twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അണ്ടർവെയർ ഇടരുതെന്ന് ജയനോട് പറഞ്ഞുവെന്നത് സത്യമാണ്, ചാക്കോച്ചനെ അഭിനയിപ്പിക്കരുതെന്ന് പറഞ്ഞു'; വി.കെ പ്രകാശ്

    |

    പരസ്യ ചിത്രങ്ങളും സിനിമകളും സംവിധാനം ചെയ്ത് ശ്രദ്ധേയനായ വ്യക്തിയാണ് വി.കെ പ്രകാശ്. സ്റ്റോറി ടെല്ലിങ് രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന സിനിമളാണ് വി.കെ പ്രകാശ് എന്ന സംവിധായകനെ വ്യത്യസ്തനാക്കുന്നത്. ഈയൊരു പ്രത്യേകത അദ്ദേഹത്തിന്റെ പരസ്യങ്ങളിലും കാണാം.

    കണ്ണന്‍ ദേവന്റേയും സൈക്കിള്‍ അഗര്‍ബത്തീസിന്റെ ദൈവമുണ്ടെന്ന് പറയുന്ന പരസ്യവുമെല്ലാം വി.കെ പ്രകാശ് മാജിക്കില്‍ പിറന്നതാണ്. പരസ്യങ്ങൾ മാത്രമല്ല ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് പോലുള്ള ഇപ്പോഴും സെലിബ്രേറ്റ് ചെയ്യപ്പെടുന്ന സിനിമകളും വി.കെ പ്രകാശ് ചെയ്തിട്ടുണ്ട്.

    V.K Prakash, V.K Prakash news, V.K Prakash films, V.K Prakash movies, V.K Prakash family, V.K Prakash, വി.കെ പ്രകാശ്, വി.കെ പ്രകാശ് വാർത്തകൾ, വി.കെ പ്രകാശ് ചിത്രങ്ങൾ, വി.കെ പ്രകാശ് സിനിമകൾ, വി.കെ പ്രകാശ് കുടുംബം, വി.കെ പ്രകാശ്

    ഇപ്പോഴിത വി.കെ പ്രകാശ് ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. 'പെർഫോമിങ് ആർട്സ് ചെയ്യാൻ ചെറുപ്പം മുതൽ താൽപര്യമായിരുന്നു. പുനരവധിവാസം പോലുള്ള എന്റെ സിനിമകൾക്ക് തിയേറ്റർ കിട്ടിയില്ല. ​ഗുലുമാൽ റിലീസ് ചെയ്തപ്പോൾ‌ കഥ മാറി. വലിയ സ്വീകരണം സിനിമയ്ക്ക് തിയേറ്ററിൽ കിട്ടി.'

    'ട്രിവാൻഡ്രം ലോഡ്ജിന് വേണ്ടി തിയേറ്റർ ഉടമകൾ കാത്തുനിൽക്കുകയായിരുന്നു. ഡിഫറന്റ് ജോണറാണ് ത്രി കിങ്സ്. അതിന്റെ കഥ കേട്ടപ്പോൾ ‍ഞാൻ ഒരുപാട് ചിരിച്ചു. കാർട്ടൂൺ കാരിക്കേച്ചർ പോലയൊക്കെ തോന്നി. വലിയ കഥയൊന്നും ആ സിനിമയ്ക്കില്ല.'

    Also Read: ചിക്കന്‍പോക്‌സ് രോഗിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ പകര്‍ന്ന വൈറസ്; രമയുടെ രോഗത്തെക്കുറിച്ച് ജഗദീഷ്Also Read: ചിക്കന്‍പോക്‌സ് രോഗിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ പകര്‍ന്ന വൈറസ്; രമയുടെ രോഗത്തെക്കുറിച്ച് ജഗദീഷ്

    'ഒരു സ്പൂഫാണ് സിനിമ. എഞ്ചോയി ചെയ്ത പടമാണ് അത്. പലർക്കും ഇഷ്ടമുള്ള പടമാണ് ത്രി കിങ്സ്. കുട്ടികൾക്കും വളരെ ഇഷ്ടമാണ്. ഞാൻ ഒരുപാട് ഓവർ ഷൂട്ട് ചെയ്യില്ല. രാത്രി വർക്ക് ചെയ്യാറില്ല. ആക്ഷൻ കട്ട് പറയുന്നതല്ല സംവിധാനം.'

    'ഞാനല്ല എന്റെ അസോസിയേറ്റ്സാണ് എന്റെ സിനിമകളിൽ ആക്ഷനും കട്ടും പറയുന്നത്. പതിനഞ്ച് ദിവസത്തോളം വർക്ക് ഷോപ്പ് ചെയ്ത ശേഷമാണ് ഹാവ് പാന്റ്സ് ഫുൾ പാന്റ്സ് സീരിസ് ചെയ്യും മുമ്പ് കുട്ടികളെ ട്രെയിൻ ചെയ്യിച്ചത്.'

    'എനിക്ക് പ്രായം 25 എന്ന് വിചാരിച്ച് തന്നെയാണ് ഞാൻ പണിയെടുക്കുന്നത്. അസോസിയേറ്റുമായി വരെ ഞാൻ തർക്കിക്കും. എനിക്ക് വുമൺ അസിസ്റ്റൻസ് ഉണ്ടാവാറുണ്ട്. അവരുടെ ഡീറ്റിയ്ലിങ് നമുക്ക് ഒരുപാട് ​ഗുണം ചെയ്യും. ​​ഗുലുമാലിൽ പലതും ലൈവ് ലൊക്കേഷനിൽ ഷൂട്ട് ചെയ്തതാണ്.'

    V.K Prakash, V.K Prakash news, V.K Prakash films, V.K Prakash movies, V.K Prakash family, V.K Prakash, വി.കെ പ്രകാശ്, വി.കെ പ്രകാശ് വാർത്തകൾ, വി.കെ പ്രകാശ് ചിത്രങ്ങൾ, വി.കെ പ്രകാശ് സിനിമകൾ, വി.കെ പ്രകാശ് കുടുംബം, വി.കെ പ്രകാശ്

    'കുഞ്ചാക്കോ ബോബനെ വെച്ച് ​ഗുലുമാൽ എടുക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ പലരും എന്നെ തടഞ്ഞു. കുഞ്ചാക്കോ ബോബന് കോമഡി വരില്ലെന്നാണ് അന്ന് പലരും എന്നോട് പറഞ്ഞത്. അന്ന് ചാക്കോച്ചൻ സിനിമ ഇല്ലാതെ ഇരിക്കുന്ന സമയമായിരുന്നു.'

    'വലിയ ​ഗ്യാപ് എടുത്തിരിക്കുന്ന ടൈം ആയിരുന്നു. പക്ഷെ എനിക്ക് തോന്നിയിരുന്നു കുഞ്ചാക്കോ ബോബന് കോമഡി വഴങ്ങുമെന്ന്. അദ്ദേഹം ഒരു നല്ല നടനാണ്.'

    'ആളിന് ഹ്യൂമർ ചെയ്യാനുള്ള നല്ല കഴിവുണ്ട്. ഇരുപത്തിയഞ്ച് വർഷമായി പരസ്യ മേഖലയിലുണ്ട്. ലക്സ്, റക്സോണ അടക്കം നിരവധി ഉത്പന്നങ്ങളുടേയും വാഹനങ്ങളുടേയും പരസ്യം ചെയ്തിട്ടുണ്ട്. ഹെലികാം ആദ്യമായി ഉപയോ​ഗിച്ചത് ട്രിവാൻഡ്രം ലോഡ്ജിലാണ്.'

    'അതിന് ശേഷം ചറ പറ എല്ലാവരും ഉപയോ​ഗിക്കാൻ തുടങ്ങി. ഒരുത്തീയിലെ ചെയ്സിങ് സീനിൽ ഏറെയും ഹെലികാമിൽ ഷൂട്ട് ചെയ്തതാണ്. തല്ലുമാല എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ്. എന്നെ അതിശയിപ്പിച്ചു. അവരുടെ ക്യാപ്ചറങ് രീതി.'

    Also Read: 'ഇങ്ങനെ സ്നേഹിക്കാനും സഹിക്കാനും സുഹാനയ്ക്കെ കഴിയൂ'; നിറവയറിൽ നിൽക്കുന്ന മഷൂറയ്ക്കൊപ്പം സുഹാനയും ബഷീറും!Also Read: 'ഇങ്ങനെ സ്നേഹിക്കാനും സഹിക്കാനും സുഹാനയ്ക്കെ കഴിയൂ'; നിറവയറിൽ നിൽക്കുന്ന മഷൂറയ്ക്കൊപ്പം സുഹാനയും ബഷീറും!

    'അവർ കഷ്ടപ്പെട്ടിട്ടുണ്ട്. മേക്കിങിലും അവർ മെനക്കെട്ടിട്ടുണ്ട്. റോക്ക്സ്റ്റാറിന് യുട്യൂബിൽ നല്ല പ്രതികരണമാണ്. ഒരു കോടിക്ക് മുകളിൽ കാഴ്ചക്കാരെ കിട്ടി. സിനിമ ഡിമാന്റ് ചെയ്താൽ ബാഡ് വേഡ്സ് പറയേണ്ടി വരും. അണ്ടർവെയർ ഇടരുതെന്ന് ഞാൻ ജയനോട് പറഞ്ഞിട്ടാണ് അവനെ അഭിനയിപ്പിച്ചത്. അത് ആ കഥാപാത്രത്തിന്റെ ബോഡി ലാ​ഗ്വേജിന് വേണ്ടിയാണ്.'

    'ജയസൂര്യ മൊത്തത്തിൽ മാറിയുള്ള പെർഫോമൻസായിരുന്നു ബ്യൂട്ടിഫുള്ളിൽ. മേഘ്ന രാജ് മേക്കപ്പിടാതെ തന്നെ സുന്ദരിയാണ്. വളരെ ഇന്റലിജന്റാണ്. ഹണി റോസ് വർക്ക് ഷോപ്പിൽ പങ്കെടുത്ത ശേഷമാണ് എന്റെ സിനിമകളിൽ അഭിനയിച്ചത്. കഥാപാത്രത്തിന് വേണ്ടി നന്നായി കഷ്ടപ്പെടുന്ന ആളാണ് ഹണി റോസ്' വി.കെ പ്രകാശ് പറഞ്ഞു.

    Read more about: jayasurya
    English summary
    Trivandrum Lodge Director V.K Prakash Open Up About His Shooting Experience-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X