ഇത് ദുൽഖറിന്റെ ഷർട്ടല്ലേ! ഇക്ക പൊളിച്ചു, മമ്മൂട്ടി മകന്റെ ഷര്‍ട്ട് അടിച്ച് മാറ്റിയോന്ന് ട്രോളന്മാർ!

സോഷ്യല്‍ മീഡിയയെ നിശ്ചലമാക്കാന്‍ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ഒരു ചിത്രം മതി. ലൂസിഫർ, മധുരരാജ തുടങ്ങി മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകളുടെ റിലീസിനോടനുബന്ധിച്ച് ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നതും താരരാജാക്കന്മാരാണ്. മോഹന്‍ലാലും പൃഥ്വിരാജും ലൂസിഫര്‍ എന്ന സിനിമയുമായി എത്തുമ്പോള്‍ മമ്മൂട്ടി മധുരരാജയുമായിട്ടാണ് വരവ്. സ്‌റ്റൈലിഷ് കഥാപാത്രങ്ങളും ആക്ഷന് പ്രധാന്യമുള്ള വേഷങ്ങളുമായിട്ടാണ് ഈ സിനിമകള്‍ എത്തുന്നത്.

എന്നാല്‍ സിനിമയ്ക്ക് അകത്തും പുറത്തും പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെടാറുള്ളത് മമ്മൂട്ടിയുടെ ലുക്കാണ്. അടുത്തിടെ പതിനെട്ടാം പടി എന്ന ചിത്രത്തില്‍ നിന്നും പുറത്ത് വന്ന മമ്മൂട്ടിയുടെ ലുക്ക് അതിവേഗമായിരുന്നു തരംഗമായത്. ഇപ്പോഴിതാ ഡ്രസിംഗിന്റെ കാര്യത്തില്‍ മമ്മൂട്ടി മകന്‍ ദുല്‍ഖറിനെയും മരുമകള്‍ അമാല്‍ സൂഫിയയെയും അനുകരിക്കുന്നുണ്ടെന്നാണ് ട്രോളന്മാരുടെ കണ്ടെത്തല്‍.

മാസ് ലുക്കിലെത്തുന്ന മമ്മൂക്ക

മാസ് ലുക്കിലെത്തുന്ന മമ്മൂക്ക

തമിഴ്‌നാട്ടില്‍ സ്‌റ്റൈല്‍ മന്നനായി അറിയപ്പെടുന്നത് രജനികാന്ത് ആണെങ്കില്‍ മലയാളത്തില്‍ അത് മമ്മൂട്ടിയാണ്. പ്രായം കൂടുംതോറും ഗ്ലാമറ് കൂടുന്ന അസുഖമുണ്ടെന്ന് മമ്മൂട്ടിയെ കുറിച്ച് ആരാധകര്‍ പറയാറുണ്ടെങ്കിലും അത് സത്യമാണെന്ന് പലപ്പോഴും മെഗാസ്റ്റാര്‍ തെളിയിക്കാറുണ്ട്. കൂളിംഗ് ഗ്ലാസും ജാക്കറ്റും ധരിച്ച് മരണ മാസ് ലുക്കിലെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തും വ്യത്യസ്തത പരീക്ഷിക്കുന്നതാണ് മമ്മൂക്കയുടെ സ്‌റ്റൈല്‍. ഇക്കാര്യത്തില്‍ ദുല്‍ഖറും മോശമല്ല.

 ദുല്‍ഖറിന്റെ ഷര്‍ട്ടോ

ദുല്‍ഖറിന്റെ ഷര്‍ട്ടോ

പ്രമുഖ ബ്രാന്‍ഡിന്റെ കീഴിലുള്ള ഷര്‍ട്ടിന്റെ പരസ്യത്തില്‍ ദുല്‍ഖര്‍ അഭിനയിച്ചിട്ടുണ്ട്. ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പല വസ്ത്രങ്ങളും ദുല്‍ഖറിനെ അനുകരിച്ച് വാങ്ങാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയും ദുല്‍ഖറിന്റെ പാത പിന്തുടരുകയാണെന്നാണ് ട്രോളന്മാര്‍ കണ്ടെത്തിയിരിക്കുന്നത്. അടുത്തിടെ അബുദാബിയില്‍ വെച്ച് നടന്ന ലൂസിഫര്‍ ട്രെിയലര്‍ ലോഞ്ചിലെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളാണ് വീണ്ടും വൈറലായി കൊണ്ടിരിക്കുന്നത്. കൈരളി ടിവിയുടെ ഇശല്‍ ലൈല പരിപാടിയിലായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജുമടക്കമുള്ള താരങ്ങള്‍ പങ്കെടുത്തത്.

ഷര്‍ട്ടിലെ സാമ്യം

ഷര്‍ട്ടിലെ സാമ്യം

ജീന്‍സ് കളറിലുള്ള ഷര്‍ട്ടും ഉള്ളില്‍ വെള്ള ടീഷര്‍ട്ടും ധരിച്ചായിരുന്നു മമ്മൂട്ടി പരിപാടിയിലെത്തിയത്. ഇതേ ഷര്‍ട്ട് ദുല്‍ഖറിനുണ്ടെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. പുറത്ത് പോവാന്‍ ഈ ഷര്‍ട്ട് തേടി എത്തിയ ദുല്‍ഖറിന് എനിക്ക് ഇഷ്ടപ്പെട്ടു ഇതെടുക്കുന്നു എന്ന വാപ്പച്ചിയുടെ കത്താണ് കിട്ടുന്നത്. ശേഷം ആ വേഷത്തില്‍ പൊതുവേദിയിലെത്തുന്ന മമ്മൂട്ടിയ്ക്ക് ട്രോളുമായി സോഷ്യല്‍ മീഡിയ എത്തിയിരിക്കുകയാണ്.

 അമാലിന്റെ ഷര്‍ട്ടും

അമാലിന്റെ ഷര്‍ട്ടും

ദുല്‍ഖറിന്റേത് മാത്രമല്ല മമ്മൂട്ടിയുടെ മരുമകള്‍ അമാല്‍ സൂഫിയയുടെ വസ്ത്രവുമായി സാമ്യമുള്ള ഷര്‍ട്ടും മമ്മൂട്ടി ധരിച്ചിട്ടുണ്ട്. നേരത്തെ ദുല്‍ഖറും അമാലും മകള്‍ മറിയം അമീറ സല്‍മാനൊടൊപ്പം നില്‍ക്കുന്ന ചിത്രത്തില്‍ അമാല്‍ ധരിച്ചിരിക്കുന്നത് വെള്ള നിറമുള്ള ഷര്‍ട്ടായിരുന്നു. സിംപിള്‍ ലുക്കാണെങ്കിലും ഇതേ ഡിസൈനിലും അതേ കളറിലുമുള്ള ഷര്‍്ട്ട് മമ്മൂട്ടിയും ധരിച്ചിരുന്നു.

 സംഭവം കളറാണ്!!

സംഭവം കളറാണ്!!

കളിയാക്കാന്‍ ഒരു വിഭാഗം ആളുകള്‍ ഉണ്ടെങ്കിലും മമ്മൂക്ക മാസാണെന്ന കാര്യത്തില്‍ സംശയമില്ല. ദുല്‍ഖറിന്റെയും അമാലിന്റെയും വസ്ത്രത്തില്‍ സാമ്യമുണ്ടെങ്കിലും ഇരുവരെയും കടത്തിവെട്ടുന്ന ലുക്കാണ് മെഗാസ്റ്റാറിന്. 67 വയസായിട്ടും 37 ന്റെ ചെറുപ്പത്തില്‍ ജീവിക്കാന്‍ മമ്മൂട്ടിയ്ക്ക് കഴിയുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

 മാസ് ലുക്കില്‍ മധുരാജ

മാസ് ലുക്കില്‍ മധുരാജ

ഇനി വരാനിക്കുന്നത് മമ്മൂട്ടി നായകനായി അഭിനയിക്കുന്ന മധുരരാജയാണ്. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷം വൈശാഖ് - ഉദയകൃഷ്ണ കൂട്ടുകെട്ടിലെത്തുന്ന മധുരരാജ ഏപ്രില്‍ പത്തിനാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. 2010 ലെ ഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടെത്തുന്ന ചിത്രത്തില്‍ വെള്ളമുണ്ടും വെള്ള ഷര്‍ട്ടുമാണ് മമ്മൂട്ടിയുടെ വേഷം. തമിഴ്‌നാട് സ്‌റ്റൈലാണെങ്കിലും രാജ കേരളത്തില്‍ മാസ് ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X