നിര്‍മലേട്ടത്തി ആള് പൊളിയാണല്ലോ... പുതിയ ലുക്കിലുള്ള ഫോട്ടോ, വിശ്വസിക്കാന്‍ പ്രയാസപ്പെട്ട് ആരാധകര്‍
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന വാനമ്പാടി എന്ന സീരിയലിലെ ഏട്ടത്തിയമ്മ ഇന്ന് മലയാളി കുടുംബങ്ങള്‍ക്ക് ഒരു മാതൃക തന്നെയാണ്. രൂപം കൊണ്ടും ഭാവം കൊണ്ടും സംസാര രീതി കൊണ്ടും കുടുംബത്തിലെ ഐക്യവും സമാധാനവും നിലനിര്‍ത്താന്‍ ശ്രമിയ്ക്കുന്ന നിമ്മി എന്ന നിര്‍മല. ഉമ നായരാണ് നിര്‍മല എന്ന കഥാപാത്രമായി സീരിയലില്‍ ജീവിയ്ക്കുന്നത്.
സീരിയലില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും ഉമ സാരിയാണ് കൂടുതലും ധരിക്കാറുള്ളത്. സാരിയില്‍ തന്നെ പല ഫാഷന്‍ കൊണ്ടുവരാന്‍ ശ്രമിയ്ക്കും എന്നല്ലാതെ മറ്റൊരു വേഷത്തില്‍ നടിയെ അധികമാരും കണ്ടിട്ടില്ല. വില്ലത്തിയായി അഭിനയിക്കുന്ന പൂക്കാലം വരവായി എ്‌ന സീരിയലിലും സാരി തന്നെയാണ് ഉമയുടെ വേഷം. അതുകൊണ്ട് തന്നെ ഉമ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോ തരംഗമാവുകയാണ്.
കറുപ്പ് നിറത്തിലുള്ള ഗൗണ്‍ ടോപ്പ് ധരിച്ചിട്ടുള്ള ഒരു ഫോട്ടോയാണ് ഇപ്പോള്‍ നടിയുടെ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. ഇതുവരെ കണ്ട ലളിത ഭാവത്തില്‍ നിന്നും പൂര്‍ണമായും മാറ ഒരു സ്റ്റൈലിഷ് ലുക്കിലാണ് ഉമ നായരെ കാണാന്‍ കഴിയുന്നത്. നടിയുടെ മാറ്റത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വന്നുകൊണ്ടിരിയ്ക്കുന്നത്. ഇതുവരെ കാണാത്ത ലുക്കില്‍ നടിയെ കണ്ട സന്തോഷവും ആരാധകര്‍ പങ്കുവയ്ക്കുന്നു.

ഇതോടൊപ്പം താന്‍ ടിക് ടോക്ക് ആപില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ സ്‌ക്രീന്‍ ഷോട്ടും ഉമ നായര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ടിക് ടോക്കില്‍ വളരെ അധികം സജീവമായ ഉമ അക്കൗണ്ട് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തത് മണ്ടത്തരമായിപ്പോയി എന്ന് പറഞ്ഞ ആരാധകനോട്, രാജ്യത്തിന് വേണ്ടി നമ്മള്‍ ഇതെങ്കിലും ചെയ്യേണ്ടേ എന്നായിരുന്നു നടിയുടെ മറു ചോദ്യം.
Recommended Video
വാനമ്പാടിയിലെ വേഷത്തിന് പുറമെ പൂക്കാലം വരവായി എന്ന സീരിയലിലെ വില്ലത്തി വേഷത്തിലും ഉമ ശ്രദ്ധേയയാണ്. ജ്യോതിക എന്നാണ് കഥാപാത്രത്തിന്റെ പേര്. സീരിയലുകള്‍ക്ക് പുറമെ ചില സിനിമകളിലും ഉമ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എടക്കാട് ബറ്റാലിയന്‍ 06, കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നീ ചിത്രങ്ങളിലൊക്കെ മോശമല്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കാന്‍ ഉമയ്ക്ക് സാധിച്ചു.


Click it and Unblock the Notifications











