'ഷോപ്പിലെ ഒരു ചുമർ മുഴുവൻ എന്റെ ഫോട്ടോയും വാർത്തകളുമാണ്, ഡെയ്ന്റെ ഫാനാണോയെന്ന് പലരും ചോദിക്കാറുണ്ട്'; ‍ഡെയ്ൻ!

ഡിഡി അല്ലെങ്കിൽ ഡെയ്ൻ ഡേവിസ് എന്ന താരത്തെ അറിയാത്ത മലയാളികൾ കുറവായിരിക്കും. അവതാരകനായും ഹാസ്യതാരമായും സിനിമാ നടനായുമൊക്കെ തിളങ്ങിയ ഡെയ്ൻ എന്ന ഡിഡി മലയാളികളുടെ മനസിൽ കുറച്ചുകാലമായി കുടിയിരിക്കുകയാണ്. ഫ്ലവേഴ്സിലെ ജനപ്രിയ പരമ്പരയായ ഉപ്പും മുളകും പരമ്പരയിൽ ഡെയ്ൻ അഭിനയിക്കാൻ എത്തിയതും മിനിസ്‌ക്രീൻ പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. സിദ്ധു എന്ന കഥാപാത്രത്തെയാണ് ഡിഡി പരമ്പരയിൽ അവതരിപ്പിച്ചത്.

എന്നാൽ അധിക കാലം ഡെയ്ൻ പരമ്പരയുടെ ഭാ​ഗമായുണ്ടായിരുന്നില്ല. പിന്നീട് വീണ്ടും ഡെയ്ൻ അവതരണത്തിലേക്ക് തിരിയുകയും ചെയ്തു. ഉടൻ പണത്തിന്റെ വിവിധ സീസണുകളിലാണ് ഡെയ്ൻ പിന്നീട് തിളങ്ങിയത്. വ്യത്യസ്ത ഗെറ്റപ്പുകളിൽ മീനാക്ഷിക്കൊപ്പം ഷോയിലേക്ക് എത്തിയ ഡെയ്ന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

Dain Davis

കോമഡി സർക്കസിലെ സ്കിറ്റാണ് ഡെയ്നിനെ പ്രേക്ഷകർ ശ്രദ്ധിക്കാൻ കാരണമായത്. പിന്നീട് നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ അവതാരകനായി എത്തിയതോടെ ഡെയ്ന്റെ കരിയറിൽ മാറ്റങ്ങൾ ഉണ്ടാവുകയായിരുന്നു. നായിക നായകനിൽ അവതാരകനായശേഷം താരത്തിന് നിരവധി സിനിമകളിലേക്കും അവസരം ലഭിച്ചിരുന്നു.

ചെറുപ്പം മുതൽ തന്നെ അഭിനയിക്കാൻ ഡെയ്ന് വലിയ താൽപര്യം ആയിരുന്നു. എന്നാൽ വീട്ടിലെ ബുദ്ധിമുട്ടുകൾ അതിന് താരത്തെ അനുവദിച്ചില്ല. ചെറുപ്പം മുതൽ സംസാരിക്കാൻ ചില ബുദ്ധിമുട്ടുകൾ ഡെയ്ൻ നേരിട്ടിരുന്നു. തന്റെ സംസാര ശൈലിയെ കളിയാക്കിയുള്ള ആളുകളുടെ ചേഷ്ടകൾ ഡെയ്നെ വേദനിപ്പിച്ചു.

അതിനുള്ള പ്രതികാരമായി ഡെയ്ൻ അക്ഷരസ്ഫുടതയോടെ നാളുകളോളം എടുത്ത് സ്കിറ്റ് പഠിച്ച് അവതരിപ്പിച്ച് സമ്മാനം നേടി ഡെയ്ൻ. ഡെയ്ൻ ടെലിവിഷൻ മേഖലയിലേക്ക് വന്നതിന് ശേഷമാണ് താരത്തിന്റെ വീട്ടിലെ പ്രാരാബ്ധങ്ങൾ മാറി തുടങ്ങിയത്.

