സായ് കുമാര്‍ വീണ്ടും വിവാഹം കഴിക്കുവാണോ? തന്റേതല്ലാത്ത കാരണത്താല്‍ വിവാഹമോചിതനായ യുവാവെന്ന് പരസ്യം...

മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരനായ നടനാണ് സായ് കുമാര്‍. നായകനായും വില്ലനായിട്ടുമൊക്കെ നിറഞ്ഞ് നിന്നിട്ടുള്ള താരം കരിയറില്‍ നിരവധി വ്യത്യസ്ത റോളുകള്‍ അവതരിപ്പിച്ച് കഴിഞ്ഞു. ദാമ്പത്യ ജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ നടനെ കുറിച്ചുള്ള നല്ല കാര്യങ്ങള്‍ മാത്രമേ വാര്‍ത്തകളായിട്ടുള്ളു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ സായ് കുമാറിന്റെ ഒരു ഫോട്ടോ വൈറലാവുകയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തില്‍ വധുവിനെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ഒരു പത്ര പരസ്യമായിരുന്നു പുറത്ത് വന്നത്.

sai-kumar

'ശ്രീകണ്ഠാപുരം: തന്റേതല്ലാത്ത കാരണത്താല്‍ വിവാഹമോചിതനായ യുവാവ് പുതിയ ബന്ധം നോക്കുന്നു...' എന്നാണ് പ്രചരിക്കുന്ന വാര്‍ത്തയിലുള്ളത്. യുവാവായിരുന്നപ്പോഴുള്ള സായ് കുമാറിന്റെ ഫോട്ടോയും ഇതിനൊപ്പം കൊടുത്തിട്ടുണ്ട്. ഇതോടെ നടന്‍ ശരിക്കും രണ്ടാം വിവാഹത്തിന് ഇങ്ങനൊരു പരസ്യം കൊടുത്തിരുന്നോ എന്ന സംശയത്തിലേക്ക് ചിലരെത്തി.

എന്നാല്‍ സിനിമാസ്വാദകര്‍ക്ക് കാര്യം എളുപ്പത്തില്‍ പിടുത്തം കിട്ടി. അടുത്തിടെ പുറത്തിറങ്ങിയ ഭരതനാട്യം എന്ന സിനിമയുടെ ഭാഗമായിട്ടുള്ള പരസ്യമായിരുന്നിത്. സൈജു കുറുപ്പും സായ് കുമാറുമടക്കമുള്ളവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണിത്. ഒടിടി യില്‍ സിനിമ സംപ്രേക്ഷണം ചെയ്ത് തുടങ്ങിയതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ജനപ്രീതി ലഭിച്ചത്.

തിയേറ്ററില്‍ റിലീസ് ചെയ്ത് വലിയ പരാജയമായ ശേഷം ഒടിടിയില്‍ വന്ന് ഹിറ്റായ നിരവധി സിനിമകളുണ്ട്. അക്കൂട്ടത്തിലൊന്നായി മാറിയിരിക്കുകയാണ് ഭരതനാട്യം. പേര് സൂചിപ്പിക്കും പോലെ വലിയ നാട്യമൊന്നും കാണിക്കാതെ സിനിമ തിയേറ്ററില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും ഇപ്പോള്‍ ഒടിടി ഭരിക്കുന്നത് ഈ സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അടിപൊളി സിനിമയാണെന്നും കാണാതെ പോയാല്‍ നഷ്ടമായേനെ എന്നുമൊക്കെ കമന്റുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

sai-kumar

അതേ സമയം സിനിമ തിയേറ്ററില്‍ വിജയിക്കാതെ പോയതും ശേഷം ഒടിടിയില്‍ ഹിറ്റായതിലുമുള്ള സന്തോഷം പങ്കുവെച്ച് നടന്‍ സൈജു കുറുപ്പ് രംഗത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സിനിമയെ കുറിച്ച് ഇതിന്റെ നിര്‍മാതാവ് കൂടിയായ നടന്‍ സംസാരിച്ചത്.

'പ്രിയപ്പെട്ടവരെ സൈജു കുറുപ്പാണ്, ഞാന്‍ അഭിനയിച്ചതും നിര്‍മ്മാണത്തില്‍ പങ്കാളിയുമായ ഭരതനാട്യം എന്ന ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതില്‍ ഒത്തിരി സന്തോഷം. ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന പോസ്റ്റുകളും കമന്റുകളും എല്ലാം കാണുന്നുണ്ട്.

തിയേറ്ററില്‍ ശ്രദ്ധ ലഭിക്കാതെ പോയപ്പോള്‍ തോന്നിയ വിഷമം ഒടിടി റിലീസിന് ശേഷം നിങ്ങള്‍ എല്ലാവരും കൂടി മാറ്റി തരുന്നു.. സിനിമ കാണാത്തവര്‍ കാണുക ഇഷ്ടപെട്ടാല്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുക. Btw പോസ്റ്റ് & കമന്റ്‌സ് വായിച്ച ഭരതന്‍ നായര്‍ ഞങ്ങളെക്കാളെറെ ഹാപ്പിയാണ്.

More from Filmibeat

Read more about: sai kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X