Just In
- 9 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 9 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 9 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 9 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പൂര്‍ണിമയെ എടുത്ത് ചുറ്റി ഡാന്‍സ് കളിച്ച് ഇന്ദ്രജിത്ത്; ആദ്യ വിവാഹ വാര്‍ഷികത്തിന്റെ ചിത്രങ്ങളുമായി താരങ്ങൾ
ലോക്ഡൗണ്‍ കാലത്ത് പൂര്‍ണിമയും ഇന്ദ്രജിത്തും തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്. ഓണവും വിഷുവും ജന്മദിനാഘോഷങ്ങളുമെല്ലാം ഇത്തവണ വീടിനുള്ളില്‍ നിന്നായിരുന്നു. ഏറ്റവും പുതിയതായി പൂര്‍ണിമയുടെ അമ്മ ടാറ്റു പതിപ്പിച്ചതിനെ കുറിച്ചുള്ള പോസ്റ്റ് വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്തിനൊപ്പമുള്ള രസകരമായ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് പൂര്‍ണിമ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ ആദ്യ വിവാഹ വാര്‍ഷികം ആഘോഷിച്ചതിനെ കുറിച്ച് സൂചിപ്പിച്ച് കൊണ്ടാണ് ഇതുവരെ പുറംലോകം കാണാത്ത പ്രിയപ്പെട്ട ചിത്രങ്ങള്‍ നടി പുറത്ത് വിട്ടത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ ഇത് തരംഗമായി.

2002 ഡിസംബര്‍ പതിമൂന്നിനാണ് ഇന്ദ്രജിത്തും പൂര്‍ണിമയും തമ്മില്‍ വിവാഹിതരാവുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ദ്രനുമായി പ്രണയത്തിലായതിനെ കുറിച്ച് പൂര്‍ണിമ തുറന്ന് സംസാരിച്ചിരുന്നു. മറ്റൊരു വിവാഹ വാര്‍ഷികദിനം കൂടി എത്തുന്നതിന് തൊട്ട് മുന്‍പ് പഴയ ഓര്‍മ്മകളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി. പതിനേഴ് വര്‍ഷങ്ങള്‍ മുന്‍പുള്ള ആദ്യ വിവാഹ വാര്‍ഷികത്തിന്റെ ഓര്‍മ്മകളാണ് ഫേസ്ബുക്ക് പേജിലൂടെ പൂര്‍ണ്ണിമ ഇന്ദ്രജിത്ത് പങ്കുവെച്ചത്. അതിന് നല്കിയ ക്യാപ്ഷനാണ് ശ്രദ്ധേയാകര്‍ഷിക്കുന്നത്.

'എന്നെ പുറകിലേക്ക് എടുത്ത് എറിയുന്നതിന്റെ ഓര്‍മ്മകള്‍. ഒരു കേക്കും പിന്നെ തീര്‍ച്ചയായും ഉണ്ടാവേണ്ട കപ്പിള്‍ ഫോട്ടോയും. കഷ്ടിച്ച് നിയമപരമായി പ്രായപൂര്‍ത്തിയായ രണ്ട് കുട്ടികള്‍ അവരുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നു'. എന്നാണ് ചിത്രങ്ങള്‍ക്ക് പൂര്‍ണിമ ക്യാപ്ഷന്‍ നല്‍കിയത്. 2002 ല്‍ വിവാഹിതരായ ഇരുവരും ഈ ഡിസംബര്‍ 13ന് പതിനെട്ടാം വിവാഹ വാര്‍ഷികത്തില്‍ എത്തി നില്‍ക്കുയാണ്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ടായിരിക്കും ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക് താരകുടുംബം പദ്ധതിയിട്ടിരിക്കുന്നത്.

ഇന്ദ്രജിത്തും പൂര്‍ണിമയും പ്രണയിച്ച് വിവാഹിതരായവരാണ്. അമ്മ മല്ലിക സുകുമാരനെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വിളിക്കാനെത്തിയപ്പോഴാണ് ആദ്യമായി ഇന്ദ്രജിത്ത് പൂര്‍ണിമയെ കാണുന്നത്. ഈ കാഴ്ചയിലൂടെ തന്നെ അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും വൈകാതെ പ്രണയത്തിലായി. കാണുന്നവര്‍ക്ക് ഇന്ദ്രന് സീരിയസായി തോന്നുമെങ്കിലും തങ്ങളില്‍ റൊമാന്റിക് അദ്ദേഹമാണ്. ആദ്യ കൂടികാഴ്ചയില്‍ കാര്യമായിട്ടൊന്നും സംസാരിച്ചില്ലെങ്കിലും പിന്നീട് അത് നീണ്ട് നില്‍ക്കുന്നതായിരുന്നുവെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ ഭര്‍ത്താവിനെ കുറിച്ച് പൂര്‍ണിമ പറഞ്ഞിരുന്നു.

മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2002 ല്‍ വിവാഹം കഴിക്കുമ്പോള്‍ പൂര്‍ണ്ണിമയ്ക്കും ഇന്ദ്രജിത്തിനും ഇരുപത്തിയൊന്ന് വയസ് പ്രായമേ ഉണ്ടായിരുന്നുള്ളു. ഇതിനെ കുറിച്ചും മുന്‍പ് നടി സൂചിപ്പിച്ചിരുന്നു. രസകരമായ മറ്റൊരു കാര്യം പൂര്‍ണിമയുടെ ജന്മദിനത്തിലാണ് ഇരുവരും വിവാഹിതരായത് എന്നതാണ്. ഡിസംബര്‍ പതിമൂന്നിന് ജന്മദിനവും വിവാഹ വാര്‍ഷികവും ഒന്നിച്ചാണ് ആഘോഷിക്കാറുള്ളത്.
ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം