നടിമാരുടെ കാലുകള്‍ മാത്രമല്ല, മോഹന്‍ലാലിന്റെ കാലുകള്‍ക്കും പറയാനൊരു കഥയുണ്ട്, കുറിപ്പ് വൈറലാവുന്നു
യുവനടി അനശ്വരയുടെ കാല് കാണിച്ചുള്ള ചിത്രങ്ങള്‍ക്ക് ലഭിച്ച വിമര്‍ശനമാണ് ഈ ദിവസങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ചയാക്കപ്പെട്ടത്. പിന്നാലെ അനശ്വരയ്ക്ക് പിന്തു ണ അറിയിച്ച് മലയാളത്തിലെ മുന്‍നിര നായികമാരും എത്തി. എല്ലാവരും ഇറക്കം കുറഞ്ഞ വസ്ത്രത്തിലൂടെ തങ്ങളുടെ കാലുകള്‍ കാണുന്ന ചിത്രമായിരുന്നു പങ്കുവെച്ചിരുന്നത്. അവിടെയും വേറിട്ടൊരു ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. മോഹന്‍ലാലിന്റെ കാലുകളെ കുറിച്ചാണ് സനല്‍ കുമാര്‍ പത്മനാഭവന്‍ എന്നൊരാള്‍ എഴുതിയിരിക്കുന്നത്.
കുറിപ്പ് വായിക്കാം
കാലുകള്‍ കഥ പറയുന്ന ഒരായിരം പോസ്റ്റുകള്‍ ഇങ്ങനെ വാളില്‍ വിരിയുന്നത് കണ്ടപ്പോള്‍, ഏറ്റവും പ്രിയപ്പെട്ട രണ്ടു കാലുകള്‍ തികഞ്ഞു പോയപ്പോള്‍ ഓര്‍മ്മകള്‍ ഒഴുകിയിറങ്ങിയത് ആ രണ്ടു കാലുകളിലേക്കായിരുന്നു. 'ആളാരെ ഗോവിന്ദാ ക്കും, തകില് പുകില് നും, നെഞ്ചില്‍ കഞ്ചബാണത്തിനും, ഒരു വല്ലം പൊന്നും പൂവിനും, ഒക്കേലാ ഒക്കേല കും.. ചടുലമായ ചുവടുകളും. ആനന്ദ നടനം ആടിനേന്‍ നും കഥകളി ചുവടുകളും... രാജശില്‍പിയിലെ രുദ്ര താണ്ഡവത്തിനു ദൈവീക ഭാവമുള്ള ചുവടുകളും അനായാസേന ആടി തകര്‍ത്ത ആ കാലുകളോട്...'

ബുള്ളെറ്റില്‍ നിന്നും ഇറങ്ങാതെ തന്നെ സെന്റര്‍ സ്റ്റാന്‍ഡ് ഇട്ട ശേഷം ഹാന്‍ഡിലിനു മുകളിലൂടെ കാല്‍ പൊക്കി ഇറങ്ങാന്‍ മലയാളിയെ പ്രചോദിപ്പിച്ച കാലുകള്‍. കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ ഡോര്‍ കാലുകള്‍ കൊണ്ട് അടച്ചു നോക്കാനായി മലയാളിയോട് പറഞ്ഞ രണ്ടു പുറംകാലുകള്‍. രണ്ടു സൈഡിലേക്കും ഫുള്‍ സ്‌ട്രെച്ചു ചെയ്തിരുന്നും (തച്ചോളി വര്‍ഗീസ് ചേകവര്‍), ആറടി പൊക്കമുള്ള സ്ഫടികം ജോര്‍ജിന്റെ നെഞ്ചത്തു അനായാസം പതിഞ്ഞിരുന്നും (ഒളിമ്പ്യന്‍ ) ഫ്‌ലെക്‌സിബിലിറ്റി കൊണ്ടു വിസ്മയിപ്പിച്ച രണ്ടു കാലുകള്‍.
Recommended Video
പാടാം വനമാലി പോലൊരു ഫാസ്റ്റ് മൂവ്‌മെന്റ് ഏറെയുള്ളൊരു പാട്ടില്‍ ഡാന്‍സ് ചെയ്യുമ്പോള്‍ കാലില്‍ നീരായിട്ടു പോലും ബാന്‍ഡേജ് ഒക്കെ കെട്ടി കളിയ്ക്കാന്‍ ആയി ഇറങ്ങി വന്നു. വേദനയും നീരുമൊക്കെ മറന്നു ചുമ്മാ അങ്ങ് പൊളിച്ചിട്ടു പോയ ഡെഡിക്കേഷന്‍ കൊണ്ട് ഞെട്ടിച്ച കാലുകള്‍. അഴിച്ചിട്ട മുണ്ട്, നടന്നു കൊണ്ടോ ഓടികൊണ്ടോ മടക്കി കുത്താനായി, വലം കാല്‍ കൊണ്ട് ചെറിയൊരു തട്ടോടെ പൊക്കിയെടുക്കാന്‍ പറഞ്ഞ ഒരു വലംകാല്‍. ആ പാദങ്ങളുടെ വലുപ്പം ചെറുതായിരുന്നെങ്കിലും, പാദമുദ്രകളുടെ വലുപ്പം വലുതായതു കൊണ്ടാകാം മലയാള സിനിമ എന്ന കെ ജി എഫ് ആ കാല്‍ക്കീഴില്‍ ആയതു!


Click it and Unblock the Notifications