ഏഴാം ക്ലാസിൽ തുടങ്ങിയ ആരാധന, മമ്മൂട്ടിയോട് ഇഷ്ടം തോന്നാനുള്ള കാരണം വെളിപ്പെടുത്തി ഷൈൻ ടോം

ഇതിഹാസ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാള സിനിയിൽ സ്ഥാനം ഉറപ്പിച്ച നടനാണ് ഷൈൻ ടോം ചാക്കോ. ജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും ഇതിനെയെല്ലാം താരണം ചെയ്ത് മുന്നേറാൻ താരത്തിനായി. സത്യം മാത്രമേ വിജയിക്കുകയുളളൂവെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ഷൈൻ ടോം ചാക്കോ. നടൻ, വില്ലൻ , സ്വഭാവ നടൻ, കോമഡി എന്നിങ്ങനെ എല്ലാ കാഥാപാത്രങ്ങളും നടന്റെ കൈകളിൽ ഭഭ്രമാണ്. ഇപ്പോഴിത കുട്ടിക്കാലത്ത് തന്നെ ഏറ്റവും കൂടുതൽ സ്വധീനിച്ച രണ്ട് വ്യക്തികളെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. കേരളകൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

mammootty

കുട്ടിക്കാലത്ത് തന്നെ ഏറ്റവും ആദ്യം തന്നെ ആകർഷിച്ച ഒരു നടൻ മോഹൻലാൽ ആണെന്നാണ് ഷൈൻ പറയുന്നത്. പൊതുവെ കുട്ടികളെ പൊതുവെ ആകർഷിക്കുന്ന സിനിമകളാണല്ലോ അദ്ദേഹം ആ കാലത്ത് ചെയ്തിരുന്നത്. താൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് മമ്മൂട്ടി ഇഷ്ടപ്പെട്ട് തുടങ്ങിയത് മമ്മൂക്കയുടെ ന്യൂ ഡൽഹി, അമരം തുടങ്ങിയ ചിത്രങ്ങൾ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. ഞാൻ മലയാള സിനിമയാണ് കൂടുതലും കാണുന്നത്. ആഷിക് അബുവിന്റേയും സമീർതാഹിന്റേയും കൂടെ കൂടിയതിന് ശേഷമാണ് വിദേശ സിനിമകൾ കാണാൻ തുടങ്ങിയത് ഷൈൻ ഷോം ചാക്കോ പറഞ്ഞു.

Recommended Video

Megastar Mammootty Clicks A Still Of Maryam Ameerah Salmaan | FilmiBeat Malayalam

താൻ ചെയ്തിട്ടുളള എല്ലാ കഥാപാത്രങ്ങളും തന്ന തേട വന്നിട്ടുളളതാണ്. ഞാൻ ആയിട്ട് തിരഞ്ഞെടുത്ത കഥാപാത്രങ്ങൾ വളരെ ചുരുക്കമാണ്. ഒരു അഭിനേതാവ് എന്ന നിലയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനാണ് എപ്പോഴും ശ്രമിക്കാറുളളതെന്നും ഷൈൻ ടോം ചാക്കോ പറയുന്നുണ്ട്. അതേ സമയം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളാണ് അധികവും തന്നെ തേടി എത്തുന്നത്. തന്റെ രൂപമായിരിക്കും അതിനൊരു ഘടമായിട്ടുള്ളത്. അതേസമയം കോമഡി ടച്ചുളള കഥാപാത്രം ചെയ്യാണ് കൂടുതൽ ഇഷ്ട‍മെന്നും നടൻ അഭിമുഖത്തിൽ പറയുന്നു,

താൻ ഒരുപാട് പ്രതീക്ഷയോടെ ചെയ്ത കഥാപാത്രമായിരുന്നു സിബി മലയിൽ സംവിധാനം ചെയ്ത സൈഗാർ പാടുകയാണ്. എന്നാൽ ആ ചിത്രം വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടാതെ പേയി. ജയിൽ വാസത്തിന് ശേഷം ഞാൻ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു അത്. എന്റെ അഭിനയ രീതിയിലും ഏറെ പ്രശ്നങ്ങൾ തോന്നിയിരുന്നു എന്നും താരം കേരളകൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X