For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാമന്ത-നാഗചൈതന്യ ഡിവോഴ്‌സ് അഭ്യൂഹങ്ങള്‍ക്ക് മുന്‍പ് തെന്നിന്ത്യയെ ഞെട്ടിച്ച വിവാഹ മോചനങ്ങള്‍

  |

  സിനിമാ ലോകത്ത് നിന്നും ഉണ്ടായ പല വിവാഹ മോചനങ്ങളും മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഏറെക്കാലം പ്രണയിച്ച് വിവാഹിതരായ ചില താരങ്ങളെല്ലാം പിന്നീട് വേര്‍പിരിഞ്ഞിരുന്നു. ഇത്തരത്തില്‍ മിക്ക ഇന്‍ഡസ്ട്രികളിലും താരങ്ങളുടെ വിവാഹമോചനങ്ങള്‍ നടന്നിട്ടുണ്ട്. പതിനാല് വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷമാണ് ദിലീപും മഞ്ജു വാര്യരും വിവാഹ മോചിതരായത്. ഇതേപോലെ ബോളിവുഡില്‍ നടി മലൈക അറോറ- അര്‍ബാസ് ഖാന്‍, ഹൃത്വിക്ക് റോഷന്‍-സൂസന്നൈ ഖാന്‍ ഉള്‍പ്പെടെയുളള താരദമ്പതികളും വിവാഹ മോചനം നേടിയവരാണ്.

  കിടിലന്‍ ലുക്കില്‍ പ്രിയാമണി, സ്റ്റൈലിഷ് ചിത്രങ്ങളുമായി നടി

  അതേസമയം കഴിഞ്ഞ കുറച്ചുനാളുകളായി നടി സാമന്തയുടെയും നാഗചതൈന്യയുടെയും വിവാഹജീവിതത്തെ കുറിച്ചുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇരുവരും ഇപ്പോള്‍ ഒരുമിച്ചല്ല താമസമെന്നും താരദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടെന്നും അഭ്യൂഹങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇതേകുറിച്ച് താരദമ്പതികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

  അടുത്തിടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും തന്‌റെ സര്‍നെയിമായ അക്കിനേനി സാമന്ത മാറ്റിയിരുന്നു. സാമന്ത അക്കിനേനി എന്ന പേര് മാറ്റി വെറും എസ് എന്ന് മാത്രമാണ് നടി വെച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് സാമന്തയും നാഗചൈതന്യയും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന ചോദ്യങ്ങളുമായി നെറ്റിസണ്‍സ് എത്തിയത്. കൂടാതെ മാധ്യമങ്ങളില്‍ നിന്നെല്ലാം ഇപ്പോള്‍ വിട്ടുനില്‍ക്കുകയാണ് സാമന്തയും നാഗചൈതന്യയും. ഫാമിലിമാന്‍ സീരീസ് പ്രൊമോഷനുമായി ബന്ധപ്പെട്ട് സാമന്ത അടുത്തിടെ മാധ്യമങ്ങളോട് സംസാരിച്ചെങ്കിലും നാഗചെെതന്യയെ കുറിച്ച് ഒന്നും പ്രതികരിച്ചിരുന്നില്ല. നാഗചൈതന്യ ഇപ്പോള്‍ മാധ്യമങ്ങളുടെ കണ്ണില്‍പ്പെടാതെ മാറിനടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

  സാമന്ത-നാഗചെെതന്യ വിവാഹ മോചന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയവെ തെന്നിന്ത്യയില്‍ നടന്ന ചില വിവാഹ മോചനങ്ങളെ കുറിച്ചുളള റിപ്പോര്‍ട്ട് വൈറലാവുകയാണ്. അതില്‍ ആദ്യം ഉലകനായകന്‍ കമല്‍ഹാസനും മുന്‍ഭാര്യ സരികയും തമ്മിലുളള വിവാഹ മോചനത്തെ കുറിച്ചാണ് പറയുന്നത്. ആദ്യത്തെ മകളായ ശ്രുതിഹാസന്‍ ജനിച്ച് ഒരുവര്‍ഷത്തിന് ശേഷമാണ് കമല്‍ഹാസനും സരികയും വിവാഹിതരായത്. 1986ലായിരുന്നു ഇവരുടെ വിവാഹം. 1991ല്‍ രണ്ടാമത്തെ കുഞ്ഞായ അക്ഷര ഹാസനും താരദമ്പതികളുടെ ജീവിതത്തിലേക്ക് എത്തി.

  എന്നാല്‍ പിന്നീട് ഇവരുടെ ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വന്നു. 2002ല്‍ വേര്‍പിരിഞ്ഞു താമസിച്ച കമലും സരികയും 2004ലാണ് ഡിവോഴ്‌സ് നേടിയത്. സരികയ്ക്ക് മുന്‍പ് വാണി ഗണപതിയെ കമല്‍ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ പത്ത് വര്‍ഷം മാത്രമാണ് ഈ ബന്ധം മുന്നോട്ട് പോയത്. 2009ല്‍ വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ ഏട്ട് വര്‍ഷത്തോളം ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു പവന്‍ കല്യാണും മുന്‍ഭാര്യ റേണു ദേശായിയും. വിവാഹത്തിന് മുന്‍പ് തന്നെ ഇരുവരും അകിറ നന്ദന്‌റെ അച്ഛനും അമ്മയുമായിരുന്നു. 2010ല്‍ മകള്‍ ആദ്യയും പവന്‍ കല്യാണിന്‌റെയും രേണുവിന്റെയും ജീവിതത്തിലേക്ക് വന്നു, എന്നാല്‍ 2012 ആയപ്പോഴേക്കും വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വന്ന് ഇരുവരും വേര്‍പിരിഞ്ഞു.

  2018ല്‍ പവന്‍ കല്യാണുമായുളള വിവാഹ മോചനത്തെ കുറിച്ച് മുന്‍ഭാര്യ മനസുതുറന്നിരുന്നു. പവന്‍ കല്യാണിന്‌റെ ആരാധികമാരില്‍ നിന്നും തനിക്ക് വിദ്വേഷ സന്ദേശങ്ങള്‍ വന്നിരുന്നു എന്ന് രേണു ദേശായ് പറയുന്നു. എനിക്ക് അവരോടൊക്കെ ഒരു ചോദ്യമാണ് ചോദിക്കാനുളളത്; പവന്‍ നിങ്ങളുടെ ഭര്‍ത്താവായിരുന്നുവെങ്കില്‍, 11 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം, നിങ്ങളോട് പറയാതെ അവന്‍ മറ്റൊരു മകള്‍ക്ക് പിതാവാകുന്നുവെങ്കില്‍ നിങ്ങള്‍ക്ക് എന്തു തോന്നും?.

  വിവാഹമോചനത്തെക്കുറിച്ച് ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാന്‍ പവനോട് അഭ്യര്‍ത്ഥിച്ചതായും രേണു പറഞ്ഞു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ അദ്ദേഹത്തിന്‌റെ ആരാധകരില്‍ നിന്നും എനിക്ക് വന്നിരുന്ന എല്ലാ വിദ്വേഷ സന്ദേശങ്ങളും അവസാനിക്കുമായിരുന്നു. പക്ഷേ പവന്‍ കല്യാണ്‍ ആ അഭ്യര്‍ത്ഥന നിരസിച്ചു.

  കുഞ്ഞുവാവയെ വീട്ടിലേക്ക് വരവേറ്റ് ചേച്ചിപെണ്ണ്, മനോഹര വീഡിയോ പങ്കുവെച്ച് അശ്വതി ശ്രീകാന്ത്‌

  അതേസമയം ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് നടി അമലാ പോളും സംവിധായകന്‍ ഏഎല്‍ വിജയും വിവാഹിതരായത്. എന്നാല്‍ ദാമ്പത്യ ജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ കാരണം ഇരുവരും വേര്‍പിരിഞ്ഞു. 2017ലാണ് അമലയും വിജയും വിവാഹ മോചിതരായത്. ഏഎല്‍ വിജയ് പിന്നീട് രണ്ടാം വിവാഹം കഴിച്ചിരുന്നു. അമല വിവാഹ ശേഷവും സിനിമകളില്‍ അഭിനയിച്ചത് വിജയുടെ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

  പൃഥ്വിരാജ്-ജയസൂര്യ-ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങേണ്ട ചിത്രമായിരുന്നു അത്, മമ്മൂട്ടി എത്തിയത് ഇങ്ങനെ

  വിവാഹ ശേഷം നടി സിനിമകളില്‍ അഭിനയിക്കുന്നത് വിജയുടെ വീട്ടുകാര്‍ക്ക്‌
  താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ വിവാഹത്തിന് മുന്‍പ് കമ്മിറ്റ് ചെയ്ത സിനിമകള്‍ അമലയ്ക്ക് ചെയ്തുതീര്‍ക്കാനുണ്ടായിരുന്നു. വിജയുടെ സമ്മതത്തോടെയാണ് ഈ സിനിമകള്‍ ചെയ്തത്. എന്നാല്‍ ഇക്കാലയളവില്‍ സിനിമ അഭിനയത്തെ ചൊല്ലിയും അല്ലാതെയും വിജയുടെ വീട്ടുകാരില്‍ നിന്നും അമലയ്ക്ക് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നുവെന്നും തുടര്‍ന്നാണ് നടി വിവാഹ മോചനത്തിന് ഒരുങ്ങിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

  ബിഗ് ബോസ് കഴിഞ്ഞ് ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു, ആദ്യത്തേത്‌ നടന്ന സന്തോഷം പങ്കുവെച്ച് സൂര്യ

  വിവാഹ മോചന ശേഷവും സിനിമയില്‍ വീണ്ടും സജീവമായിരുന്നു അമല പോള്‍. തമിഴിന് പുറമെ, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും അമല അഭിനയിച്ചു. മുന്‍പ് വധുവായി അണിഞ്ഞ് ഒരുങ്ങിയുളള നടിയുടെ ഫോട്ടോഷുട്ട് കണ്ട് നടി വീണ്ടും വിവാഹം കഴിച്ചോ എന്ന സംശയവുമായി ആരാധകര്‍ എത്തിയിരുന്നു. എന്നാല്‍ വിവാഹ വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടാണ് അന്ന് അമല രംഗത്തെത്തിയത്.

  അതേസമയം അര്‍ബാസ് ഖാനും മലൈക അറോറയും 2017ലാണ് വിവാഹ മോചിതരായത്. അര്‍ബാസുമായി വേര്‍പിരിഞ്ഞ ശേഷമാണ് മലൈക അര്‍ജുന്‍ കപൂറുമായി പ്രണയത്തിലായത്. തമിഴില്‍ വിഷ്ണു വിശാലും വിവാഹ മോചിതനായ താരമാണ്. രജനി നടരാജിനെയാണ് നടന്‍ ആദ്യം വിവാഹം കഴിച്ചത്. എന്നാല്‍ 2018ല്‍ ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് ജ്വാല ഗുട്ടയുമായി പ്രണയത്തിലായ നടന്‍ ഈ വര്‍ഷം ബാഡ്മിന്റണ്‍ താരത്തെ ജീവിതസഖിയാക്കി. വിഷ്ണു വിശാലിന്‌റെ രണ്ടാം വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

  English summary
  unexpected seperations happend in south film industry before samantha nagachaitanya divorce rumoures
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X