വീട്ടിലെ കടങ്ങൾ വീട്ടി പുതിയ വണ്ടി വരെ വാങ്ങിച്ചു ഡെയ്ൻ ഡേവിസ്. കുഞ്ഞ് കുഞ്ഞ് സ്വപ്നങ്ങൾ കണ്ട് ഇന്ന് കാണുന്ന നിലയിലേക്ക് മാറിയതിന്റെ സന്തോഷത്തിലാണ് ഡിഡി. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ ഫാൻ അമ്മയാണെന്ന് പറയുകയാണ് ഡെയ്ൻ. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് മാതാപിതാക്കളെ കുറിച്ച് ഡെയ്ൻ ഡേവിസ് സംസാരിച്ചത്.

Dain Davis

'എന്റെ ഫാമിലിയിൽ ഫിനാഷ്യലി തന്നെ ഒരുപാട് ഇഷ്യൂസുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സ്കൂൾ ടൈമിലും കോളജ് ടൈമിലും എനിക്കും ചില പ്രശ്നങ്ങളുണ്ടാക്കി. എന്റെ ഫാമിലി സെറ്റിൽഡായിരുന്നില്ല. അതുകൊണ്ട് തന്നെ എന്ത് റിസ്ക്കെടുത്തും സ്വപ്നങ്ങൾക്ക് പിറകെ പോകാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല. ഇപ്പോൾ‌ ഞാൻ വഴി എന്റെ ഫാമിലിയെ എനിക്ക് സെറ്റിൽഡാക്കാൻ പറ്റി. അത് എനിക്കൊരു പ്രൗഡാണ്. അതുപോലെ അച്ഛന്റെ ഒരു ആ​ഗ്രഹമായിരുന്നു സിനിമ നടനാകണമെന്നുള്ളത്.'

'അമ്മ എന്റെ എല്ലാ പരിപാടികളും കുത്തിയിരുന്ന് കാണും. അച്ഛൻ എന്നെ കുറിച്ച് ഓർത്ത് പ്രൗഡായിരിക്കും. അമ്മ ബസിൽ പോകുമ്പോൾ ആളുകൾ തിരിച്ചറിയാറുണ്ട്. കാരണം എന്റെ കൂടെ ഒരിക്കൽ അമ്മ സ്കിറ്റിൽ അഭിനയിച്ചിട്ടുണ്ട്. അതുപോലെ ഉടൻ പണം ഷോയിലും അമ്മ വന്നിട്ടുണ്ട്.'

'അതുപോലെ അപ്പന് ഒരു ഷോപ്പുണ്ട്. ആ ഷോപ്പിന്റെ ഒരു ചുമര് നിറയെ എന്റെ ഫോട്ടോകളും എന്നെ കുറിച്ചുള്ള വാർത്തകളുമാണ്. കാരണം അപ്പന്റെ ഷോപ്പിനോട് ചേർന്ന് ഒരു ഫോട്ടോസ്റ്റാറ്റ് ഷോപ്പുണ്ട്. അതുകൊണ്ട് തന്നെ എന്നെ കുറിച്ച് വാർത്തകളും ഫോട്ടോയും വന്നാൽ അപ്പോൾ തന്നെ അപ്പൻ എടുത്ത് പ്രിന്റ് അടിച്ച് ഷോപ്പിൽ തൂക്കും.'

'പലരും ഇതുകണ്ട് ഡെയ്ന്റെ ഫാനാണോയെന്ന് അപ്പനോട് ചോദിക്കും. അപ്പോൾ അപ്പൻ പറയും ഫാനല്ല മകനാണെന്ന്', മാതാപിതാക്കളെ കുറിച്ച് സംസാരിച്ച് ഡെയ്ൻ ഡേവിസ് പറഞ്ഞു.

More from Filmibeat

Read more about: dain davis
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X