For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മീനാക്ഷിയെ പനമ്പള്ളിയിൽ തടഞ്ഞുവെച്ച് നാട്ടുകാർ‌, രക്ഷാപ്രവർത്തനം കണ്ണൂരിൽ ഇരുന്ന് ആസൂത്രണം ചെയ്ത് ഡെയ്ൻ!

  |

  ഉടൻ പണം എന്ന സൂപ്പർഹിറ്റ് പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ അവതാരകരാണ് ഡെയിൻ‌ ഡേവിസും മീനാക്ഷി രവീന്ദ്രനും. കാഴ്ചയുടെ പണക്കിലുക്കവുമായെത്തി ചരിത്രത്തിലിടം നേടിയ ഉടൻ പണത്തിന്റെ നാലാം സീസണും വൻ വിജയമായി മുന്നേറുകയാണ്.

  ഡെയ്നിന്റേയും മീനാക്ഷിയുടേയും അവതരണ മികവും പരിപാടിയുടെ പ്രത്യേകതയാണ്. കെട്ടിലും മട്ടിലും ഏറെ പരിഷ്ക്കാരങ്ങളോടെ കടന്ന് വന്ന ഉടൻ പണം ചാപ്റ്റർ ഫോറിനും വലിയ ജനസ്വീകാര്യത ലഭിക്കുന്നുണ്ട്. ഉടൻ പണം തുടക്കത്തിൽ മാത്തുകുട്ടിയും രാജ് കലേഷുമായിരുന്നു അവതരിപ്പിച്ചിരുന്നത്.

  Also Read: 'അഭിമാന നിമിഷം', പതിനാറ് വർഷങ്ങൾക്ക് മുമ്പ് കണ്ണ് നിറഞ്ഞ് പടിയറങ്ങിയ അതേ സകൂളിൽ മാസ്സ് ആയി റോബിൻ എത്തി

  പിന്നീടാണ് മീനാക്ഷി-ഡെയ്ൻ കോമ്പോ പ്രേക്ഷകർ കണ്ടുതുടങ്ങിയത്. നായിക നായകൻ എന്ന മഴവിൽ മനോരമ റിയാലിറ്റി ഷോയിൽ വെച്ചാണ് ഡെയ്ൻ മീനാക്ഷി സൗഹൃദം ആരംഭിക്കുന്നത്. ഡെയ്ൻ പരിപാടിയുടെ അവതാരകനും മീനാക്ഷി മത്സരാർഥിയുമായിരുന്നു.

  ഷോയുടെ വിജയിയാകാൻ കഴിഞ്ഞില്ലെങ്കിലും മീനാക്ഷി ചുരുങ്ങിയ കാലം കൊണ്ട് തനിക്കായി കുറച്ച് ഫാൻസിനെ നല്ല പ്രകടനങ്ങളിലൂടെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഡെയ്ൻ ഡേവിസ് അറിയപെടുന്നത് ഡിഡി എന്നാണ്. അതുപോലെ തന്നെ മീനു എന്നാണ് മീനാക്ഷിയെ മലയാള പ്രേക്ഷകർ വിളിക്കുന്നത്.

  Also Read: നടന്‍ റിഷി കപൂറിനെ വീട്ടില്‍ കയറി തല്ലണം; കാമുകിയായ നടിയുമായി അടുപ്പമുണ്ടെന്ന് കരുതി സഞ്ജയ് ദത്ത് ചെയ്തതിങ്ങനെ

  നേരത്തെ പല മാസികയ്ക്ക് വേണ്ടിയും ഇരുവരും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് നടത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അഭിനയത്തോടുള്ള തന്റെ അടങ്ങാത്ത ആഗ്രഹം കാരണം മീനാക്ഷി തന്റെ ക്യാബിൻ ക്രൂ ജോലി വരെ ഉപേക്ഷിച്ചാണ് ഇപ്പോൾ അഭിനയത്തിനായി ഇറങ്ങി തിരിച്ചിരിക്കുന്നത്.

  ഇരുവരുടേയും രസികൻ കോമ്പോ ക്ലിക്കായതോടെ ഇരുവരും പ്രണയത്തിലാണോയെന്ന സംശയങ്ങളും പ്രേക്ഷകർക്കും ഇരുവരുടേയും ആരാധകർക്കും ഉണ്ടായി തുടങ്ങിയിരുന്നു. ഇത് സംബന്ധിച്ച് ഡെയ്നിനോടും മീനാക്ഷിയോടും ചോദിച്ചപ്പോൾ രസകരമായ മറുപടികളാണ് ഇരുവരും നൽകിയത്.

