twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പരാജയപ്പെട്ടെങ്കിലും മമ്മൂട്ടിയെ മമ്മൂക്കയാക്കിയ ആറ് സിനിമകള്‍!

    By Prashant V R
    |

    Recommended Video

    തീയേറ്ററില്‍ പരാജയമായ മമ്മൂക്ക സിനിമകള്‍ | filmibeat Malayalam

    നാല് പതിറ്റാണ്ടായി മലയാള സിനിമ വാണരുളുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പക്ഷേ, തൊട്ടതെല്ലാം പൊന്നാക്കുന്ന മമ്മൂക്കയ്ക്ക് ബോക്സോഫീസില്‍ കാലിടറിയ സിനിമകളുമുണ്ട്. ചില സിനിമകള്‍ ബോക്സ്ഓഫീസില്‍ പരാജയം ആയിരുന്നു എന്ന് നമ്മള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമാവും. ശക്തമായ പ്രമേയം ആയിരുന്നിട്ട് പോലും മുടക്കിയ തുക തിരിച്ചു പിടിക്കാന്‍ ഈ സിനിമകള്‍ക്ക് ആയില്ല. പക്ഷേ ഇന്നും ജനമനസ്സില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള മമ്മൂക്ക സിനിമകളെപ്പറ്റിയാണ് പറയുന്നത്.

    ലൗഡ് സ്പീക്കര്‍

    ഉച്ചത്തില്‍ സംസാരിക്കുന്ന മൈക്ക് ഫിലിപ്പോസായി മമ്മൂക്ക എത്തിയ ലൗഡ് സ്പീക്കര്‍ ബോക്സ്ഓഫീസിനെ പിടിച്ചു കുലുക്കിയിരുന്നില്ല. ജയരാജ് രചനയും നിര്‍മ്മാണവും നിര്‍വ്വഹിച്ച് 2009ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വളരെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു മമ്മൂക്കയുടേത്. നാട്ടിന്‍ പുറത്തുകാരന്റെ നിഷ്‌കളങ്കതയുമായി എത്തിയ മമ്മൂക്കയ്ക്ക് ബോക്സ്ഓഫീസില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ സാധിച്ചില്ല എങ്കിലും പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞു. ശശി കുമാര്‍, ഗ്രേസി സിങ്, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, സലിം കുമാര്‍, കെ.പി.എ.സി ലളിത എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു.

    ബിഗ് ബി

    സ്ലോ മോഷനും ആക്ഷന്‍ രംഗങ്ങളുമായി ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ ഉണ്ടാക്കിയ ഓളം ഒന്നും വേറൊരു സിനിമയും ഉണ്ടാക്കിയിട്ടില്ല. അമല്‍ നീരദ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ബിഗ് ബി. 2007 ഏപ്രിലില്‍ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്. 2005-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ഫോര്‍ ബ്രദേഴ്സിനെ ആധാരമാക്കി ഒരുക്കിയ ബിഗ് ബി, ബോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന സാങ്കേതികത്തികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ടു.

    ബിലാലും തീയേറ്ററില്‍

    പക്ഷേ നിര്‍ഭാഗ്യവശാല്‍ ബിലാലും തീയേറ്ററില്‍ ബ്ലോക്ക് ബസ്റ്റര്‍ വിജയമായിരുന്നില്ല. അതിന് ഒരു കാരണം ഈ കഥയും സ്‌റ്റൈലും ഒന്നും അന്നത്തെ പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല എന്നതാണ്. ഒരു പക്ഷേ ഇന്നായിരുന്നു റിലീസ് എങ്കില്‍ ഹിറ്റാവുമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാലും ഇന്നും ബിഗ് ബി ചര്‍ച്ചാ വിഷയം തന്നെയാണ്.

    ഫാന്റം

    ബിജു വര്‍ക്കി സംവിധാനം ചെയ്ത് 2002ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ചിത്രമാണ് ഫാന്റം. മമ്മൂട്ടിയുടെ ഫാന്റം പൈലിയും ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നു. മനോജ് കെ. ജയന്‍, ഇന്നസെന്റ്, നിഷാന്ത് സാഗര്‍, നെടുമുടി വേണു, ലാലു അലക്സ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

    മേഘം

    പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മമ്മൂട്ടി, ദിലീപ്, ശ്രീനിവാസന്‍, പൂജ ബത്ര, പ്രിയ ഗില്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് 1999-ല്‍ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് മേഘം. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും യേശുദാസും പ്രിയദര്‍ശനും ഒരുമിച്ചു എന്ന പ്രത്യേകതയോടെ ഇറങ്ങിയ ചിത്രമാണ് ഇത്. സിതാര കമ്പൈന്‍സിന്റെ ബാനറില്‍ സുരേഷ് ബാലാജി നിര്‍മ്മിച്ച ഈ ചിത്രം പ്രണവം മൂവി പ്രൈവറ്റ് ലിമിറ്റഡ് ആണ് വിതരണം ചെയ്തത്.

    അഴകിയ രാവണന്‍

    ശ്രീനിവാസന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം നിര്‍വഹിച്ച് 1996-ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അഴകിയ രാവണന്‍ . മമ്മൂട്ടി, ഭാനുപ്രിയ എന്നിവരാണ് മുഖ്യ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിദ്യാസാഗര്‍.സിനിമാ പ്രേമികള്‍ നെഞ്ചേറ്റിയ മമ്മൂട്ടി ചിത്രമായ അഴകിയ രാവണന്‍ പക്ഷെ തിയേറ്ററില്‍ പരാജയമായിരുന്നു എന്നതാണ് സത്യം.

    ബോക്സ്ഓഫീസില്‍ പരാജയം ആയിരുന്നു

    പിന്നീട് ചാനലുകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രവും അഴകിയ രാവണനായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം ഇനിയും തീര്‍ന്നിട്ടില്ല, കുട്ടേട്ടന്‍ പോലുളള സിനിമകളും ബോക്സ്ഓഫീസില്‍ പരാജയം ആയിരുന്നു.

    English summary
    Unexpected Box Office Failures Of Mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X