twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യദിനം കോടികള്‍, മമ്മൂട്ടി വീണ്ടും മിന്നിച്ചു! ഉണ്ട 25 കോടി ക്ലബ്ബിലെത്തിയതായി വാര്‍ത്തകള്‍!

    |

    കരിയറിലെ ആദ്യ നൂറ് കോടി ചിത്രം സ്വന്തമാക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി ആരാധകരെയും ഞെട്ടിച്ച വര്‍ഷമാണിത്. മധുരരാജയിലൂടെയായിരുന്നു ഈ നേട്ടം. ഈ വിജയത്തിന് പിന്നാലെ എത്തിയ സിനിമയാണ് ഉണ്ട. ജൂണ്‍ പകുതിയോടെ തിയറ്ററുകളിലേക്ക് എത്തിയ ഉണ്ട ഇപ്പോള്‍ നിറഞ്ഞ സദ്ദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഉണ്ട എന്ന പേരില്‍ സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ മമ്മൂട്ടിയ്ക്ക് നേരെ കളിയാക്കാലുകള്‍ വന്നിരുന്നു. എന്നാല്‍ ട്രോളന്മാരിലുടെ സിനിമയ്ക്ക് വമ്പന്‍ പ്രമോഷനായിരുന്നു ലഭിച്ചത്.

    റിലീസിനത്തെി ആദ്യ പ്രദര്‍ശനം കഴിയുന്നത് വരെ ഉണ്ട എന്ന പേര് കാരണം സിനിമയ്ക്കും മമ്മൂട്ടിയ്ക്കും പൊങ്കാല ആയിരുന്നെങ്കില്‍ പിന്നീട് സ്ഥിതി മാറി. പ്രതീക്ഷിച്ചതിലും അപ്പുറം വിജയമാണ് സിനിമ നേടിയിരിക്കുന്നത്. ഇതോടെ ബോക്‌സോഫീസില്‍ മോശമില്ലാത്ത സാമ്പത്തിക വരുമാനമുണ്ടാക്കാനും കഴിഞ്ഞു. ഇപ്പോഴിതാ ഉണ്ട വലിയൊരു കളക്ഷന്‍ സ്വന്തമാക്കിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്.

     വിജയ തിളക്കത്തോടെ ഉണ്ട

    വിജയ തിളക്കത്തോടെ ഉണ്ട

    അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട. ആദ്യ സിനിമ തന്നെ ഹിറ്റാക്കിയ ഖാലിദ് വലിയ പ്രതീക്ഷകളോടെയാണ് ഉണ്ടയുമായി എത്തിയത്. മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന വാര്‍ത്ത വന്നതോടെ സിനിമ വീണ്ടും ശ്രദ്ധേയമായി. ഒടുവില്‍ ജൂണ്‍ പതിനാലിന് തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. റിലീസ് ദിവസം ലഭിച്ച പോസീറ്റിവ് റിവ്യൂ ഉണ്ടയെ വിജയത്തിലെത്തിച്ചു. ഇന്ന് പലയിടങ്ങളിലും ഹൗസ്ഫുള്‍ ഷോ അടക്കം കിട്ടിയതോടെ ഉണ്ട ബ്ലോക്ക്ബസ്റ്റര്‍ മൂവിയായി മാറിയിരിക്കുകയാണ്.

     കളക്ഷന്‍ മോശമാക്കിയില്ല

    കളക്ഷന്‍ മോശമാക്കിയില്ല

    സിനിമ കാണാന്‍ പ്രേക്ഷകരുടെ തിരക്ക് കൂടിയതോട് കൂടി ബോക്‌സോഫീസിലും നല്ല തുടക്കമായിരുന്നു ഉണ്ടയ്ക്ക് കിട്ടിയത്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലും തിരുവനന്തപുരം പ്ലെക്‌സിലുമെല്ലാം ഉണ്ട നിറഞ്ഞോടി. റിലീസിനെത്തി ഒന്‍പത് ദിവസങ്ങള്‍ കഴിയുമ്പോള്‍ തിരുവനന്തപുരം പ്ലെക്‌സില്‍ നിന്ന് മാത്രമായി 42 ലക്ഷമാണ് സിനിമ നേടിയത്. ഇവിടെ പ്രതിദിനം 19 ഓളം ഷോ ലഭിക്കുകയും അതില്‍ നിന്നും 5 ലക്ഷത്തിന് മുകളില്‍ കളക്ഷന്‍ നേടുകയും ചെയ്യുന്നുണ്ട്. ആദ്യ ഒരാഴ്ച കഴിഞ്ഞിട്ടും ഇത്രയും വലിയ തുക നേടാന്‍ കഴിയുന്നതോടെ ബോക്‌സോഫീസില്‍ ഉണ്ട തരംഗമായി എന്ന സൂചനയാണ് നല്‍കുന്നത്. ഇതേ സമയം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 21 ഷോ ആണ് ഉണ്ടയ്ക്കുള്ളത്. 9 ദിവസങ്ങള്‍ കൊണ്ട് ഇവിടെ നിന്നും 45 ലക്ഷം സ്വന്തമാക്കി കഴിഞ്ഞു.

