പ്രിയങ്ക ചോപ്രയും നിക്കും വേർപിരിയുന്നു? വീട്ടുകാർക്കിടയിലും പ്രശ്നം, വിമർശനവുമായി ആരാധകർ...
നടി പ്രിയങ്ക ചോപ്രയുടെ അമേരിയ്ക്കൻ ഗായകൻ നിക്ക് ജോനാസിന്റേയും വിവാഹ മോചന വാർത്ത ബോളിവുഡിലും ഹോളിവുഡിലും വൻ ചർച്ചയായി മാറിയിരിക്കുകയാണ്. എന്നാൽ ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ച് താരങ്ങളോ അവരുമായി ചേർന്ന് നിൽക്കുന്ന അടുത്ത വൃത്തങ്ങളോ രംഗത്തെത്തിയിട്ടില്ല. എന്നാൽ ഇവരുടെ വിവാഹ മോചനം കേവലം ഗോസിപ്പ് കഥമാത്രമാണോ എന്നുളള ചര്ഡച്ച കളാണ് നടക്കുന്നത്.
2018 ഡിസംബർ അവസാനത്തോടെയായിരുന്നു നിക്ക്- പ്രിയങ്ക വിവാഹം. വൻ ആഘോഷത്തോടെയായിരുന്നു താര വിവാഹം. വിവാഹം കഴിഞ്ഞ് കേവലം മൂന്ന് മാസം മാത്രം കഴിയുമ്പോഴാണ് വിവാഹ മോചന വാർത്ത പ്രചരിക്കുന്നത്. ഒരു മാസികയാണ് പ്രിയങ്കയും നിക്കും വിവാഹ മോചിതരാകുന്നു എന്നുള്ള വാർത്ത പുറത്തു വിട്ടത്.

പരസ്പരമുള്ള പൊരുത്തക്കേടുകൾ
പ്രിയങ്കയും നിക്കും തമ്മിലുള്ള പെരുത്തക്കേടുകൾ രൂക്ഷമാകുകയാണത്രേ. ഇരുവരുടെ ജോലിയിലും സ്വകാര്യ ജീവിതത്തിലും പെരുത്തകേടുകൾ മേശമായ രീതിയിൽ ബാധിക്കുന്നുണ്ടത്രേ. നിസാര കാര്യങ്ങൾക്ക് പോലും ഇവർ തമ്മിൽ അഭിപ്രായഭിന്നതയാണെന്നും ഇത് പിന്നീട് വലിയ വഴക്കിലാണ് അവസാനിക്കുന്നതെന്നുമുളള വാർത്തകൾ പ്രചരിക്കുന്നുണ്ട്. വളരെ തിടുക്കപ്പെട്ടുള്ള വിവാഹമായിരുന്നു ഇവരുടേതെന്നും എന്നാൽ ഇപ്പോൾ പരസ്പരം പെരുത്തപ്പെടാൻ കഴിയാതെ ബുദ്ധി മുട്ടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

നിക്കിന്റെ വീട്ടിലും പ്രശ്നം
നിക്കിന്റെ വീട്ടിലും ഇതിനെ ചൊല്ലി പ്രശ്നങ്ങൾഉയരുകയാണ്. പ്രിയങ്കയുമായുളള വിവാഹ ബന്ധം പെട്ടെന്ന് തന്നെ അവസാനിപ്പിക്കണമെന്ന് നിക്കിനോട് മാതാപിതാക്കൾ ആവശ്യപ്പെട്ടത്രേ. കുടുംബവും കുട്ടികളുമായി വീട്ടിൽ സെറ്റിലായിരിക്കുന്ന പക്വതയുള്ള സ്ത്രീയാണ് പ്രിയങ്കയെന്നാണ് നിക്കിന്റെ വീട്ടുകാർ ധരിച്ചിരുന്നത്. എന്നാൽ പ്രിയങ്ക ഒട്ടപും പക്വതയുള്ള സ്ത്രിയല്ലെന്നും പാർട്ടിയും മാറ്റ് ആഘോഷങ്ങൾക്ക പ്രധാന്യം കൊടുക്കുന്ന വ്യക്തിയാണെന്നും മാസികയുടെ റിപ്പോർട്ടിൽ പറയുന്നു.

പ്രചരിക്കുന്ന വാർത്ത വ്യാജം
എന്നാൽ വിവാഹ മോചന വാർത്തയ്ക്കെതിരെ പ്രിയങ്കയുടെ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. വിവാഹത്തിനു മുൻപും ശേഷവും പ്രിയങ്കയെ നിരവധി പേർ പരിഹസിച്ചിട്ടുണ്ട്. ഈ പരിഹാസങ്ങൾക്കിടയിലും തങ്ങളുടെ പ്രണയത്തിൽ ഉറച്ച് മുന്നോട്ട് പോയവരാണ് പ്രിയഹ്കയും നിക്കും. കൂടാതെ ഇവരുടെ ജീവിതത്തിലെ സന്തോഷമായ പല മുഹൂർത്തങ്ങളും ഇവർ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. യാത്രകളുടേയും മറ്റ് സ്വകാര്യ ചിത്രങ്ങളാകും ഇവർ കൂടുതലും പുറത്തു വിടുന്നത്. ഇത്തരത്തിൽ ജീവിക്കുന്നവർക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കരുതെന്നും ആരാധകർ പറയുന്നുണ്ട്..

ശക്തയായ സ്ത്രീ
ബോൾഡ് സ്ത്രീകളുടെ ലിസ്റ്റിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സ്ത്രീയാണ് പ്രിയങ്ക. താരത്തിന്റെ പ്രായത്തിന്റെ പക്വത അവരുടെ പല പ്രവർത്തിയിൽ നിന്നും കാണാൻ സാധിച്ചിരുന്നു. പ്രിയങ്ക പ്രോപ്രയുടെ ജീവിതം ഇന്ത്യൻ ജനത നേരിട്ട് കണ്ടതായിരുന്നു. അതിനാൽ തന്നെ നടിയുടെ ഇത്തരത്തിലുളള ആരോപണത്തിൽ ഒരു കഴമ്പുമില്ലെന്നാണ് ആരാധകർ പയുന്നത്. വിവാഹ മോചന വാർത്തെയെ കുറിച്ച് ഇതുവരെ താരങ്ങളുടെ കുടുംബമോ അടുത്ത വൃത്തങ്ങളൊ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications