»   »  അലംകൃതയുടെ നായകനാവാന്‍ മത്സരിക്കുന്ന ആദമും ദാവീദും, എല്ലാം പൊളിച്ച് അവരും!

അലംകൃതയുടെ നായകനാവാന്‍ മത്സരിക്കുന്ന ആദമും ദാവീദും, എല്ലാം പൊളിച്ച് അവരും!

By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ നടീനടന്‍മാരെക്കാളും അധികം ആരാധകരുള്ളവരാമ് താരങ്ങളുടെ മക്കള്‍. പൃഥ്വിരാജ്, നിവിന്‍ പോളി, ആസിഫ് അലി, അജു വര്‍ഗീസ്, ടൊവിനോ തോമസ് തുടങ്ങിയവരുടെ മക്കള്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. സിനിമയില്‍ അഭിനയിക്കുന്നതിനും മുന്‍പേ തന്നെ സെലിബ്രിറ്റികളായി മാറിയിരിക്കുകയാണ് ഇവര്‍. കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജ് തന്റെ മകളുടെ ഫോട്ടോ പുറത്തുവിട്ടത്. പിറന്നാളിനോടനുബന്ധിച്ചാണ് അല്ലിയുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

അലംകൃതയുടെ ഇംഗ്ലീഷ് പ്രാവീണ്യത്തിനു മുന്നില്‍ ചങ്കു തകര്‍ന്ന് ദാവീദ്, അച്ഛന്‍റെ മകള്‍ തന്നെ!

നിമിഷങ്ങള്‍ക്കുള്ളിലാണ് അലംകൃതയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. അലംകൃതയുടെ ഫോട്ടോയുമായി ബന്ധപ്പെട്ട ട്രോളുകളാണ് ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.

ഭാവി നായികയെ കിട്ടിയ സന്തോഷത്തില്‍

നിവിന്‍ പോളിയുടെ മകന്‍ ദാവീദ്, ആസിഫ് അലിയുടെ മകന്‍ ആദം, അജു വര്‍ഗീസിന്റെ മകന്‍ തുടങ്ങിയവര്‍ ആകെ സന്തോഷത്തിലാണ്. ഭാവി നായികയെ കണ്ട സന്തോഷത്തിലാമ് ഇവരൊക്കെ.

നായകനാവാനുള്ള മത്സരം

അലംകൃതയുടെ നായനകനായി അഭിനയിക്കുന്നതിനുള്ള മത്സരത്തിലാണ് ആദമും ദാവീദും അതിനിടയിലേക്കാണ് അജു വര്‍ഗീസിന്റെ മക്കളുമെത്തുന്നത്. ട്രോള്‍ ഗ്രൂപ്പില്‍ പ്രചരിക്കുന്ന രസകരമായൊരു ട്രോള്‍ ഇങ്ങനെയാണ്.

പൃഥ്വിയുടെ പോസ്റ്റിനു ട്രോള്‍

പിറന്നാള്‍ ആശംസയ്‌ക്കൊപ്പമാണ് പൃഥ്വി അലംകൃതയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഈ പോസ്റ്റുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകള്‍ പുറത്തിറങ്ങിയിരുന്നു.

അല്ലിയുടെ ഇംഗ്ലീഷിനെക്കുറിച്ച്

ഇംഗ്ലീഷിലുള്ള പോസ്റ്റുകളാണ് മിക്കപ്പോഴും പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പങ്കുവെക്കാറുള്ളത്. ട്രോളര്‍മാര്‍ അതുകൊണ്ട് തന്നെ താരത്തെ വെറുതെ വിടാറുമില്ല. അച്ഛന്റെ അതേ ഭാഷാപ്രാവീണ്യം മകള്‍ക്കുമുണ്ടെന്നാണ് ട്രോളര്‍മാര്‍ അവകാശപ്പെടുന്നത്.

ദാവീദും അല്ലിയും

സമപ്രായക്കാരായ ദാവീദും അല്ലിയും ഒരേ ക്ലാസിലെത്തിയാലുള്ള അവസ്ഥയെക്കുറിച്ചാണ് ട്രോള്‍ പുറത്തിറക്കിയത്. സഹപാഠിയോട് സംസാരിച്ച് അവളുടെ ഇംഗ്ലീഷിനു മുന്നില്‍ പകച്ചു നിന്ന ദാവീദിനെയാണ് ഈ ട്രോളില്‍ കാണുന്നത്.

സിനിമയിലെത്തിയാല്‍

മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് മക്കള്‍ സിനിമയിലെത്തുന്നത് സ്വാഭാവികമാണ്. ഇപ്പോഴത്തെ കാലഘട്ടം കഴിഞ്ഞാലുള്ള അവസ്ഥയെക്കുറിച്ചാണ് ട്രോള്‍മാര്‍ വിവരിക്കുന്നത്.

നായകനാവാന്‍ മത്സരം

താരങ്ങളുടെ മക്കളില്‍ അനോന്യം മത്സരമാണ്. അലംകൃതയുടെ നായകനാവാനാണ് മറ്റുള്ളവര്‍ മത്സരിക്കുന്നത്. അജു വര്‍ഗീസിന്റെ മക്കളും ദാവീദും ആദമും തമ്മിലാണ് മത്സരം.

English summary
Troll of Prithviraj's daughter film entry.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam