മഞ്ജു വാര്യർക്ക് ഇൻസ്പിരേഷനായത് പിഷാരടി,നടിയുടെ വൈറൽ വണ്ടർ വുമൺ ലുക്ക് വന്നത് ഇങ്ങനെ...
മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ഹോളിവുഡ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മനോരമയുടെ ജോയ് ആലുക്കാസ് കലണ്ടറിന് വേണ്ടിയാണ് നടി വണ്ടർ വുമൺ ലുക്കിൽ എത്തിയത് . നിമിഷ നേരം കൊണ്ട് ചിത്രം വൈറലാവുകയായിരുന്നു. ചിത്രത്തിന് ഉഗ്രൻ കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്.
മഞ്ജുവിന്റെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച വിഷയമാകാറുണ്ട്. വ്യത്യസ്ത ഗെറ്റപ്പിലാണ് നടി ഓരോ തവണയും പ്രത്യക്ഷപ്പെടുന്നത്. നടിയുടെ ലുക്കുകളെല്ലാം പ്രേക്ഷകരും അനുകരിക്കാറുണ്ട്. ഇപ്പോഴിത വണ്ടർ വുമൺ ചത്രത്തിന് ശേഷം ഒരു രസകരമായ ചിത്രം പങ്കുവെച്ച് കൊണ്ട് നടി എത്തിയിരിക്കുകയാണ്. തന്റെ ചിത്രത്തിന്റെ ഇൻസ്പിരേഷനാണ് വെളിപ്പെടുത്തിരിക്കുന്നത്. ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.

രമേഷ് പിഷാരടിയുടെ ഒരു ചിത്രമാണ് മഞ്ജുവിനെ സ്വാധീനിച്ചത്. നടന്റെ ആ രസകരമായ ചിത്രവും മഞ്ജു പങ്കുവെച്ചിട്ടുണ്ട്. പിഷാരടി തന്റെ വളർത്തു നായയുമായി നിൽക്കുന്ന ചിത്രമാണ് ലേഡി സൂപ്പർസ്റ്റാർ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ വൈറൽ ചിത്രത്തിനോടൊപ്പം പിഷാരടിയുടെ ചിത്രവും ചേർത്താണ് സ്റ്റോറിയായി പോസ്റ്റ് ചെയ്തിരിക്കുന്നത്. യഥാർഥ സുഹൃത്തുക്കളിൽ നിന്ന് പ്രചോദനമെന്നും നടി പറഞ്ഞിട്ടുണ്ട്.

മഞ്ജുവിന്റെ വണ്ടർ വുമൺ ചിത്രത്തിനോടൊപ്പം തന്നെ രമേഷ് പിഷാരടിയുടെ ചിത്രവും വൈറലായിട്ടുണ്ട്. മഞ്ജുവിന്റെ രസകരമായ പോസ്റ്റ് പ്രേക്ഷകരുടെ ഇടയിലൽ ചർച്ചയായിട്ടുണ്ട്. കൗണ്ടറുകളുടെ തമ്പുരാനായ രമേഷ് പിഷാരടിക്ക് ഉഗ്രൻ പണിയാണ് മഞ്ജു നൽകിയിരിക്കുന്നത്. മഞ്ജു വാര്യരുടെ ഹോളിവുഡ് സ്റ്റൈൽ ഫോട്ടോഷൂട്ട് ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചായണ്. മഞ്ജു പ്രചോദനമാണെന്ന് പറഞ്ഞു കൊണ്ട് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്..

മഞ്ജുവിന്റെ ചിത്രത്തിന് ഒരു ആരാധിക നൽകിയ കമന്റും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. "മഞ്ജു, നിങ്ങൾ അറിയുന്നുണ്ടോ.. നിങ്ങളുടെ പേരിൽ ഞങ്ങൾ അനുഭവിക്കുന്നത്.. എന്ന് പറഞ്ഞു കെണ്ടായിരുന്നു ആരാധികയുടെ കമന്റ്. ഷൈനി തോമസാണ് രസകരമായ കമന്റുമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്ക് മഞ്ജു മറുപടിയും നൽകിയിട്ടുമുണ്ട്. പൊട്ടിച്ചിരിക്കുന്ന ഇമോജിക്കൊപ്പം ഒരുപാട് സ്നേഹം എന്നായിരുന്നു ലേഡി സൂപ്പർ സ്റ്റാർ മറുപടിയായി കുറിച്ചത്. ആരാധകർ മാത്രമല്ല താരങ്ങളും മഞ്ജുവിന്റ ചിത്രത്തിന് കമന്റുമായി എത്തിയിരുന്നു.

നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മമ്മൂട്ടി ചിത്രമായ പ്രീസ്റ്റ്, ചതുർമുഖം എന്നിവയാണ് നടിയുടെ പുറത്തിറങ്ങിയ ചിത്രങ്ങൾ. തിയേറ്റർ റിലീസായിട്ടായിരുന്നു ഈ രണ്ട് ചിത്രങ്ങളും എത്തിയത്. മോഹൻലാൽ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ജാക്ക് ആൻഡ് ജിൽ, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മഞ്ജുവിന്റെ മറ്റ് ചിത്രങ്ങൾ. സഹോദരൻ മധു വാര്യർ ആണ് ലളിതം സുന്ദരം സംവിധാനം ചെയ്യുന്നത്. മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചത്രമാണിത്.
Recommended Video



Click it and Unblock the Notifications