»   » മലയാളസിനിമയില്‍ പ്രണയവസന്തം

മലയാളസിനിമയില്‍ പ്രണയവസന്തം

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമ ന്യൂജനറേഷന്‍ ചിത്രങ്ങള്‍ക്കു പിന്നാലെ പോയപ്പോള്‍ അവിഹിത ബന്ധങ്ങള്‍ക്കായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. എന്നാല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് വന്‍ വിജയം കൊയ്തതോടെ അത്തരത്തിലുള്ളപ്രണയ ചിത്രങ്ങളോട് ഇപ്പോള്‍ സംവിധായകര്‍ക്കു താല്‍പര്യം. തീവ്ര പ്രണയം ആവിഷ്‌ക്കരിക്കുന്ന നിരവധി ചിത്രങ്ങളാണ് ഇപ്പോള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

Thattam-Ustad Hotel

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ തീരം, രാജീവ് രവി സംവിധാനം ചെയ്യുന്ന അന്നയും റസൂലും എന്നിവയില്‍ വ്യത്യസ്തമായൊരു പ്രണയ കഥയാണ് പറയുന്നത്. പ്രണയചിത്രങ്ങള്‍ക്ക് ഒരേ രീതി തന്നെയായിരിക്കും. ഏതെങ്കിലും വിവാഹ പന്തലില്‍ വച്ചോ, അല്ലെങ്കില്‍ പരസ്പരം പോരടിച്ചോ നായകനും നായികയും കണ്ടുമുട്ടും. പിന്നീട് അവരുടെ വൈരാഗ്യംമാറി പ്രണയമാകും. അല്ലെങ്കില്‍ കല്യാണ വീട്ടിലെ എന്തെങ്കിലും സന്ദര്‍ഭം അവരെ പ്രണയത്തിന്റെ വഴിയിലേക്കെത്തിക്കും. ഇത്തരമൊരു കഥ തന്നെയായിരുന്നു തട്ടത്തിന്‍ മറയത്ത് പറഞ്ഞതും.

എന്നാല്‍ സംവിധായകനായ വിനീതിന് സമപ്രായക്കാരുടെ പ്രണയം നിറഞ്ഞ മനസ്സ് നന്നായി അറിഞ്ഞുകൊണ്ട് സിനിമയൊരുക്കാന്‍ സാധിച്ചു. അതായിരുന്നു ആ ചിത്രത്തിന്റെ വിജയവും. രണ്ടു മതത്തില്‍പ്പെട്ടവരായതുകൊണ്ട് മതങ്ങള്‍ തമ്മിലുള്ള സംഘട്ടനമോ, മതസൗഹാര്‍ദ്ദത്തിനു വേണ്ടിയുള്ള ഗംഭീര പ്രസംഗമോയൊന്നുമില്ലാതെയാണ് ചിത്രം വിജയിച്ചത്. അത്തരം ചിത്രങ്ങള്‍ ആത്മാര്‍ഥമായി ആവിഷ്‌ക്കരിച്ചാല്‍ വിജയിക്കുമെന്നുള്ളതുകൊണ്ടാണ് സംവിധായകരെല്ലാം ആ വഴിയിലേക്കു നീങ്ങുന്നത്.

മുസ്ലീമായ റസൂല്‍ എന്ന ഓട്ടോ ഡ്രൈവറും ലത്തീന്‍കത്തോലിക്ക വിഭാഗത്തിലെ അന്ന എന്ന സെയില്‍സ് ഗേളും തമ്മിലുള്ള പ്രണയമാണ് രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രം. സാധാരണ ഹിന്ദു-മുസ്ലിം പ്രണയമോ ഹിന്ദു- ക്രിസ്ത്യന്‍ പ്രണയമോ ആണ് മലയാള സിനിമയില്‍ ഉണ്ടാകാറുള്ളത്. എന്നാല്‍ ഇവിടെ മുസ്ലിം- ക്രിസ്ത്യന്‍ പ്രണയമാണ് ആവിഷ്‌ക്കരിക്കുന്നത്.

സാധാരണക്കാരായ രണ്ടുപേരുടെ പ്രണയം വര്‍ണപ്പകിട്ടൊന്നുമില്ലാതെയാണ് സംവിധായകന്‍ ഒരുക്കുന്നത്. റസൂലായി ഫഹദ് ഫാസിലും അന്നയായി തെന്നിന്ത്യന്‍ താരം ആന്‍ഡ്രിയാ മരിയ ജെറിമിയയും വേഷമിടുന്നു. കമല്‍ ഹാസന്റെ വിശ്വരൂപത്തിലും ആന്‍ഡ്രിയ അഭിനയിച്ചിട്ടുണ്ട്. ആദ്യ മ ലയാളചിത്രമാണിത്. പ്രണയവും വിരഹവും ദുഖവുമെല്ലാം സാധാരണക്കാരന്റെ കാഴ്ചപ്പാടിലൂടെയാണ് കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം ആവഷിക്കരിക്കുന്നത്. സംവിധായകരായ ആഷിക് അബു, രഞ്ജിത്ത്, ജോയ് മാത്യു എന്നിവരും അഭിനയിക്കുന്നുണ്ട് .

ക്ലാസ് മേറ്റ്‌സ് എന്ന ചിത്രത്തിനു വേണ്ടി കാമറ ചലിപ്പിച്ച രാജീവ് രവിയുടെ കന്നി സംവിധാനമാണിത്. കടലിന്റെ പശ്ചാത്തലത്തിലൊരു പ്രണയകഥയാണ് സത്യന്‍ അന്തിക്കാട് പുതിയ ചിത്രമായ പുതിയ തീരത്തില്‍ പറയുന്നത്. പ്രണയ ജോടികളായ താമരയും മോഹനനും. താമരയായി നമിത പ്രമോദും മോഹനനായി നിവിന്‍ പോളിയും. ബെന്നി പി. നായരമ്പലമാണ് കഥയും തിരക്കഥയുമൊരുക്കുന്നത്. സത്യന്‍ അന്തിക്കാടന്റെ 52ാം ചിത്രമാണിത്. ആര്‍ത്തുങ്കല്‍ കടപ്പുറത്താണ് പ്രണയ ചിത്രം വിരിയുന്നത്.

കടപ്പുറത്ത് വളര്‍ന്നവരാണ് താമരയും മോഹനനും. അവര്‍ക്കിടയിലേക്കാണ് അനാഥനായ വയോധികന്‍ കെ.പി. എത്തുന്നത്. നെടുമുടിയാണ് കെ.പിയെ അവതരിപ്പിക്കുന്നത്. താമരയുടെയും മോഹനന്റെയും പ്രയണം സഫലമാക്കികൊടുക്കുന്നത് കെ.പിയാണ്.
ഏറെക്കാലത്തിനു ശേഷമാണ് സത്യന്‍ അന്തിക്കാട് ഒരുപ്രണയചിത്രമൊരുക്കുന്നത്. അച്ചുവിന്റെ അമ്മയായിരുന്നു ഒടുവില്‍ ചെയ്ത പ്രണയ ചിത്രം.

അതിനു ശേഷമെല്ലാം മോഹന്‍ലാലിന്റെയും ജയറാമിന്റെയുമൊക്കെ പ്രണയമായിരുന്നു. സംവിധായകന്‍ മോഹനന്റെ 916 എന്നചിത്രവും ശക്തമായൊരു പ്രണയകഥയാണ് പറയുന്നത്. ആസിഫ് അലിയാണ് ഇതിലെ പ്രണയ നായകന്‍. മുകേഷ്,് അനൂപ് മേനോന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പത്മകുമാര്‍ സംവിധാനംചെയ്യുന്ന ഒറീസ എന്നചിത്രവും വ്യത്യസ്തമായൊരു പ്രണയകഥയാണ്. ഒറിയ പെണ്‍കൊടിയെ പ്രണയിക്കുന്ന മലയാളി പൊലീസിന്റെ കഥയാണിത്. . ഉണ്ണി മുകുന്ദനാണ് നായകന്‍.

English summary
Genuine love and regional slangs now rocking in malayalam cinemas.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam