»   » Spadikam: ആട് തോമയും സ്ഫടികവും 23 പിന്നിട്ടതല്ലേ, മോഹന്‍ലാലും അതാഘോഷിച്ചു, ഗംഭീരമായിത്തന്നെ, കാണൂ!

Spadikam: ആട് തോമയും സ്ഫടികവും 23 പിന്നിട്ടതല്ലേ, മോഹന്‍ലാലും അതാഘോഷിച്ചു, ഗംഭീരമായിത്തന്നെ, കാണൂ!

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ഭദ്രന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സ്ഫടികം പ്രേക്ഷക മനസ്സില്‍ ഇടം നേടിയിട്ട് 23 വര്‍ഷമായി. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഈ ആഘോഷത്തെ. മോഹന്‍ലാലും ഈ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഭദ്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. തിലകന്‍, ഉര്‍വശി, സ്ഫടികം ജോര്‍ജ്, രാജന്‍ പി ദേവ്, കെപിഎസി ലളിത, സില്‍ക്ക് സ്മിത, നെടുമുടി വേണു, ചിപ്പി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

കളി കാര്യമായി, താരദമ്പതികള്‍ ഒരുമിച്ചുള്ള ഗെയിം കടുത്തുപോയി, 'സൂപ്പര്‍ ജോഡി'ക്കെതിരെ രൂക്ഷവിമര്‍ശനം!


ബോക്‌സോഫീസില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു നേടിയത്. മമ്മൂട്ടിയുടെ ദി കിങ് അതേ സമയത്തായിരുന്നു പുറത്തിറങ്ങിയത്. എന്നാല്‍ ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായി മാറിയത് സ്ഫടികമായിരുന്നു. ആദ്യമായി കണ്ട അതേ ഫീലില്‍ ഇന്നും പ്രേക്ഷകര്‍ ഈ സിനിമയെ കാണുന്നുണ്ടെന്ന് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ്.


മുംബൈയിലെ ഫ്‌ളാറ്റും ഒടിയനിലെ നായികാവേഷവും, ആരോപണങ്ങളില്‍ മഞ്ജു വാര്യരുടെ പ്രതികരണം ഇങ്ങനെ!


മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രം

വില്ലനായാണ് മോഹന്‍ലാല്‍ സിനിമാജീവിതം ആരംഭിച്ചത്. പിന്നീട് നായകനിരയിലേക്ക് ഉയര്‍ന്നുവന്ന താരം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. ആരാധക പിന്തുണയില്‍ ഏറെ മുന്നിലാണ് താരം. ദി കംപ്ലീറ്റ് ആക്ടര്‍ എന്ന വിശേഷണവും താരത്തിനുണ്ട്. അത് അന്വര്‍ത്ഥമാക്കുകയാണ് അദ്ദേഹത്തിന്റെ അഭിനയജീവിതം.


ആടുതോമയുടെ സ്‌റ്റൈല്‍

റെയ്ബാന്‍ ഗ്ലാസും വെച്ച് മുണ്ടും പറിച്ചുള്ള മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് മികച്ച കൈയ്യടിയായിരുന്നു ലഭിച്ചത്. ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രിയപ്പെട്ടൊരു രംഗം കൂടിയാണിത്. എസ് ഐ സോമശേഖരനെ ഇടിക്കുന്നതിനിടയിലെ മാസ് ഡയലോഗുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


രണ്ടാംഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരുന്നുവെങ്കിലും

സൂപ്പര്‍ ഹിറ്റായ സ്ഫടികത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തുവരുമെന്ന് പ്രേക്ഷകര്‍ കരുതിയിരുന്നു. നിരവധി തവണ അത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത്തരത്തിലൊരു കാര്യത്തെക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നായിരുന്നു സംവിധായകന്‍ വ്യക്തമാക്കിയത്.


സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടായി മാറി

അഭിനയിക്കുന്ന സമയത്ത് സ്ഫടികം സൂപ്പര്‍ഹിറ്റായി മാറുമെന്ന് കരുതിയിരുന്നില്ലെങ്കിലും പിന്നീട് സിനിമാലോകം ഒന്നടങ്കം ചാക്കോ മാഷിനെയും ആടുതോമയേയും ഏറ്റെടുക്കുകയായിരുന്നു. ഇതോടെ മോഹന്‍ലാലും ഭദ്രനും മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായി മാറുകയും ചെയ്തു.


മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്

സ്ഫടികത്തിലെ അഭിനയത്തിലൂടെ മോഹന്‍ലാല്‍ ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കും മൊഴി മാറ്റിയിരുന്നു.


സന്തോഷം പങ്കുവെച്ച് മോഹന്‍ലാല്‍

സ്ഫടികം 23 പിന്നിട്ടതിന്റെ സന്തോഷം പങ്കുവെച്ച് മോഹന്‍ലാല്‍, കാണൂ

English summary
Sphadikam completes 23 years

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X