ലാലേട്ടന്റെ മാസ് എന്‍ട്രിയോടെ കൊച്ചുണ്ണി ഇനി ഇത്തിക്കര പക്കിയാകുമോ? നിവിന്റെ കാര്യം കട്ടപൊക..
നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സിനിമയില്‍ മോഹന്‍ലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇത്തിക്കര പക്കിയായുള്ള മോഹന്‍ലാലിന്റെ ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ഫേസ്ബുക്കില്‍ തരംഗമായി മാറിയ മോഹന്‍ലാലിന്റെ ലുക്കിന് പലതരത്തിലുള്ള ട്രോളുകളായിരുന്നു വന്നിരുന്നത്. മോഹന്‍ലാല്‍ വന്നതിന് ശേഷം കൊച്ചുണ്ണിയെക്കാള്‍ പ്രധാന്യം ഇത്തിക്കര പക്കിയ്ക്കാണെന്നാണ് ട്രോളന്മാര്‍ പറയുന്നത്. പലരും മോഹന്‍ലാലിന്റെ ലുക്കിനെയും വിമര്‍ശിച്ചിരുന്നു.

കര്‍ഷകന്‍
ലാലേട്ടന്റെ പുതിയ ലുക്ക് കണ്ടാല്‍ ഞാറു നടുന്നതിന് വേണ്ടി കണ്ടം ഉഴുന്നതിനിടെ വിശ്രമിക്കാനിരിക്കുന്ന കര്‍ഷകനെ പോലെയുണ്ടെന്നാണ്.

വേറെ എന്താ ചെയ്യുക
കായംകുളം കൊച്ചുണ്ണിയിലൂടെ നായകനായി അഭിനയിച്ച് ആളാവാനിരുന്നതായിരുന്നു നിവിന്‍ പോളി. എന്നാല്‍ മോഹന്‍ലാല്‍ വന്നതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. വേറെ ഇപ്പോള്‍ എന്താ ചെയ്യുക.

തടി കുറച്ചോ?
ഒടിയന്‍ സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ തടി കുറച്ചെന്ന് പറയുന്നവര്‍ എവിടെയാണ് തടി കുറച്ചതെന്ന് കാണിച്ച് തരണം.

റോഷനെ പോലെ ആവും
ഒരു അഡാറ് ലവില്‍ തിളങ്ങി നിന്നത് റോഷനായിരുന്നെങ്കില്‍ പിന്നീട് പ്രിയയായി. തുടക്കം മാത്രമെ പ്രശ്‌നമുള്ളു. ശേഷം അതങ്ങ് ശീലമായിക്കോളും.

ഇത് ഞാനല്ല
മോഹന്‍ലാലിന്റെ ലുക്ക് കണ്ടിട്ട് വേറെ ആരെയെങ്കിലും പോലെ തോന്നുന്നുണ്ടോ? ഇംഗ്ലീഷ് സിനിമയിലെ താരത്തിന്റെ ലുക്ക് പോലെയുണ്ടെന്നാണ് ചിലരുടെ അഭിപ്രായം.

പുറത്ത് വിടില്ല
ഭയങ്കര സസ്‌പെന്‍സുള്ള സിനിമയാണെന്നും അതിനാല്‍ ഒറ്റ ഫോട്ടോ പോലും പുറത്ത് വിടരുതെന്ന് പറയുന്ന നിവിന്‍ പോളി. എന്നാല്‍ എല്ലാ ഫോട്ടോയും ലീക്കാക്കി മോഹന്‍ലാലും.

തീരുമാനം ഇപ്പോഴറിയണം
സിനിമയിലെ നായകനാരാണെന്ന് ഇപ്പോള്‍ പലര്‍ക്കും സംശയമുണ്ട്. അതിനാല്‍ മോഹന്‍ലാലിനോട് ഇപ്പോള്‍ തന്നെ തീരുമാനിക്കാന്‍ പറയുന്ന നിവിന്‍ പോളി.

അങ്ങനെ ആക്കിയാലോ
മോഹന്‍ലാലിന്റെ പക്കിയുടെ ലുക്ക് കണ്ട് പ്രേക്ഷകര്‍ വന്‍ പ്രതീക്ഷയാണ് പങ്കുവെക്കുന്നത്. അതിനാല്‍ സിനിമയുടെ പേര് ഇത്തിക്കര പക്കിയാക്കിയാലോ എന്ന് ചോദിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ്.

കായംകുളം കോഴി ആവല്ലേ!
വലിയൊരു മുതലാളിയുടെ വീട്ടില്‍ കക്കാന്‍ കയറുന്ന സീന്‍ ആണ് അടുത്തതായി ചെയ്യുന്നതെന്ന് സംവിധായകന്‍ നിര്‍ദ്ദേശം കൊടുക്കുന്നു. സാധാരണ സിനിമയിലെ കഥയോര്‍ക്കുന്ന നിവിന്‍ മുതലാളിയുടെ മകളെ വളക്കുന്ന സീന്‍ എടുത്താലോന്ന് ചോദിക്കുന്നു. എന്നാല്‍ കായംകുളം കോഴിയല്ലെന്ന് വ്യക്തമാക്കി സംവിധായകന്‍.

പാവം കൊച്ചുണ്ണി
കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗിനിടയില്‍ എല്ലാവരും ഇത്തിക്കര പക്കിയെ പുകഴ്ത്തുന്നത് കണ്ട് തന്റെ സിനിമ അവന് കൊടുത്ത് നാട് വിടുന്ന പാവം കൊച്ചുണ്ണി.

ചതിയായി പോയി
ഇത്രയും നാള്‍ എല്ലാവരും കായംകുളം കൊച്ചുണ്ണിയെ കാത്തിരുന്നതെങ്കില്‍ പക്കി വന്നതോട് കൂടി കൊച്ചുണ്ണിയെ നാട് കടത്തേണ്ട അവസ്ഥയായി പോയി,.

മത്തായിച്ചന്റെ സമ്മാനം
ഇത്തിക്കര പക്കിയായി മോഹന്‍ലാലിന്റെ മേക്കോവറിന് ഉര്‍വ്വശി തിയേറ്റഴ്‌സിന്റെ കോസ്റ്റിയൂം സമ്മാനിച്ച് മത്തായിച്ചന്റെ സ്‌നേഹം കണ്ടോ..?

ഇത്തിക്കരയായിരുന്നോ?
കൊച്ചുണ്ണിയാണെന്ന് കരുതി ചുമ്മാ ശു ശൂ ന്ന് വിളിച്ചതാ.. പക്ഷെ തിരിഞ്ഞ് നോക്കിയത് ഇത്തിക്കരയായി പോയി.

ഞാന്‍ ശശിയാവുമോ..
മോഹന്‍ലാല്‍ വന്നപ്പോള്‍ കെട്ടിപിടിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ്. പ്രേക്ഷകര്‍ ഇത് കണ്ട് സന്തോഷിക്കുന്നു. ഒടുവില്‍ താന്‍ ശശിയാവുമോ എന്ന് കരുതുന്ന പടത്തിലെ നായകന്‍ നിവിന്‍ പോളി.

ദൈവമോ പേര് മാറ്റുമോ?
മോഹന്‍ലാലിന്റെ എന്‍ട്രിയോട് കൂടി കായംകുളം കൊച്ചുണ്ണി എന്ന സിനിമയുടെ പേര് ഇത്തിക്കര പക്കി എന്ന് ആക്കേണ്ടി വരുമോ?

ലാലേട്ടനെ മതി
സിനിമയില്‍ നായകന്‍ നിവിന്‍ ആണെങ്കിലും എല്ലാവര്‍ക്കും ഇപ്പോള്‍ മോഹന്‍ലാലിനെ മതി.

പണി തന്നവന്‍
എന്നെ സഹായിക്കാന്‍ വന്ന് എനിക്കിട്ട് തന്നെ പണി തന്നല്ലേ.. ഒടുവില്‍ നിസഹായകനായി ഇരിക്കേണ്ടി വന്ന നിവിന്‍.

നായകനായിട്ട് കാര്യമൊന്നുമില്ല
സിനിമയിലെ ശരിക്കും നായകന്‍ താനല്ലേ എല്ലാവരും എന്നെ അല്ലെ ശ്രദ്ധിക്കേണ്ടതെന്ന് പറയുന്ന നിവിന്‍ പോളി. എന്നാല്‍ നായകനായിട്ട് കാര്യമൊന്നുമില്ലെന്ന് പറയുന്ന ഒരു അഡാ്‌റ് നായകന്‍.


Click it and Unblock the Notifications