»   » അലംകൃതയുടെ ഇംഗ്ലീഷ് പ്രാവീണ്യത്തിനു മുന്നില്‍ ചങ്കു തകര്‍ന്ന് ദാവീദ്, അച്ഛന്‍റെ മകള്‍ തന്നെ!

അലംകൃതയുടെ ഇംഗ്ലീഷ് പ്രാവീണ്യത്തിനു മുന്നില്‍ ചങ്കു തകര്‍ന്ന് ദാവീദ്, അച്ഛന്‍റെ മകള്‍ തന്നെ!

Posted By: Nihara
Subscribe to Filmibeat Malayalam

താരങ്ങള്‍ മാത്രമല്ല താരങ്ങളുടെ മക്കളും സെലിബ്രിറ്റികളാണ്. സിനിമയില്‍ അഭിനയിക്കുന്നതിനും മുന്‍പേ താരമായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. നിവിന്‍ പോളി, പൃഥ്വിരാജ്, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരുടെ മക്കളൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. കുടുംബ കാര്യങ്ങളെക്കുറിച്ച് അധികം വാചാലനാവാന്‍ താല്‍പര്യമില്ലാത്തവരാണ് ചില താരങ്ങള്‍. എന്നാല്‍ മറ്റു ചിലരാവട്ടെ കുടുംബ വിശേഷങ്ങളും ആരാധകര്‍ക്കു മുന്നില്‍ പങ്കുവെയ്ക്കും. പൃഥ്വിരാജിന്റെ മകളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നത്.

സകല സമയവും അനിയത്തിക്കൊപ്പം, ദാവീദിനെ സ്‌കൂളിലേക്ക് വിടാനായി റിന്നയും നിവിനും ചെയ്തത്

പൃഥ്വിരാജ് വൈകുന്തോറും നാഗാര്‍ജ്ജുന സന്തോഷിക്കും, പൃഥ്വി അങ്ങനെ വിട്ടുകൊടുക്കുമോ?

നിവിന്‍ പോളി ചിത്രത്തിന്‍റെ പേര് കോപ്പിയടി? മറ്റൊരാളിന്‍റെ കൈയ്യൊപ്പ് അടിച്ചു മാറ്റിയതാണോ?

പിറന്നാളിനോടനുബന്ധിച്ചാണ് പൃഥ്വി മകളുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അത്യപൂര്‍വ്വമായി മാത്രമേ താരം മകളുടെ ചിത്രങ്ങള്‍ പുറത്തുവിടാറുള്ളൂ. അതിലാണെങ്കില്‍ കൃത്യമായ വ്യക്തതയില്ലാത്ത ചിത്രവുമാവും. എന്നാല്‍ പതിവു തെറ്റിച്ച് പിറന്നാള്‍ ആശംസയ്‌ക്കൊപ്പമാണ് ഇത്തവണ പൃഥ്വി അലംകൃതയുടെ ഫോട്ടോ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ട്രോളര്‍മാര്‍ ഏറ്റെടുത്തു

ട്രോളര്‍മാര്‍ക്ക് ഏരെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. താരം ഏത് പോസ്റ്റ് ഇട്ടാലും അല്‍പ നിമിഷത്തിനകം ട്രോളര്‍മാര്‍ അത് അടിച്ചു മാറ്റും. മകളുടെ ചിത്രത്തിനൊപ്പമുള്ള കുറിപ്പിനും ട്രോള്‍ ഇറങ്ങിയിരുന്നു.

അല്ലിയേയും വെറുതെ വിട്ടില്ല

അച്ഛന് പിന്നാലെ മകളെയും ട്രോളര്‍മാര്‍ ഏറ്റെടുത്തു കഴിഞ്ഞു. അല്ലിയോടൊപ്പം നിവിന്‍ പോളിയുടെ പുത്രന്‍ ദാവീദിനെയും ട്രോളര്‍മാര്‍ ചേര്‍ത്തു നിര്‍ത്തുന്നു. രസകരമായൊരു ട്രോളാണ് പുറത്തിറക്കിയിട്ടുള്ളത്.

ദാവീദും അല്ലിയും

സമപ്രായക്കാരായ അല്ലിയും ദാവീദും എല്‍കെജി ക്ലാസിലെത്തിയപ്പോള്‍ പരിചയപ്പെടുന്നതിനിടയില്‍ അലംകൃതയോട് സംസാരിച്ച ദാവീദ് അവളുടെ ഇംഗ്ലീഷിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്.

ഏറെ പ്രിയപ്പെട്ട താരകുടുംബം

യുവതാരങ്ങളില്‍ ശ്രദ്ധേയരായ പൃഥ്വിരാജിന്റെയും നിവിന്‍ പോളിയുടെയും കുടുംബത്തെയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഭാര്യ നല്‍കുന്ന പിന്തുണയെക്കുറിച്ച് ഇരുവരും ഇടയ്ക്ക് വാചാലരാവാറുണ്ട്.

ട്രോളുകള്‍ ആസ്വദിക്കാറുണ്ട്

തന്നെക്കുറിച്ച് പുറത്തിറങ്ങുന്ന ട്രോളുകള്‍ ആസ്വദിക്കാറുണ്ടെന്ന് നേരത്തെ തന്നെ പൃഥ്വി വ്യക്തമാക്കിയിരുന്നു. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്ന താരം കൂടിയാണ് പൃഥ്വി.

തിളങ്ങി നില്‍ക്കുന്ന താരങ്ങള്‍

തൊട്ടതെല്ലാം പൊന്നാക്കി സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് നിവിന്‍ പോളിയും പൃഥ്വിരാജും. ഓണച്ചിത്രങ്ങളില്‍ ഇരുവരുടെ ചിത്രങ്ങളും മികച്ച പ്രതികരണം നേടി മുന്നേറ്റം തുടരുകയാണ്.

ഇതു വല്ലതും അറിയുന്നുണ്ടോ?

മക്കളെക്കുറിച്ചുള്ള ട്രോളുകള്‍ നിവിനും പൃഥ്വിയും അറിയുന്നുണ്ടോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

English summary
Troll for Prithviraj and Nivin Pauly.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam