തൃഷ അഭിനയം മറന്നു, ഇതിലും നന്നായത് സാന്യ മൽഹോത്ര; ട്രോളുമായി സോഷ്യൽ മീഡിയ

തമിഴ് സിനിമ കണ്ട എക്കാലത്തെയും വലിയ പരാജയമായി മാറിക്കൊണ്ടിരിക്കുകയാണ് കമൽ ഹാസൻ നായകനായി മണി രത്നത്തിന്റെ സംവിധാനത്തിൽ എത്തിയ തഗ് ലൈഫ്. എല്ലാ അർത്ഥത്തിലും പ്രേക്ഷകരെ നിരാശപ്പെടുത്തിയ ചിത്രത്തിൽ, പക്ഷെ ഏറ്റവും ട്രോൾ ചെയ്യപ്പെട്ടത് നായിക തൃഷയാണ്. നടിയുടെ തഗ് ലൈഫിലെ കഥാപാത്രവും, കമൽ ഹാസനുമായുള്ള റൊമാൻസും, തണുപ്പൻ പ്രകടനവും, ലിപ്സിങ്ക് പ്രശ്നങ്ങളും ഒക്കെ ഇഴകീറി പരിശോധിക്കുകയാണ് സോഷ്യൽ മീഡിയ. ഇപ്പോൾ, വളരെ കാത്തിരുന്ന മുത്ത മഴൈ എന്ന പാട്ടിന്റെ ഒഫീഷ്യൽ വീഡിയോ എത്തിയപ്പോൾ, തൃഷയ്ക്ക് നേരെയുള്ള സോഷ്യൽ മീഡിയ ആക്രമണം കൂടിയിരിക്കുകയാണ്.

തൃഷ അഭിനയം മറന്നു, നന്നായത് സാന്യ: പ്രേക്ഷകർ പറയുന്നു

തഗ് ലൈഫ് കണ്ട പ്രേക്ഷകർക്ക് ഏറ്റവും അസ്വസ്ഥതയായത് നായികയായി എത്തിയ തൃഷയുടെ ജീവനില്ലാത്ത പ്രകടനമാണ്. ഉറക്കത്തിൽ നടക്കുന്നത് പോലെയാണ് പ്രശസ്ത നടി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് എന്നാണ് റെഡിറ്റിൽ ചില സിനിമാപ്രേമികൾ കുറിച്ചത്. ഒരു തമിഴ് നാട്ടുകാരിയായിട്ടു പോലും, തമിഴിൽ ഡയലോഗ് പറയുമ്പോൾ തൃഷയ്ക്ക് ലിപ്സിങ്ക് പ്രശ്ങ്ങൾ ഉണ്ടാവുന്നത് എങ്ങനെയാണെന്നും അവർ ചോദിക്കുന്നു.

Sanya Malhotra  Trisha in Thug Life
Photo Credit: Sanya Malhotra, Instagram / Saregama Tamil

മുത്ത മഴൈ എന്ന പാട്ട് തഗ് ലൈഫിൽ ഉൾപ്പെടുത്താത്തതിൽ ആദ്യമൊക്കെ സിനിമ ആസ്വാദകർക്ക് പ്രതിഷേധം ഉണ്ടായിരുന്നു. എന്നാൽ, പാട്ടിന്റെ വീഡിയോ അടുത്തിടെ പുറത്തിറങ്ങിയതോടെ, സംവിധായകൻ മണി രത്നം അത് സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചത് നന്നായി എന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയ്ക്ക്. ഗാന രംഗത്തിൽ പ്രത്യക്ഷപ്പെടുന്ന നായിക തൃഷയ്ക്ക്, ഗായിക ദീയുടെ പാട്ടിന് അനുസരിച്ച് ചുണ്ടുകൾ ചലിപ്പിക്കാനോ, നൃത്തം ചെയ്യാനോ കഴിയുന്നില്ല എന്നത് ആരാധകരെ അമ്പരപ്പിച്ചു. തൃഷയുടെ ഏറ്റവും മോശം പ്രകടനമാണ് ചിത്രത്തിലേത് എന്ന് കൂടി പ്രേക്ഷകർ പറയുന്നുണ്ട്.

Trolls on Trisha s Thug Life performance
Photo Credit: Reddit

ഇതിനിടെ, 'ജിങ്ക്ച്ചാ' എന്ന പാട്ടിൽ സിമ്പുവിനൊപ്പം അതിഥി താരമായി എത്തിയ ബോളിവുഡ് നദി സാന്യ മൽഹോത്രയ്ക്ക് വലിയ പ്രശംസയാണ് സോഷ്യൽ മീഡിയ പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഒരു തമിഴ് നാട്ടുകാരി അല്ലാതിരുന്നിട്ടു കൂടി, സാന്യയുടെ ലിപ്സിങ്ക് കൃത്യമാണ് എന്ന് സിനിമ പ്രേമികൾ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, നൃത്തരംഗങ്ങളിൽ നായകൻ സിമ്പുവിനൊപ്പം തകർത്ത് ആടുകയും ചെയ്തു പ്രശസ്ത നടി. ഈ ഒരു എനർജിയാണ് തൃഷയ്ക്ക് ഇല്ലാതെ പോയതെന്നും, സാന്യ നായികയായാൽ മതിയായിരുന്നുവെന്നും സോഷ്യൽ മീഡിയ പ്രേക്ഷകർ പറയുന്നു.

തൃഷയ്ക്ക് ഗുണം ചെയ്യാത്ത തഗ് ലൈഫ്

മുൻപ്, തഗ് ലൈഫിലെ ഷുഗർ ബേബി ലിറിക്കൽ വിഡിയോ പുറത്തിറങ്ങിയ സമയത്തും, തൃഷയുടെ ലിപ്-സിങ്ക് പ്രശ്നങ്ങളും, തണുപ്പൻ നൃത്തരംഗങ്ങളും, തമിഴ് പ്രേക്ഷകർ ചർച്ച ചെയ്തിരുന്നു. താൻ അവതരിപ്പിക്കുന്ന കഥാപാത്രം ആവശ്യപ്പെടുന്നത് അനുസരിച്ചാണ് നടിയുടെ പ്രകടനമെന്ന് ആരാധകർ വാദിച്ചുവെങ്കിലും, പിന്നീട് ഷുഗർ ബേബി റിഹേഴ്സൽ വീഡിയോ പുറത്തിറങ്ങിയപ്പോൾ അതല്ല സത്യമെന്ന് മനസ്സിലായി. ആ വിഡിയോയിൽ തൃഷയുടെ തണുപ്പൻ സമീപനം വ്യക്തമാണെന്ന് സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു. നൃത്ത സംവിധായിക വളരെ മനോഹരമായി ചെയ്യുന്ന സ്റ്റെപ്പുകൾ, ഒട്ടും എനർജി ഇല്ലാതെ അവതരിപ്പിക്കുന്ന തൃഷയെയാണ് വിഡിയോയിൽ കാണാനായത്.

ഇതേ അഭിപ്രായമാണ് തഗ് ലൈഫ് തീയറ്ററിൽ കണ്ട പ്രേക്ഷകർക്കും ഉള്ളത്. കാര്യമായി ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രമാണെങ്കിൽ കൂടിയും, തന്റെ പ്രകടനം കൊണ്ട് അതിനെ അടയാളപ്പെടുത്താൻ തൃഷയ്ക്ക് അവസരമുണ്ടായിരുന്നു. എന്നാൽ, വളരെ തണുപ്പൻ രീതിയിലാണ് നടി ചിത്രത്തെ സമീപിച്ചിരിക്കുന്നതെന്ന് പ്രകടനത്തിൽ തന്നെ വ്യക്തമാണ്. പല സീനുകളിലും തൃഷയ്ക്ക് ഡയലോഗുകൾ പാളിപ്പോകുന്നത് റിലീസ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X