കാവ്യ മാധവൻ- ജയസൂര്യ ചിത്രമായ പുലിവാല്‍ കല്യാണത്തിന്‍റെ രണ്ടാം ഭാഗം ഉണ്ടാകില്ല, കാരണമുണ്ട്...
മികച്ച ചിത്രങ്ങളാണ് ഉദയകൃഷ്ണ സിബി കെ തോമസ് കൂട്ട്കെട്ടിൽ പിറന്നത്.സഹസംവിധായകരായി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച ഇവർ 1997-ൽ പുറത്തിറങ്ങിയ ഹിറ്റ്ലർ ബ്രദേഴ്സ് എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി തിരക്കഥയെഴുതുന്നത്. പിന്നീട് ഒരു പിടി മികച്ച ചിത്രങ്ങളാണ് ഇവരുടെ തൂലികയിൽ പിറന്നത്. ഉദയകൃഷ്ണ സിബി കെ തോമസ് കൂട്ട്കെട്ടിൽ പിറന്ന വൻ വിജയം നേടിയ ചിത്രമായിരുന്നു ഷാഫി സംവിധാനം പുലിവാൽ കല്യാണം. ജയസൂര്യ, കാവ്യ മാധവൻ എന്നിവർ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രം വൻ വിജയം നേടിയിരുന്നു. ലാൽ, ഹരിശ്രീ അശോകൻ, സലീം കുമാർ തുടങ്ങിയ വൻതാരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്.

ഇപ്പോഴിത ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാത്തതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഉദയകൃഷ്ണ ടീം. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുലിവാൽ കല്യാണം എന്ന ചിത്രത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു സലിം കുമാർ അവതരിപ്പിച്ച മണവാളൻ, ചിത്രം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മണവാളൻ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാണ്. ട്രോളന്മാർ ആഘോഷമാക്കി കഥാപാത്രമായിരുന്നു ഇത്. മണവാളൻ എന്ന കഥാപാത്രത്തിന്റെ വിജയത്തെ കുറിച്ചും ഇവർ പറയുന്നുണ്ട്.
'മലയാളികളുടെ ഒട്ടുമിക്ക മുഖ ഭാവവും മണവാളനിലുണ്ട്. അതില്‍ എല്ലാത്തിലും ഹാസ്യത്തിന്റെ അംശവും ഉണ്ട്. മണവാളന്‍റെ ജീവിതം വഴിമുട്ടി നില്‍ക്കുമ്പോള്‍ ട്രോളര്‍മാര്‍ അത് ചിരിയാക്കി മാറ്റി. സലിം കുമാറിന്റെ അഭിനയ മികവ് കാരണമാണ് മണവാളന് ട്രോളര്‍മാര്‍ ഇത്രയും മാര്‍ക്ക് കൊടുത്തത്. മണവാളന്റെ കോസ്റ്റ്യൂമില്‍ പോലും ആ കഥാപാത്രത്തിന്റെ സ്വഭാവം ഉണ്ടായിരുന്നു. പഴയ സിനിമകളില്‍ ജോസ് പ്രകാശ് ഒക്കെ ഇടുന്ന നൈറ്റ് ഗൗണ്‍ ആണ് ഒരു സീനില്‍ ഇടുന്നത്.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ച് ഉദയ കൃഷ്ണ പറഞ്ഞത് ഇങ്ങനെയാണ്.പുലിവാല്‍ കല്യാണത്തിന് ഒരു രണ്ടാം ഭാഗം എടുക്കണമെന്ന് പലരും നിര്‍ബന്ധിച്ചിട്ടുണ്ട്. പക്ഷേ അതിലേക്ക് പോകാനുള്ള ഒരു ധൈര്യം വന്നില്ല. രണ്ടാം ഭാഗം വളരെയധികം റിസ്കുള്ള ഗെയിമാണ്. ആദ്യ ഭാഗത്തിന്റെ മുകളില്‍ നില്‍ക്കുന്ന ഒരു സിനിമ ചെയ്യാന്‍ വലിയ പ്രയാസമാണ്'.ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഉദയകൃഷ്ണ പറയുന്നു.


Click it and Unblock the Notifications











