മമ്മൂട്ടി ചിത്രം 'ഉണ്ട' മിന്നിച്ചു! ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടി വമ്പന്‍ ബിസിനസുമായി ഉണ്ട!

ഇക്കൊല്ലം അഞ്ച് ഹിറ്റ് സിനിമകള്‍ ഇറക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. നാലാമതെത്തിയ ഉണ്ട തിയറ്ററുകളില്‍ നിന്നും നല്ല അഭിപ്രായമായിരുന്നു സ്വന്തമാക്കിയത്. യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം കേരളത്തിലെ പോലീസ് ഓഫീസര്‍മാര്‍ക്ക് യഥാര്‍ഥത്തില്‍ നേരിടേണ്ടി വന്ന കാര്യമാണ് പറയുന്നത്. നിറയെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ ചിത്രം ബോക്‌സോഫീസിലും മോശമില്ലാത്ത വരുമാനം ഉണ്ടാക്കിയിരുന്നു.

 unda-mammoottty

റിലീസിനെത്തി ഒരു മാസം കഴിയുമ്പോള്‍ കേരളത്തില്‍ നിന്നും പതിനേഴ് കോടിയോളം ഉണ്ട സ്വന്തമാക്കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ മുപ്പത് കോടി പിന്നിട്ടു. പ്രമുഖ സെന്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ചിത്രം കേരളമൊഴികെ ഇന്ത്യയിലെ മറ്റ് സെന്ററുകളില്‍ നിന്നും രണ്ട് കോടിയോളം സ്വന്തമാക്കിയിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടി റിലീസിനെത്തിയ സിനിമ ജിസിസി സെന്ററുകളില്‍ നിന്നും ഏഴ് കോടിയോളം കളക്ഷന്‍ വാരിക്കൂട്ടിയതായിട്ടാണ് ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകള്‍.

Recommended Video

ഉണ്ട ഇതുവരെ പൂര്‍ത്തിയാക്കിയത് 10,000 ഷോകള്‍ | #Unda | #Mammootty | filmibeat Malayalam

അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍, രഞ്ജിത്ത്, ആസിഫ് അലി, ജോര്‍ജ് ഗ്രിഗറി, എന്നിങ്ങനെ നിരവധി താരങ്ങളായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. നല്ല തുടക്കം ലഭിച്ചതോട് കൂടി വരും ദിവസങ്ങളില്‍ മോശമില്ലാത്ത സാമ്പത്തിക വരുമാനമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X