'ഖൽബില് തേനൊഴുകണ കോയിക്കോടും തെലുങ്കിൽ!! കോപ്പി സുന്ദർ മരണ മാസ് തന്നെ!! ഗോപി സുന്ദറിനു ട്രോൾമഴ ..
മലയാളികൾ ഏറ്റവും കൂടുതൽ മൂളി നടക്കുന്ന ഗാനമാണ് ഗൂഡാലോചനയിൽ ഖൽബിലെ തേൻ ഒഴുകണ കോയിക്കോട് എന്ന ഗാനം.
ഏറ്റവും കൂടുതൽ ട്രോളന്മാരുടെ ഇരയായ ഒരു സംഗീത സംവിധായകനാണ് ഗോപീ സുന്ദർ. തെന്നിന്ത്യ സിനിമ ലോകത്തിലെ ഏറ്റവും തിരക്കുളള സംഗീത സംവിധായകരിൽ ഒരാളാണിദ്ദേഹം. എന്നാൽ ഇദ്ദേഹത്തിന്റെ ഏത് പാട്ട് പുറത്തിറങ്ങിയാലും ട്രോളന്മാർ വെറുതെ വിടില്ല. കോപ്പിയടി എന്ന് പറഞ്ഞ് പിന്നാലെ കൂടും. ഇപ്പോഴിത ഗോപി സുന്ദറിനെ ട്രോളി ട്രോളന്മാർ രംഗത്തെത്തിയിരിക്കുകയാണ്.

മലയാളികൾ ഏറ്റവും കൂടുതൽ മൂളി നടക്കുന്ന ഗാനമാണ് ഗൂഡാലോചനയിൽ ഖൽബിലെ തേൻ ഒഴുകണ കോയിക്കോട് എന്ന ഗാനം. ഗോപി സുനർ തന്നെയാണ് ആ ഗാനം മലയാളത്തിൽ കംബോസ് ചെയ്തിരിക്കുന്നത്. ഈ ഗാനത്തിന്റെ അതേ സംഗീതമാണ് തെലുങ്കു ചിത്രം ഷൈലജ റെഡ്ഡി അല്ലുഡുയിലെ ജംജം ബൽബരി എന്ന ഗാനത്തിനും നൽകിയിരിക്കുന്നത്. സംഗീതം രണ്ടു ഗോപി സുന്ദറിന്റേതാണെങ്കിലും ട്രോളന്മാർ അദ്ദേഹത്തെ വെറുതെ വിടാൻ തീരുമാനിച്ചിട്ടില്ല.
കോപ്പി സുന്ദർ മരണമാസാണ് എന്ന കുറിപ്പോടെ പുതിയ ട്രോൾ വീഡിയോയുമായി ട്രോളന്മാർ രംഗത്തെത്തിയിട്ടുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായതിനു ശേഷമാണ് മലയാളി പ്രേക്ഷകർ ഈ തെലുങ്ക് പാട്ട് ശ്രദ്ധിക്കാൻ തുടങ്ങിയത്. യൂട്യൂബിൽ തെലുങ്ക് പാട്ടിനു താഴെ സംഗീതത്തെ ട്രോളി മലയാളികൾ എത്തിയിട്ടുണ്ട്. പാട്ടിനു ലഭിച്ച് കമന്റിൽ ഭൂരിഭാഗവും മലയാളത്തിലാണ്.


Click it and Unblock the Notifications