടി രാഷ്ട്രീയത്തിലേക്ക് കടക്കുമോ എന്ന ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. മുൻപ്, തമിഴ് സിനിമ നിരൂപകനായ അനന്തൻ അതിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് സൂചിപ്പിച്ചിരുന്നു.

മുൻപ്, തന്റെ കരിയറിന്റെ തുടക്ക കാലത്ത് ഒരു അഭിമുഖത്തിൽ, ഏറ്റവും വലിയ ലക്‌ഷ്യം സി.എം (ചീഫ് മിനിസ്റ്റർ) ആവുക എന്നതാണെന്ന് പകുതി കളിയായും, പകുതി കാര്യമായും തൃഷ പറഞ്ഞിരുന്നു. പിന്നീട് ഒരു അഭിമുഖത്തിൽ, "ജനങ്ങളോട് വലിയൊരു കടപ്പാട് എനിക്കുണ്ട്. അത് കൊണ്ട് സാമൂഹ്യ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും ജനങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അതിനായി രാഷ്ട്രീയം ഏറ്റവും ഫലപ്രദമായ മാര്‍ഗമാണെന്ന് ഞാൻ വിശ്വസിക്കുന്നു," എന്ന് നടി വെളിപ്പെടുത്തി. "എന്നെങ്കിലും രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. ഒരിക്കൽ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി ആവണമെന്നാണ് എന്റെ ലക്ഷ്യം," തൃഷ പറഞ്ഞു.

ഈ വിഡിയോ വീണ്ടും വൈറലായതോടെ, 2026 ഏപ്രിൽ അല്ലെങ്കിൽ മേയിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃഷ രാഷ്ട്രീയത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ കരുതുന്നത്. വിജയ്‌യുമായി പ്രശസ്ത താരം പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തു വന്നതോട് കൂടി, നടന്റെ സ്വന്തം രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ തൃഷ അധികം വൈകാതെ ചേരുമെന്നും അഭ്യൂഹങ്ങളുണ്ട്. അടുത്ത സുഹൃത്തായ വിജയ്‌യുടെ പാത പിന്തുടർന്ന്, നടി സിനിമയോട് വിട പറഞ്ഞേക്കുമെന്നും ഗോസിപ്പുകളുണ്ട്. എന്നാൽ, എന്നത്തേയും പോലെ, തൃഷ അഭ്യൂഹങ്ങളോടൊന്നും പ്രതികരിക്കാതെ മൗനം പാലിക്കുകയാണ്.
വിജയ്‌യുമായി തൃഷ കൃഷ്ണൻ പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നു തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളായി. ഇതിന് കുറിച്ച് തികച്ചും ബോധവതിയായ നടി, അതൊന്നും കൂസാതെ സൂപ്പർ താരത്തിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തോടൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വച്ചതോടെ, കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. തൃഷ നടത്തുന്നത് മാധ്യമ ശ്രദ്ധ നേടാനുള്ള വെറും തന്ത്രമാണെന്നാണ് ഒരു കൂട്ടം പ്രേക്ഷകർ ആരോപിച്ചത്. വിജയ് ഇപ്പോഴും നിയമപ്രകാരം സംഗീതയുടെ ഭർത്താവാണെന്നും, തൃഷയുടെ ഒപ്പം സമയം ചിലവഴിക്കുന്ന നടൻ ഇത് സൗകര്യ പൂർവ്വം മറക്കുകയാണെന്നും വിമർശകർ പറയുന്നു. രവി മോഹനും മുൻ ഭാര്യ ആർതിയും തമ്മിലുള്ള പ്രശ്നത്തിൽ നടനെതിരെ നിലപാടെടുത്ത തൃഷ, തന്റെ ജീവിതത്തിൽ മറ്റൊരു സ്ത്രീയുടെ കുടുംബം ശിഥിലമാക്കുകയല്ലേ ചെയ്യുന്നതെന്നും റെഡിറ്റ് പ്രേക്ഷകർ ചോദിക്കുന്നുണ്ട്.


Click it and Unblock the Notifications