തുടരെ പ്രശ്നങ്ങൾ; കേസുകൾ ഒന്നിലേറെ; ക്ഷേത്രത്തിൽ പോലും പരിധി വിട്ടു; ശാലിന്റെ ബോയ്ഫ്രണ്ട് വീണ്ടും വിവാദത്തിൽ

തമിഴ്നാട്ടിൽ സോഷ്യൽ മീഡിയയിൽ നിരന്തരം ചർച്ചയായി മാറുന്ന പേരായിരിക്കുകയാണ് യൂട്യൂബർ ടിടിഎഫ് വാസൻ. റെെഡിം​ഗ് പ്രാങ്ക് വീഡിയോകളിലൂടെയും മറ്റും വളരെ പെട്ടെന്നാണ് വാസൻ ജനശ്രദ്ധ നേടിയത്. എന്നാൽ അടുത്ത കാലത്തായി വാസൻ തൊടുന്നതെല്ലാം വിവാദമാണ്. യൂട്യൂബ് കണ്ടന്റാക്കുന്ന ചെയ്യുന്ന വീഡിയോകൾ അബദ്ധമാകുകയാണ്. അപ്രതീക്ഷിത വിവാദങ്ങളും പ്രശ്നങ്ങളും ഇതിനെ ചുറ്റിപ്പറ്റി ഉണ്ടാവുന്നു. ഇക്കഴിഞ്ഞ മെയ് മാസമാണ് ടിടിഎഫ് വാസനെ മധുര പൊലീസ് അറസ്റ്റ് ചെയ്തത്. അശ്രദ്ധമായി വണ്ടിയോടിച്ചതിനായിരുന്നു അറസ്റ്റ്.

ആറ് വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്. അറസ്റ്റിന് ശേഷം ജാമ്യം ലഭിച്ച് തിരിച്ചെത്തിയ വാസൻ അധികം വൈകാതെ കഴിഞ്ഞ ദിവസം വീണ്ടും വിവാദത്തിൽ പെട്ടു. ഇത്തവണ വാസനെതിരെ ജനരോഷം ശക്തമാണ്. തിരുപ്പതി ക്ഷേത്രത്തിൽ വെച്ച് ഭക്തരെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയതാണ് ഇതിന് കാരണം. ക്ഷേത്രത്തിൽ വെച്ച് ചെയ്ത പ്രാങ്ക് വീഡിയോയാണ് ഇതിന് കാരണം. ക്ഷേത്രത്തിലെ ജീവനക്കാരെന്ന തോന്നിക്കുന്ന തരത്തിൽ പെരുമാറി ഭക്തരെ കബളിപ്പിക്കുകയായിരുന്നു ടിടിഎഫ് വാസനും സുഹൃത്തുക്കളും.

TTF Vaasan  Shaalin Zoya

ക്ഷേത്ര ദർശനം ലഭിക്കാൻ വേണ്ടി പുറത്ത് ആയിരക്കണക്കിന് ഭക്തർ കാത്തിരിക്കുന്നുണ്ട്. ​ഗേറ്റ് തുറക്കാൻ വേണ്ടി കാത്തിരിക്കുകയാണ് ഇവർ. ക്ഷേത്രത്തിലെ ജീവനക്കാരെന്ന വ്യാജേന വാസനും സുഹൃത്തുക്കളും ​ഗേറ്റ് തുറക്കാനെന്നോണം വന്നു. ഇത് കണ്ട് ഭക്തർ നാമ ജപങ്ങളോടെ എണീറ്റു. എന്നാൽ ​ഗേറ്റിനടുത്ത് വെച്ച് ഇവർ പിന്നോട്ടേക്ക് പാഞ്ഞു. ഇത് പ്രാങ്ക് വീഡിയോയായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

തീർത്തും അപമര്യാദയോടെയുള്ള പെരുമാറ്റമാണ് വാസന്റെയും സംഘത്തിന്റെയും ഭാ​ഗത്ത് നിന്നുണ്ടായതെന്ന് ഇതിനോടകം വിമർശനം വന്നിട്ടുണ്ട്. വാസന്റെ പ്രവൃത്തിയെ തിരിപ്പതി ക്ഷേത്രം ഭാരവാഹികൾ‌ അപലപിച്ചിട്ടുണ്ട്. നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി. വിമർശനം കടുത്തതോടെ വാസൻ ക്ഷമാപണം നടത്തി. കണ്ടന്റിന് വേണ്ടി എന്തും ചെയ്യുന്നവരായി വാസൻ മാറിയെന്ന് വിമർശകർ കുറപ്പെടുത്തി. നേരത്തെ വാസന്റെ ഡ്രെെവിം​ഗ് ലൈസൻസ് പത്ത് വർഷത്തേക്ക് സസ്പെൻഡ് ചെയ്തതാണ്.

TTF Vaasan  Shaalin Zoya

2023 ലാണ് ഈ സംഭവം നടന്നത്. റോഡിൽ അതിവേ​ഗത്തിൽ ബൈക്കഭ്യാസം നടത്തിയതിന്റെ പേരിലായിരുന്നു നടപടി. തമിഴ്നാട്ടിൽ ഒന്നിലേറെ സ്ഥലങ്ങളിൽ വാസനെതിരെ സമാന കേസ് വന്നിട്ടുണ്ട്. ഇതോടെയാണ് പത്ത് വർഷത്തേക്ക് ലൈസൻസ് റദ്ദാക്കിയത്. ഇതിന് പിന്നാലെയാണ് അടുത്തിടെ അശ്രദ്ധമായി കാറോടിച്ചതിന് വാസൻ അറസ്റ്റിലാവുന്നത്. ബൈക്ക് അഭ്യാസങ്ങളിലൂടെയാണ് വാസൻ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വിവാദങ്ങളിലൂടെ വാസന് വാർത്താ പ്രാധാന്യവും ലഭിച്ചു.

മലയാള നടി ഷാലിൻ സോയയുടെ ബോയ്ഫ്രണ്ടാണ് ടിടിഎഫ് വാസൻ. അടുത്തിടെയാണ് സോഷ്യൽ മീഡിയയിലൂടെ ഇവർ പ്രണയം പരസ്യമാക്കിയത്. നേരത്തെ വാസൻ അറസ്റ്റിലായപ്പോൾ വാസനെ പിന്തുണച്ച് കൊണ്ട് ശാലിൻ സോയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. നാൽപത് ലക്ഷത്തോളം സബ്സ്ക്രെെബേർസാണ് വാസന് യൂട്യൂബിലുള്ളത്. ശാലിൻ ഇന്ന് തമിഴ് ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. കുക്ക് വിത്ത് കോമാളിയെന്ന ഷോയിലൂടെയാണ് ശാലിൻ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നത്.

More from Filmibeat

Read more about: shaalin zoya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X