മനസ് മനസിലാക്കി സംസാരിച്ചു; അതീവ സുന്ദരനായിരിക്കരുത്, സെൻസ് ഓഫ് ഹ്യൂമർ വേണം; അന്നേ തൃഷയുടെ മനസിൽ വിജയി?

നടൻ വിജയിക്കെതിരെ ഭാര്യ സം​ഗീത വിവാഹമോചന ഹർജി സമർപ്പിച്ചതോടെ നടനും നടി തൃഷയും തമ്മിലുള്ള പ്രണയ ​ഗോസിപ്പുകൾ കൂടുതൽ ശക്തി പ്രാപിച്ചു. ഇരുപത്തിയഞ്ച് വർഷത്തോളമായി തെന്നിന്ത്യൻ സിനിമയിൽ താരറാണി പട്ടം ചൂടിയിരിക്കുന്ന തൃഷയുടെ ഏറ്റവും വലിയ ഹിറ്റുകൾ സംഭവിച്ചത് വിജയിക്കൊപ്പമായിരുന്നു. സം​ഗീതയുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം വിജയ് തൃഷയെ ജീവിതത്തിലേക്ക് കൂട്ടുമോയെന്ന ചോ​ദ്യവും സിനിമാ പ്രേമികളിൽ നിന്നും ഉയരുന്നുണ്ട്.

ഏറ്റവും വലിയ ലവ് ജിഹാദുകാരൻ; അവൾ അമ്പലത്തിലും പോകും പള്ളിയിലും വരും, എന്റെ മകളെ എവിടെ അടക്കുമെന്ന് ചോദിച്ചു!
ഏറ്റവും വലിയ ലവ് ജിഹാദുകാരൻ; അവൾ അമ്പലത്തിലും പോകും പള്ളിയിലും വരും, എന്റെ മകളെ എവിടെ അടക്കുമെന്ന് ചോദിച്ചു!

അതേസമയം ​ഗില്ലിക്ക് ശേഷം തൃഷ നൽകിയ പഴയൊരു അഭിമുഖവും വിജയിക്കൊപ്പം തൃഷ നൽകിയൊരു അഭിമുഖവും വീണ്ടും വിജയ് ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. കാരണം വിജയിയെ നന്നായി മനസിലാക്കിയ ഒരു വ്യക്തിയെപ്പോലെയാണ് തൃഷ ആ പഴയ അഭിമുഖത്തിൽ സംസാരിച്ചത്.

Trisha Vijay

മാത്രമല്ല നായിക നടിക്കൊപ്പം ഒരു അഭിമുഖത്തിൽ പങ്കെടുക്കുന്നുവെന്ന തരത്തിൽ‌ അല്ല തനിക്ക് ഏറെ പ്രിയപ്പെട്ട അറിയാവുന്ന ഒരാൾക്കൊപ്പം അഭിമുഖത്തിൽ പങ്കെടുക്കുന്നുവെന്ന തരത്തിലായിരുന്നു വിജയിയുടെ പെരുമാറ്റവും ഉത്തരങ്ങളും. ഷൂട്ടിങ് സ്പോട്ടിൽ ആയിരിക്കുമ്പോൾ കൂടുതലായും കളിയാക്കുന്ന നടൻ ആരാണ്? എന്ന് ആ അഭിമുഖത്തിൽ അവതാരക തൃഷയോട് ചോദിച്ചു. വിക്രം, വിജയ്, സിമ്പു എന്നീ മൂന്ന് ഓപ്ഷനുകൾ നടി നൽകുകയും ചെയ്തു.

നടിയുടെ ഉത്തരം സിമ്പു എന്നായിരുന്നു. തൃഷയുടെ മറുപടി കേട്ടതും വിജയിയുടെ മുഖം മാറുന്നത് വീഡിയോയിൽ കാണാം. വിജയ് മാറ്റേണ്ട സ്വഭാവം എന്താണെന്ന അവതാരകയുടെ ചോദ്യത്തിന് വളരെ കൃത്യമായ മറുപടിയാണ് ‌തൃഷ നൽകിയത്. ചില സമയങ്ങളിൽ വിജയ് വളരെ മൂഡിയാണ്. അങ്ങനെ ഒരു അവസ്ഥയിൽ ഇരിക്കുന്നുവെന്നതിന് അ​ദ്ദേഹത്തിന് അ​ദ്ദേഹത്തിന്റേതായ കാരണങ്ങൾ ഉണ്ടാകാം.

ഞങ്ങളുടെ കുടുംബം വലുതാവുന്നു! വീണ്ടും അമ്മയാവാന്‍ പോവുകയാണ്! നിറവയര്‍ ചിത്രങ്ങളുമായി ആതിര മുരളി
ഞങ്ങളുടെ കുടുംബം വലുതാവുന്നു! വീണ്ടും അമ്മയാവാന്‍ പോവുകയാണ്! നിറവയര്‍ ചിത്രങ്ങളുമായി ആതിര മുരളി

പക്ഷെ അത് മറ്റുള്ളവർക്ക് മനസിലായി കൊള്ളണമെന്നില്ലല്ലോ. എനിക്ക് ചില പ്രശ്നങ്ങളുണ്ട്. അതിനാൽ ഞാൻ മൗനമായി മൂഡിയായി ഇരിക്കുന്നു എന്നതാകും വിജയിയുടെ മറുപടി. പക്ഷെ മറ്റുള്ളവർ അതൊന്നും മനസിലാക്കി കൊള്ളണമെന്നില്ല. ചില സമയങ്ങളിൽ വളരെ മൂഡിയാണ് വിജയ്. തനിക്ക് ചുറ്റും ഒരു വലിയ മതിൽ ആ സമയങ്ങളിൽ വിജയ് പണിതുയർത്തും.

പോയി സംസാരിക്കാൻ കഴിയില്ല. പുള്ളിയുടെ അടുത്തേക്ക് ആ സമയങ്ങളിൽ എത്തുക എന്നത് അസാധ്യമായ കാര്യമാണ്. ആ സ്വഭാവം മാറ്റിയാൽ നന്നാകും എന്നാണ് തൃഷ പറഞ്ഞത്. മൂന്ന്, നാല് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള സഹപ്രവർത്തക പറയുന്ന മറുപടിയല്ല തൃഷ പറഞ്ഞത്. ഇരുവരും തമ്മിൽ‌ അന്നേ നല്ലൊരു ബോണ്ടുണ്ടായിരുന്നുവെന്നത് വൈറൽ വീഡിയോയിൽ നിന്നും വ്യക്തമാണ്. തൃഷ വിജയിയെ നന്നായി മനസിലാക്കിയിട്ടുണ്ട്.

Trisha Vijay

അത് സത്യമാണ്. തൃഷ പറഞ്ഞത് തികച്ചും ശരിയാണെന്ന് വിജയ് പെരുമാറ്റത്തിലൂടെ തെളിയിക്കുകയും ചെയ്തു എന്നാണ് വീഡിയോക്ക് വന്ന കമന്റുകൾ. ​ഗില്ലിയിൽ അഭിനയിച്ചശേഷം നൽകിയ അഭിമുഖത്തിൽ തന്റെ സങ്കൽപ്പത്തിലുള്ള പുരുഷനെ കുറിച്ച് തൃഷ വെളി‌പ്പെടുത്തിയിരുന്നു. അതിൽ ഭൂരിഭാ​​ഗം കാര്യങ്ങളും വിജയിയുമായി മാച്ചുമാണ്. എനിക്ക് ബോയ്ഫ്രണ്ടില്ല.

പക്ഷെ നിറയെ സുഹൃത്തുക്കളുണ്ട്. അങ്ങനൊരാൾ ഉണ്ടായിരുന്നുവെങ്കിൽ അഭിമാനത്തോടെ ഞാൻ അത് തുറന്ന് പറയുമായിരുന്നു. അതി സുന്ദരനായ പയ്യനൊന്നും വേണ്ട. വളരെ ​ഗുഡ് ലുക്കിങ്ങായിട്ടുള്ള പുരുഷന്മാരെ എനിക്ക് ഇഷ്ടമല്ല. അൺകൺവെൻഷണൽ ലുക്കെന്ന് പറയില്ലേ... അതുപോലെയുള്ള പുരുഷനാണെങ്കിൽ ഇഷ്ടപ്പെടും.​ ​ഗുഡ് ലുക്കിങ്ങായിരുന്നാൽ ക്യാരക്ടർ ഇല്ലാതുപോലെ തോന്നും. ഷാരൂഖാനെ ഉദാഹരണമായി എടുക്കുകയാണെങ്കിൽ അദ്ദേഹം അതീവ സുന്ദരനൊന്നുമല്ല. പക്ഷെ മുഖത്തൊരു ചാമിങ് ലുക്കുണ്ട്.

കോടികൾ കയ്യിലെത്തുന്നു, നാ​ഗാർജുനയുടെ കണ്ണിലുടക്കിയ സൗന്ദര്യം; അനുഷ്ക തെലുങ്കിൽ തുടർന്നതിന് കാരണം
കോടികൾ കയ്യിലെത്തുന്നു, നാ​ഗാർജുനയുടെ കണ്ണിലുടക്കിയ സൗന്ദര്യം; അനുഷ്ക തെലുങ്കിൽ തുടർന്നതിന് കാരണം

വളരെ ബുദ്ധിശാലിയായിരിക്കണം പയ്യൻ. സെൻസ് ഓഫ് ഹ്യൂമർ വേണം. ഇന്റലിജന്റ് കോൺവർസേഷനൊക്കെ അദ്ദേഹത്തോടൊപ്പം എനിക്ക് സാധ്യമാകണം. മാത്രമല്ല അഡ്വഞ്ചറസ് ടൈപ്പ് ആയിരിക്കണം. വെളുപ്പിന് മൂന്ന് മണിക്ക് എഴുന്നേറ്റ് എനിക്ക് വിശക്കുന്നുവെന്ന് പറഞ്ഞാൽ എന്നേയും കൂട്ടി ഹോട്ടലിൽ പോയി ഫുഡ് വാങ്ങി തരാൻ മനസുള്ള വ്യക്തിയായിരിക്കണം.

ഫുഡിന്റെ കാര്യം വന്നാൽ ‍ഞാൻ‌ ചെറിയ കുട്ടിയാകും എന്നാണ് തൃഷ പറഞ്ഞത്. ഈ വീഡിയോ വൈറലായതോടെ അന്നേ നടിയുടെ ഹൃദയത്തിൽ എവിടേയോ വിജയ് ഉണ്ടായിരുന്നുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.

More from Filmibeat

Read more about: trisha trisha krishnan vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X