ഉണ്ടയെ പ്രേക്ഷകര്‍ ഏറ്റെടുത്തു! സന്തോഷം പങ്കുവെച്ച് മമ്മൂട്ടി! വിജയാഘോഷം ഇവിടെ! ചിത്രങ്ങള്‍ വൈറല്‍!

Recommended Video

മമ്മൂക്ക വിജയം ആഘോഷിച്ചത് ഇവിടെ

മമ്മൂട്ടിയുടെ പുതിയ സിനിമയായ ഉണ്ട കഴിഞ്ഞ ദിവസമായിരുന്നു തിയേറ്ററുകളിലേക്ക് എത്തിയത്. മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ് സിനിമ. ആദ്യ പ്രദര്‍ശനം മുതലേ തന്നെ സിനിമയ്ക്ക് ഗംഭീര റിപ്പോര്‍ട്ടുകളായിരുന്നു ലഭിച്ചത്. അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷമുള്ള രണ്ടാമത്തെ സിനിമയുമായാണ് ഖാലിദ് റഹ്മാന്‍ എത്തിയത്. മാവോയിസ്റ്റ് മേഖലകളിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോവുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള പത്രവാര്‍ത്തയായിരുന്നു സിനിമയ്ക്ക് പ്രചോദനമേകിയതെന്ന് തിരക്കഥാകൃത്തായ ഹര്‍ഷാദ് വ്യക്തമാക്കിയിരുന്നു. മമ്മൂട്ടി എന്ന താരത്തെ സ്‌ക്രീനില്‍ കാണാന്‍ സാധിച്ചില്ല മണികണ്ഠനെന്ന പോലീസുകാരനെയാണ് തങ്ങള്‍ കണ്ടതെന്നുമായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. ഇതിലും മികച്ച അംഗീകാരം താരത്തിന് ലഭിക്കാനുണ്ടോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.

മധുരരാജയ്ക്ക് ശേഷമുള്ള വരവും കിടുക്കിയെന്നും ആരാധകര്‍ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി മണി സാര്‍ മാറുമെന്ന കാര്യത്തില്‍ ഇനി സംശയം വേണ്ടെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. ഉണ്ടയുടെ വിജയം മെഗാസ്റ്റാര്‍ ആഘോഷിച്ചത് പുതിയ സിനിമയായ ഗാനഗന്ധര്‍വ്വന്റെ സെറ്റില്‍ വെച്ചാണ്.സഹപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമയായ ഗാനഗന്ധര്‍വ്വന്റെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. ഓണത്തിന് തിയേറ്ററുകളിലേക്കെത്തുന്ന തരത്തിലാണ് ചിത്രമൊരുക്കുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

Unda, success

രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അദ്ദേഹം ഗാനമേള ഗായകനായി എത്തുന്നത്. പുതുമുഖമായ വന്ദിത മനോഹരനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടയിലെ രസകരമായ സംഭവങ്ങളെക്കുറിച്ച് വ്യക്തമാക്കി രമേഷ് പിഷാരടിയും പോസ്റ്റുകളുമായി എത്തുന്നുണ്ട്. അതിനിടയിലാണ് ഉണ്ടയുടെ വിജയാഘോഷം ഈ സെറ്റില്‍ നടന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X