മമ്മൂട്ടിയുടെ 369 ആഢംബര കാറുകൾ? സോഷ്യൽ മീഡിയയിലെ ആ ചർച്ചയ്ക്കു പിന്നിലെ സത്യം...

താരങ്ങളുടെ വാഹന പ്രേമം പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും വാഹന പ്രേമികളാണ്. ആഡംബര കാറുകൾ വാങ്ങിക്കൂട്ടുന്നത് താരങ്ങളുടെ ഒരു ഹോബിയായി മാറിയിട്ടുണ്ട്. വാഹനം വാങ്ങുക മാത്രമല്ല അതിന്റെ വളയം പിടിക്കാനും താരങ്ങൾക്ക് വലിയ താൽപര്യമാണ്. ഡ്രൈവമാർ ഉണ്ടായിട്ടു പോലും ആഡംബരക്കാറിന്റെ സാരഥി പലപ്പോഴും താരങ്ങൾ തന്നെയായിരിക്കും.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ വാഹന പ്രേമം പ്രേക്ഷരുടെ ഇടയിൽ പരസ്യമായ രഹസ്യമാണ് . താരത്തിന്റെ ആഡംബരകാറുകളെ കുറിച്ചുള്ള കഥകളും അദ്ദേഹത്തിന്റെ ഡ്രൈവിങ്ങ് കഥകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. മമ്മൂട്ടിയെ പോലെ ഒരു എക്സപേർട്ട് ഡ്രൈവറില്ലെന്നാണ് സഹതാരങ്ങളിൽ അധികം പേരും പറയുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മമ്മൂക്കയുടെ 369 കാറുകളെ കുറിച്ചുള്ള ചർച്ചയാണ്. സത്യത്തിൽ മമ്മൂക്കയ്ക്ക് 369 കാറുകളുണ്ടോ? 369 എന്ന നമ്പറിന്റെ വസ്തവം ഇതാണ്.

  വാഹനങ്ങളോട് മാത്രമല്ല

കാറിനോട് മാത്രമല്ല ക്യാമറയോടും ഫോണിനോടും താരത്തിന് പ്രിയമേറെയാണ്. ക്യാമറയിലൂടെ ചിത്രം പകർത്താനും താരത്തിന് വലിയ ഉത്സാഹമാണ്. ഇത് സോഷ്യൽ മീഡിയയിൽ മമ്മൂട്ടി പങ്കുവെയ്ക്കാറുമുണ്ട്. ലോക്ക് ഡൗൺ കാലത്തെ താരത്തിന്റെ ഒരു പ്രധാന വിനോദമായിരുന്നു ചിത്രങ്ങൾ പകർത്തൽ. കിളിയെ മോഡലാക്കിയുള്ള മെഗാസ്റ്റാറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. . കൂടാതെ സോഷ്യൽ മീഡിയയിൽ തംരഗം സൃഷ്ടിച്ച മമ്മൂക്കയുടെ മോക്കോവർ സെൽഫി പകർത്തിയത്. സാംസങ് S20 അൾട്രാ ഫോണിലായിരുന്നു. മെഗാസ്റ്റാറിന്റെ ചിത്രത്തിനോടൊപ്പം തന്നെ ഫോണും വൈറലായിരുന്നു.കഴിഞ്ഞ ദിവസം ഒരു കാനൻ EOS R5 ക്യാമറ സ്വന്തമാക്കുകയും ചെയ്‌തു.

  ആ  മൊബൈൽ ഫോൺ

മലയാള താരങ്ങൾക്കിടയിൽ സെറ്റിൽ ആദ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചതും മമ്മൂട്ടിയായിരുന്നു.. ഇതിനെ കുറിച്ച് സംവിധായകൻ തുളസിദാസും പറഞ്ഞിരുന്നു. ഒരു പഴയ അഭിമുഖത്തിലായിരുന്നു സംവിധായകൻ ഇതിനെ കുറിച്ച് വെളിപ്പെടുത്തിയത്. 1996ൽ 'ആയിരം നാവുള്ള അനന്തന്റെ' സെറ്റിൽ അന്നത്തെ മോട്ടറോള ഫോണുമായിട്ടായിരുന്നു മമ്മൂട്ടി എത്തിയതെന്നായിരുന്നു സംവിധായകൻ പറഞ്ഞത്. ഒരു ടൂ വീലറിൽ നിന്നാണ് മമ്മൂക്കയുടെ വാഹന പ്രേമത്തിന്റെ തുടക്കം.അച്ഛനെ പോലെ തന്നെയാണ് വാഹനങ്ങളുടെ കാര്യത്തിൽ മകനും നടനുമായ ദുൽഖറും.

 മമ്മൂട്ടിയും   369 ഉം

പ്രചരിക്കുന്നത് പോലെ മമ്മൂക്കയ്ക്ക് 369 കാറുകളൊന്നുമില്ല. എന്നാൽ കാറുമായി ബന്ധപ്പെടുത്തിയാൽ 369 എന്ന നമ്പറുമായി മെഗാസ്റ്റാറിന് ഒരു ബന്ധമുണ്ട്. അത് മറ്റൊന്നുമല്ല സൂപ്പർ താരത്തിന്റെ കാറുകളുടെ റെജിസ്ട്രേഷൻ നമ്പർ 36 ആണ്. അല്ലാതെ താരത്തിന്റെ കാറുകളുടെ എണ്ണമല്ല. ജാഗ്വർ, മിനി കൂപ്പർ, ടൊയോട്ട ഫോർച്യൂണർ, ഓഡി, ബി.എം.ഡബ്ള്യു തുടങ്ങിയ താരത്തിന്റെ ആഢംബര കാറുകളുടെ നമ്പർ369 ആണ്. കൂടാതെ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ മാരുതി 800 കാർ സ്വന്തമാക്കാൻ മമ്മൂട്ടി വർഷങ്ങൾക്ക് മുൻപ് തന്നെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

Recommended Video

Mammootty's Kalabhairavan Video trolled Virally | FIlmiBeat Malayalam
മമ്മൂക്കയുടെ പിറന്നാൾ

സെപ്റ്റംബർ 7 ആയിരുന്നു മമ്മൂട്ടിയുടെ പിറന്നാൾ. തെന്നിന്ത്യൻ സിനിമ ലോകം ആഘോഷമാക്കുകയായിരുന്നു. താരത്തിന് പിറന്നാൾ ആശംസയുമായി ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. മമ്മൂട്ടി എന്ന മുനുഷ്യനെ കുറിച്ചുള്ള നിരവധി കഥകളായിരുന്നു താരങ്ങൾപങ്കുവെച്ചത്. പിറന്നാൾ ദിനത്തിൽ ആശംസ നേർന്ന് എല്ലാവർക്കും നന്ദി അറിയിച്ച് മെഗാസ്റ്റാർ രംഗത്തെത്തുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X