    ഇനി കോടികളുടെ കണക്ക്

    ഇനി കോടികളുടെ കണക്ക്

    ഒരു സിനിമ ഇറങ്ങി കഴിഞ്ഞാല്‍ റിവ്യൂ എങ്ങനെ ഉണ്ടെന്ന് ചോദിച്ചതിന് പിന്നാലെ കളക്ഷന്‍ എത്ര ഉണ്ടാവുമെന്നാണ് ഒരോ സിനിമാപ്രേമികള്‍ക്കും അറിയാനുള്ളത്. ഇതോടെ നൂറ് കോടി ക്ലബ്ബും ഇരുന്നൂറ് കോടി ക്ലബ്ബുമെല്ലാം തരംഗമായി. മധുരരാജ നൂറ് കോടി നേടിയെങ്കില്‍ ഉണ്ട എത്ര കോടി സ്വന്തമാക്കുമെന്ന് അറിയാനാണ് ആരാധകരും കാത്തിരിക്കുന്നത്. ഒടുവിലിതാ ഉണ്ട 25 കോടി ക്ലബ്ബിലേക്ക് എത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ആദ്യ 8 ദിവസങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം ഉണ്ടയ്ക്ക് 15 കോടിയോളം കിട്ടിയെന്ന് അറിയുന്നു. അതേ സമയം ആഗോള ബോക്‌സോഫീസില്‍ 25 കോടിയ്ക്ക് അടുത്ത് എത്തിയിട്ടുണ്ടാവുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

     തുണച്ചത് വമ്പന്‍ റിലീസ്

    തുണച്ചത് വമ്പന്‍ റിലീസ്

    കേരളത്തില്‍ 150 ന് മുകളില്‍ തിയറ്ററുകളിലാണ് ഉണ്ട റിലീസ് ചെയ്യുന്നത്. ശേഷം പ്രദര്‍ശനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. കേരളത്തില്‍ എത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടി സിനിമ എത്തുന്നത്. ലൂസിഫറിനും മധരുരാജയ്ക്കും ശേഷം യുഎഇ/ജിസിസി സെന്ററുകളില്‍ ഏറ്റവുമധികം പ്രദര്‍ശനം ലഭിക്കുന്ന സിനിമയായി ഉണ്ട മാറി. ആദ്യ ദിനം 4 കോടിയ്ക്ക് അടുത്ത് കളക്ഷന്‍ ഇവിടങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക് വിവരങ്ങള്‍. അതേ സമയം സിനിമയുടെ നിര്‍മാതാക്കളോ മറ്റ് അണിയറ പ്രവര്‍ത്തകരോ ഇതുവരെ കളക്ഷന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

      സിനിമ ബ്ലോക്ക് ബസ്റ്ററാണ്

    സിനിമ ബ്ലോക്ക് ബസ്റ്ററാണ്

    എട്ട് കോടിയോളം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമ മുതല്‍ മുടക്ക് കഴിഞ്ഞ് സാമ്പത്തിക വിജയം നേടിയെന്ന കാര്യത്തില്‍ സംശയമില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ സാമ്പത്തിക വരുമാനം ഉണ്ടാക്കാനുള്ള സാധ്യതകള്‍ തള്ളി കളയാന്‍ പറ്റില്ല. മമ്മൂട്ടി വീണ്ടും പോലീസ് യൂണിഫോമിലെത്തിയ സിനിമയാണെന്നുള്ളതാണ് ഉണ്ടയുടെ പ്രത്യേകതകളിലൊന്ന്. സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് സംഭവിച്ച കഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമയായിരുന്നിത്. ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് വേണ്ടി കേരളത്തില്‍ നിന്നും ഛത്തീസ്ഘഡിലേക്ക് പോയ പോലീസുകാരുടെ കഥയാണ് ഉണ്ടയിലൂടെ പറയുന്നത്. മാവോയിസ്റ്റുകളെ നേരിടേണ്ടി വരുന്ന ഇവര്‍ക്ക് തോക്കിലിടാന്‍ ഉണ്ട പോലുമില്ലാതെ വലയേണ്ട അവസ്ഥയായിരുന്നു.

    English summary
    Unda Box Office Collection
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X