  നായികാ നായകൻ എന്ന പരിപാടിയുടെ സംവിധായകൻ എബ്രഹാം ചുങ്കത്ത് തന്നെയാണ് ഉടൻ പണത്തിന്റേയും സംവിധായകൻ.

  അങ്ങനെയാണ് ഡെയ്നും മീനാക്ഷിയും ഉടൻ പണം പ്രോഗ്രാമിലേക്കും വരുന്നത്. 'ഞങ്ങൾ തമ്മിൽ നല്ലൊരു വൈബ് കിട്ടുന്നതാണ് സ്റ്റേജിൽ കയറുമ്പോൾ ഏറ്റവും സൗകര്യമുള്ള കാര്യം. ഒരാൾ പെട്ടെന്ന് സൈലന്റായി പോയാലും മറ്റെയാൾ രക്ഷപ്പെടുത്തും.'

  'ഞങ്ങൾ പ്രണയത്തിലാണെന്ന കാര്യം വാർത്തയായി ഇഷ്ടം പോലെ ഞങ്ങളും കേൾക്കാറുണ്ട്. പ്രണയത്തിലാണ്, വിവാഹം ആയി, ഇനിയിപ്പോൾ കല്യാണപന്തൽ കൂടിയേ ഇടാനുള്ളൂ. ഡെയിൻ ഷൂട്ടിൽ നിന്നും കുറച്ചുദിവസം മാറി നിന്നപ്പോൾ ഡെയിനും മീനാക്ഷിയും അടിച്ച് പിരിഞ്ഞു എന്നുവരെ വാർത്ത കണ്ടു...'

  പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ മീനാക്ഷിയുടെ മറുപടി ഇതായിരുന്നു. 'ഈ മീനാക്ഷിയുടെ മിക്ക സുഹൃത്തുക്കളും ആൺകുട്ടികളാണ്.'

  'പിന്നെ വീട്ടിലും ഉണ്ട് ആങ്ങള. അതുകൊണ്ട് മീനാക്ഷിയുമായി ഇടപെടുമ്പോൾ ഒരു ആൺ സുഹൃത്ത് എന്നേ തോന്നൂ. എന്തും പറയാം, എന്ത് തല്ലുകൊള്ളിത്തരത്തിനും കൂടെ കൂട്ടാം.... അതല്ലാതെ പ്രേമമോ... അയ്യേ... മാത്രമല്ല വേറൊരു കാര്യം കൂടിയുണ്ട്. എന്റെ സങ്കൽപത്തിലെ പെണ്‍കുട്ടിയ്ക്ക് കുറച്ച് കൂടി സൗന്ദര്യം വേണം' എന്നായിരുന്നു ഡെയ്ന്റെ പ്രതികരണം.

  ഇപ്പോഴിത അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കെടുക്കാനെത്തിയ മീനാക്ഷി ഡെയ്നിനെ പ്രാങ്ക് ചെയ്തതിന്റെ വീഡിയോയാണ് വൈറലാകുന്നത്. ഷൂട്ട് കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകാൻ വേണ്ടി ക്യാബിന് കാത്തുനിന്ന താൻ അവിടെയുള്ള ഒരാളുമായി വഴക്കുണ്ടാക്കിയെന്നും ഇപ്പോൾ നാട്ടുകാരെല്ലാം തന്നെ പിടിച്ച് വെച്ചരിക്കുകയാണെന്നുമാണ് മീനാക്ഷി ഡെയ്നിനോട് പറയുന്നത്.

  കാര്യങ്ങൾ കൃത്യമായി തിരക്കിയ ഡെയ്ൻ കണ്ണൂരിൽ‌ ഇരുന്ന് മീനാക്ഷിയെ ആൾക്കൂട്ടത്തിൽ നിന്നും രക്ഷിക്കാൻ കൂട്ടുകാരുടേയും പരിചയക്കാരുടേയും സഹായം തേടുന്നതാണ് കണ്ടത്.

  സഹായത്തിന് വിളിച്ചാലും മീനാക്ഷിക്ക് എന്ത് ആവശ്യത്തിനും ഡെയ്ൻ എപ്പോഴും കൂടെയുണ്ടാകുമെന്നും പ്രാങ്ക് കോളിൽ നിന്നും പ്രേക്ഷകർക്ക് മനസിലായി. തന്നെ പ്രാങ്ക് കോൾ ചെയ്ത് കളിപ്പിച്ചതാണെന്ന് അറിഞ്ഞതോടെ അമ്പരപ്പോടെയാണ് ഡെയ്ൻ സംസാരിച്ചത്.

  Read more about: dain davis
  English summary
  udan panam fame Meenakshi Raveendran and costar Dain davis Phone Prank Went Wrong, latest video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X