»   » സായി പല്ലവിയോട് ദിലീപ് സഹായം ആവശ്യപ്പെട്ടാല്‍ എങ്ങനെയുണ്ടാവും.. ആരുടെ ഭാവനയാണോ എന്തോ?

സായി പല്ലവിയോട് ദിലീപ് സഹായം ആവശ്യപ്പെട്ടാല്‍ എങ്ങനെയുണ്ടാവും.. ആരുടെ ഭാവനയാണോ എന്തോ?

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ സായി പല്ലവി ഇപ്പോള്‍ ട്രോളര്‍മാരുടെ സ്വന്തം താരമായി മാറിയിരിക്കുകയാണ്. മലയാളിയാണെന്ന് പറഞ്ഞതിന് താരം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചിത്രത്തിലെ നൃത്തരംഗം സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്.

അഭിനയം അറിയില്ലെന്ന് പറഞ്ഞവരെ മാറ്റിപ്പറയിപ്പിച്ചു.. ട്രോളിയവരുടെ പ്രിയതാരത്തെ ജീവിതസഖിയാക്കി!

ഇത്തവണയും നാദിര്‍ഷ ദിലീപിനെ കൈവിട്ടു.. ആത്മാര്‍ത്ഥ സുഹൃത്തിനോട് ഇങ്ങനെ ചെയ്യാമോ?

നയന്‍താരയുടെ രഹസ്യങ്ങളെല്ലാം പുറത്തായി.. ഇനി ചിത്രങ്ങള്‍ കഥ പറയും.. ചിത്രം കാണാം!

ഡാന്‍സിലൂടെ മതില്‍ തകര്‍ക്കുന്ന രംഗമാണ് ട്രോളുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ദിലീപ് ജയിലിലായപ്പോഴും ഇത് പോലെ സായി പല്ലവി എത്തുമായിരുന്നുവെന്ന തരത്തിലാണ് ട്രോള്‍. സായി പല്ലവിയെ താരം വിളിച്ചാല്‍ എങ്ങനെയിരിക്കുമെന്നും ട്രോളര്‍മാര്‍ കാണിക്കുന്നു.

ട്രോളര്‍മാരുടെ ഇഷ്ടതാരമായി സായി പല്ലവി

മലയാളിയാണെന്ന് വിശേഷിപ്പിച്ചപ്പോള്‍ പ്രകോപിതയായതോടെയാണ് സായി പല്ലവിക്കെതിരെ ട്രോളുകള്‍ വന്നു തുടങ്ങിയത്. പിന്നീട് തമിഴ് ചിത്രത്തിലെ നൃത്തരംഗം കൂടിയയാപ്പോള്‍ ട്രോളര്‍മാരുടെ ഇരയായി താരം മാറുകയായിരുന്നു.

അക്ഷരം മാറ്റി വിളിപ്പിക്കരുത്

ഇത്രയും നാള്‍ മലരേ എന്ന് വിളിപ്പിച്ച നാക്കുകൊണ്ട് അക്ഷരം മാറ്റി വിളിപ്പിക്കരുത്.

രക്ഷിക്കാനെത്തുമോ?

നിരപരാധിയല്ലെന്ന് അറിഞ്ഞാല്‍ താന്‍ ജയിലിലായാല്‍ രക്ഷിക്കാനെത്തുമോയെന്ന് ദിലീപ് സായിയോട് ചോദിക്കുന്നു.

തമിഴാണെന്ന് അംഗീകരിക്കുന്നു

തമിഴ് നാട്ടുകാരിയാണെന്ന് അംഗീകരിക്കുന്നു. പക്ഷേ കത്തിപ്പടങ്ങളിലൊന്നും അഭിനയിക്കരുതെന്നും പറയുന്നു.

മലയാളിയാണെന്ന് സംബോധന ചെയ്തത് ഇഷ്ടമായില്ല

തെന്നിന്ത്യന്‍ സിനിമയുടെ തന്നെ താരമായി മാറുകയായിരുന്നു സായി പല്ലവി. കേവലം മൂന്ന് ചിത്രങ്ങളിലൂടെയാണ് താരത്തിന് ഈ പദവി ലഭിച്ചത്. മലയാളക്കരയില്‍ ലഭിച്ച പ്രശസ്തിയിലൂടെയാണ് താരത്തെ പലരും മലയാളിയെന്ന തരത്തില്‍ സംബോധന ചെയ്യാന്‍ കാരണമായത്.

നീരസത്തോടെ മറുപടി

സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടിക്കിടയിലാണ് താരത്തെ മലയാളി എന്ന് വിശേഷിപ്പിച്ചത്. ഇത് ഇഷ്ടപ്പെടാതിരുന്ന താരം നീരസത്തോടെ മറുപടി നല്‍കുകയായിരുന്നു.

മലയാളിയല്ലെന്ന്

താന്‍ മലയാളി അല്ല. തമിഴ്‌നാട്ടിലെ കൊത്തഗിരിയാമ് താരത്തിന്റെ സ്വദേശം. തമിഴ്‌നാട്ടുകാരിയാണ് താനെന്നായിരുന്നു സായി പല്ലവിയുടെ പ്രതികരണം. തെലുങ്ക് മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

തുടക്കം മലയാളത്തില്‍

തുടക്കം മലയാള സിനിമയിലൂടെ ആയത് കൊണ്ടാണ് പലരും താരത്തെ മലയാളിയെന്ന് വിശേഷിപ്പിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ജനപ്രീതിയാണ് താരത്തിന് ലഭിച്ചത്. മലരേ എന്ന ഗാനം കേരളക്കര ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.

English summary
Social media response of Sai Pallavi's comments.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X