For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവള്‍ക്ക് ഇഷ്ടമുണ്ടെന്ന് തോന്നിയിട്ടുണ്ട്; നമിതയുമായുള്ള പ്രണയത്തെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍

  |

  മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ധ്യാന്‍ ശ്രീനിവാസന്‍. താരപുത്രനെങ്കിലും താരജാഡകളില്ലാതെയുള്ള പെരുമാറ്റമാണ് പലപ്പോഴും ധ്യാനിന് ആരാധകപ്രശംസ നേടിക്കൊടുക്കുന്നത്. ചേട്ടന്‍ വിനീത് ശ്രീനിവാസന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തിരയിലൂടെയായിരുന്നു ധ്യാനിന്റെ അരങ്ങേറ്റം. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ ധ്യാന്‍ സംവിധായകനുമായി.

  ഉടല്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് ഇപ്പോള്‍ താരം. അതിനിടെ പറഞ്ഞ രസകരമായൊരു കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കൗമുദി മൂവീസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ധ്യാന്‍ തന്റെ സിനിമാജീവിതത്തെക്കുറിച്ച് മനസ്സു തുറന്നത്.

  നയന്‍താരയും വിഘ്‌നേഷ് ശിവനും വേര്‍പിരിയും; ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ കഴിയില്ല...

  ചേട്ടന്‍ വിനീത് ശ്രീനിവാസന്‍ സംവിധായകനും നടനും പാട്ടുകാരനുമൊക്കെയായി പേരെടുത്തയാളാണ്. വീട്ടില്‍ അമ്മ ചേട്ടനെ വെച്ച് ധ്യാനിനെ താരതമ്യം ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് ധ്യാനിന്റെ മറുപടി ഏറെ രസകരമായിരുന്നു. 'വീട്ടില്‍ അമ്മ ചേട്ടനെ കണ്ട് പഠിക്കാനൊന്നും പറയാറില്ല. ചേട്ടനെപ്പോലെ സ്വീറ്റായിട്ടും പാവമായിട്ടുമൊന്നുമല്ല ഞാന്‍ സംസാരിക്കാറുള്ളത്. എന്റെ അഭിപ്രായത്തില്‍ അങ്ങനെ സംസാരിക്കുന്നവരെല്ലാം ലോക കള്ളന്മാരായിരിക്കും. ഇന്നത്തെ കാലത്ത് അതിന്റെ ആവശ്യമില്ലെന്നാണ് തോന്നുന്നത്. പറയാനുള്ളത് നേരിട്ട് തുറന്നു പറയുക. എന്തെങ്കിലും മനസ്സില്‍ വെച്ച് സംസാരിക്കുന്നത് അത്ര ശരിയായ കാര്യമില്ല. ഉള്ളത് ഉള്ളതുപോലെ പറയുക. അതാണ് എന്റെ പോളിസി.

  ഉദാഹരണമായി ഒരു സിനിമ കണ്ട് അതിന്റെ അഭിപ്രായം ഞാന്‍ ഉള്ളതുപോലെ പറയും. നല്ലതെങ്കില്‍ നല്ലത്, അതല്ലെങ്കില്‍ മോശം. പക്ഷെ, എന്റെ ചേട്ടന്‍ ഒരിക്കലും നെഗറ്റീവായി പറയില്ല. അവര്‍ വിഷമിക്കരുതെന്ന് കരുതി ചിലപ്പോള്‍ കൊളളാം എന്നൊക്കെ പറയും. അതുകൊണ്ടെന്താ, എന്നോട് ആരും ഒന്നും ചോദിക്കാന്‍ വരാറില്ല. ഞാന്‍ സത്യമേ പറയൂ. അങ്ങനെ അഭിനയിച്ചു നടന്നാല്‍ പല ഇടങ്ങളിലും കള്ളം പറയേണ്ടി വരും. ഓവര്‍ വിനയവും ഓവര്‍ സ്വീറ്റ്‌നെസും ഒക്കെയാണെങ്കില്‍ നമുക്ക് പലതും പറയാന്‍ പറ്റില്ല. അഭിനയം മാത്രമേ കാണൂ.

  ഞാനും ചേട്ടനും തമ്മില്‍ ഭക്ഷണക്കാര്യം ഒഴിച്ച് ബാക്കി എല്ലാ കാര്യങ്ങളിലും വലിയ അന്തരം ഉള്ളവരാണ്. എല്ലാവരോടും ഒരേപോലെ പെരുമാറാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍.

  നടി നവ്യ നായരല്ലാതെ മറ്റൊരു നടിയോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നമിത പ്രമോദിനോട് പ്രണയം തോന്നിയിട്ടുണ്ടെന്നായിരുന്നു ധ്യാനിന്റെ മറുപടി. 'അന്ന് അടി കപ്യാരേ കൂട്ടമണിയുടെ സെറ്റില്‍ വെച്ച് നമിതയോട് പ്രണയമായിരുന്നു. അവളോട് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. നമിതയ്ക്കും എന്നോട് ഇഷ്ടമുണ്ടെന്നായിരുന്നു എന്റെ തോന്നല്‍. ഇക്കാര്യം നമിത പറഞ്ഞിട്ടൊന്നുമില്ല. സിനിമയുടെ സെറ്റില്‍ അവളുടെ അച്ഛന്‍ കൂടെ വരാറുണ്ടല്ലോ. അന്നത് വിഷയമാക്കേണ്ട എന്നു കരുതിയിരിക്കാം.' ധ്യാന്‍ പറയുന്നു.

  അതേസമയം തനിക്ക് നടന്‍ ശ്രീനിവാസന്റെ മകനെന്ന ലേബലുള്ളതുകൊണ്ട് ഏത് പാതിരാത്രിയും കേരളത്തിലെ വീടുകളില്‍ നിന്ന് ഒരു ഗ്ലാസ് പച്ചവെളളമെങ്കിലും തരുമെന്ന പ്രതീക്ഷയുണ്ട്. ആ സന്മനസ് പ്രേക്ഷകര്‍ എന്നോട് കാണിക്കുമെന്നാണ് വിശ്വാസം. എന്നാല്‍ ശ്രീനിവാസന്‍ എന്ന അച്ഛന്റെ പേരില്‍ എനിക്കുള്ള പ്രിവിലേജ് ആവശ്യമില്ല. അതിന്റെ പേരിലുള്ള ഓവര്‍ അറ്റന്‍ഷന്‍ ആവശ്യമില്ലെന്നും ധ്യാന്‍ ശ്രീനിവാസന്‍ വ്യക്തമാക്കുന്നു.

  ഉടലാണ് ധ്യാന്‍ ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം. ഇന്ദ്രന്‍സ്, ദുര്‍ഗ്ഗകൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ചിരിക്കുന്ന ഉടല്‍ രതീഷ് രഘുനന്ദന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

  മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാന്‍സിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മെയ് 20-ന് ചിത്രം തീയറ്ററുകളില്‍ എത്തും.

  Recommended Video

  CBI 5 Movie Review | മമ്മൂക്കക്ക് സിബിഐ 5 മൈലേജ് കുറക്കുമോ ?

  കത്രീന കൈഫ് രണ്ട് മാസം ഗര്‍ഭിണിയോ; ആരാധകര്‍ക്ക് മറുപടിയുമായി നടിയുടെ ടീം അംഗങ്ങള്‍

  English summary
  Udal Movie Actor Dhyan Sreenivasan Opens Up He Had A Crush On Namitha Pramod
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X