For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ട്രോളന്മാരും മോഹന്‍ലാലിന്റെ പിറന്നാളിനെത്തി! അടപടലം ട്രോളുകളിലും ഏട്ടന് ആശംസകള്‍ മാത്രം!

  |

  കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള നടനാണ് മോഹന്‍ലാല്‍. മറ്റ് ഇന്‍ഡസ്ട്രികളിലെ സൂപ്പര്‍ താരങ്ങള്‍ക്ക് ലഭിക്കുന്നതിലും പിന്തുണയാണ് മോഹന്‍ലാലിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇന്ന് 59-ാം പിറന്നാള്‍ ആഘോഷിക്കുന്ന കംപ്ലീറ്റ് ആക്ടര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമാലോകം. മമ്മൂട്ടി മുതല്‍ യുവതാരങ്ങളായ എല്ലാവരും തന്നെ ലാലേട്ടനുള്ള പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ്.

  മോഹന്‍ലാലിന് കംപ്ലീറ്റ് ആക്ടറെന്ന പേര് വരാന്‍ കാരണമിതാണ്! തരിപ്പണമാക്കിയത് ഒരു നായക സങ്കല്‍പ്പമാണ്!

  രണ്ട് ദിവസം മുന്‍പ് തന്നെ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളിലായിരുന്നു ആരാധകര്‍. പ്രിയതാരത്തിന് ട്രീബ്യൂട്ട് ഒരുക്കിയും ഹിറ്റ് സിനിമകളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി വീഡിയോസ് പുറത്തിറക്കിയും മോഹന്‍ലാലിനോടുള്ള സ്‌നേഹം ഓരോരുത്തരും പ്രകടിപ്പിച്ച് കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയ നിറയെ ജന്മദിന ആശംസകളുടെ ഘോഷയാത്രയാണ്. ഇവര്‍ക്കൊപ്പം ട്രോളന്മാരും എത്തിയിരിക്കുകയാണ്. മോഹന്‍ലാലിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ട്രോളുകളുടെ രൂപത്തില്‍ എത്തിയിരിക്കുകയാണ്.

   കണ്ടാല്‍ തോന്നുമോ?

  കണ്ടാല്‍ തോന്നുമോ?

  മനോരമയ്ക്ക് നല്‍കിയ പുതിയ ഫോട്ടോഷൂട്ട് ചിത്രം പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. മാസ് എന്ന് ഒറ്റ വാക്കില്‍ പറയാവുന്ന ചിത്രം വൈറലായി കൊണ്ടിരിക്കുകയാണ്. ഇത് കണ്ടാല്‍ മോഹന്‍ലാല്‍ 59-ാം പിറന്നാള്‍ ആണ് ആഘോഷിക്കുന്നതെന്ന് ആരും പറയില്ല.

   റെക്കോര്‍ഡുകള്‍ ഭദ്രമാണ്

  റെക്കോര്‍ഡുകള്‍ ഭദ്രമാണ്

  മോഹന്‍ലാല്‍ എന്ന മനുഷ്യനെ കണ്ടോ.. സ്വന്തം ഇന്‍ഡസ്ട്രിയിലെ സകല റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയ ഏക നടനാണ് അദ്ദേഹം. പിറന്നാള്‍ ദിനത്തില്‍ അക്കാര്യങ്ങള്‍ ഓര്‍ക്കാതിരിക്കാന്‍ പറ്റില്ല.

   ബോക്‌സോഫീസ് രാജാവ്

  ബോക്‌സോഫീസ് രാജാവ്

  ഞെട്ടിക്കുന്ന ആക്ഷന്‍ ചെയ്ത് മോളിവുഡിലെ ആദ്യ നൂറ്റിയമ്പത് കോടി എടുത്തപ്പോള്‍ 56 വയസായിരുന്നു. ഇത്തിക്കര പക്കിയായി വന്നപ്പോള്‍ 58 വയസ്. തന്നെ വെറുക്കുന്നവര്‍ക്ക് മുന്നില്‍ വീണ്ടും റെക്കോര്‍ഡ് വേണമെന്ന് തോന്നിയപ്പോള്‍ 200 കോടി ചിത്രമിറക്കി അതങ്ങ് സാധിച്ചു. പ്രായം കൂടുന്നു എന്നത് ദിവസത്തില്‍ മാത്രമല്ലെന്ന് തെളിയിച്ച് മോഹന്‍ലാല്‍.

   വാട്‌സാപ്പ് നിറയെ

  വാട്‌സാപ്പ് നിറയെ

  ശരാശരി ഒരു മലയാളി ഇന്ന് രാവിലെ വാട്‌സാപ്പ് തുറന്നപ്പോള്‍ കണ്ടത് മോഹന്‍ലാലിന്റെ എല്ലാ സിനിമകളിലെയും ചിത്രങ്ങളും വീഡിയോസും ആയിരിക്കും.

  ഫാന്‍സിന്റെ സ്‌നേഹം

  ഫാന്‍സിന്റെ സ്‌നേഹം

  സാധാരണ ദിവസങ്ങളില്‍ ഫാന്‍ ഫൈറ്റ് നടത്തുന്നവരാണ് മോഹന്‍ലാല്‍, മമ്മൂട്ടി ഫാന്‍സ്. ഈ വഴക്കുകളും തകര്‍ക്കങ്ങളും സിനിമകളുടെ പേരിലാണ്. എന്നാല്‍ ഇക്കയുടെയും ഏട്ടന്റെയും പിറന്നാളിന്റെ അന്ന് ഇരുകൂട്ടരും അടയും ചക്കരയും പോലെ സ്‌നേഹമുള്ളവരായിരിക്കും.

  ഒരൊറ്റ പേര് മോഹന്‍ലാല്‍

  ഒരൊറ്റ പേര് മോഹന്‍ലാല്‍

  ഏകദേശം നാല്‍പത് വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ 5 തവണ ദേശീയ പുരസ്‌കാരം മോഹന്‍ലാലിന് ലഭിച്ചു. 9 തവണ സ്‌റ്റേറ്റ് അവാര്‍ഡ്‌സ്, 9 ഫിലിം ഫെയര്‍, 1 പത്മശ്രീ, 1 പത്മഭൂഷണ്‍. എല്ലാം മോഹന്‍ലാലിന് സ്വന്തം.

  നെറ്റും തീര്‍ന്നു

  നെറ്റും തീര്‍ന്നു

  ലാലേട്ടന് പിറന്നാള്‍ ആശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. രാവിലെ എഴുന്നേറ്റ് ഈ ആശംസകള്‍ കണ്ട് കഴിഞ്ഞപ്പോള്‍ തന്നെ ഡെയ്‌ലി 1.5 ജിബി കിട്ടുന്ന നെറ്റ് തീര്‍ന്ന് പോയെന്നാണ് ചില ട്രോളന്മാര്‍ പറയുന്നത്.

   വില്ലനായി അവതരിച്ചു

  വില്ലനായി അവതരിച്ചു

  വെറും ഒറ്റയൊരു ഡയലോഗ് കൊണ്ട് മലയാളികളുടെ മനസില്‍ നിന്ന് ഒരിക്കലും മാഞ്ഞ് പോവാത്ത വില്ലനായി മാറി. അത് പോലെ തന്നെ മേയ്‌വഴക്കത്തിന്റെ കാര്യത്തില്‍ യൂത്തന്മാരെയും പിന്നിലാക്കിയ താരമാണ് മോഹന്‍ലാല്‍.

   3 ചിത്രങ്ങള്‍

  3 ചിത്രങ്ങള്‍

  മലയാള സിനിമയില്‍ ആദ്യ 50 കോടി സമ്മാനിച്ചത് മോഹന്‍ലാലിന്റെ ദൃശ്യമായിരുന്നു. 150 കോടി പുലിമുരുകനിലൂടെയും 200 കോടി ലൂസിഫറിലൂടെയും നേടി. മലയാള സിനിമയുടെ ചരിത്രം തിരുത്തിയ മൂന്ന് ഐതിഹാസിക സിനിമകളും മോഹന്‍ലാലിന്റെ പേരിലാണ്.

   അന്നും ഇന്നും ഒരാള്‍

  അന്നും ഇന്നും ഒരാള്‍

  ചെറിയ കുട്ടിയായിരുന്നപ്പോള്‍ മോഗലാല് എന്ന് വിളിച്ചു. പ്രായം കൂടി വന്നപ്പോള്‍ മോഹന്‍ലാല്‍ ആയി. പിന്നെ ലാലേട്ടന്‍. ഏട്ടന്‍ എന്ന ലെവലിലെത്തി. കാലവും കാലഘട്ടവും മാറി വന്നു. പക്ഷെ നായകന്‍ അന്നും ഇന്നും ഒരാള്‍ തന്നെയാണെന്നുള്ളതാണ് സത്യം.

  അഭിനയത്തിന്റെ രാജാവ്

  അഭിനയത്തിന്റെ രാജാവ്

  ബോക്‌സോഫീസിന്റെയും അഭിനയത്തിന്റെ രാജാവ്. മലയാള സിനിമയുടെ ഒരേയൊരു രാജാവിന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.

  മമ്മൂക്കയുമെത്തി

  മമ്മൂക്കയുമെത്തി

  മോഹന്‍ലാലിന്റെ പിറന്നാളിന് മമ്മൂട്ടിയുടെ ആശംസകള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ പ്രിയപ്പെട്ട ലാലുവിന് മംഗളങ്ങള്‍ നേര്‍ന്ന് ഇച്ചാക്കയും എത്തിയിരിക്കുകയാണ്.

   ഏട്ടനാണ്..!

  ഏട്ടനാണ്..!

  അന്ന് ഒരു കരിയര്‍ ഉണ്ടാക്കി എടുക്കാനുള്ള പരിശ്രമമായിരുന്നു. പന്നീട് പരിശ്രമത്തിന്റെ ഫലമായി വില്ലനില്‍ നിന്നും വലിയ താരത്തിലേക്ക് എത്തി. ഇന്ന് ഒരുപാട് പേരുടെ ഒരേയൊരു ഏട്ടനായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍.

  ഏഴ് പേരൊക്കെ ഉണ്ടോ?

  ഏഴ് പേരൊക്കെ ഉണ്ടോ?

  ഒരാളെ പോലെ ഏഴ് പേര്‍ ഉണ്ടെന്നാണ് പറയുന്നത്. പക്ഷെ മോഹന്‍ലാലിനെ പോലൊരു ഐറ്റം അത് ഒന്നേ കാണുകയുള്ളു.

  ഒരുപാട് കാര്യങ്ങളുണ്ട്...

  ഒരുപാട് കാര്യങ്ങളുണ്ട്...

  നടനവിസ്മയം മോഹന്‍ലാല്‍ തന്റെ പ്രേക്ഷകരെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ ശ്രദ്ധേയം മുണ്ട് മടക്കി കുത്താനും മീശ പിരിക്കാനും പഠിപ്പിച്ചതാണ്.

  വ്യത്യസ്തമായ പിറന്നാൾ ആശംസയുമായി KSRTC | filmibeat Malayalam
  ഒന്നും ബോധിപ്പിക്കേണ്ട

  ഒന്നും ബോധിപ്പിക്കേണ്ട

  മോഹന്‍ലാല്‍ എന്ന ഈ മനുഷ്യന് ഇനി ആരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യമില്ല. കാരണം ഈ നടന്‍ ആടി തകര്‍ക്കാത്ത വേഷങ്ങളോ റെക്കോര്‍ഡുകളോ ഇന്നീ മലയാളത്തില്‍ ഇല്ല.

  English summary
  Trollen's Wish Mohanlal on his birthday!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X