For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിച്ചിത്രത്താഴിലെ മോഹന്‍ലാലുമായിട്ടുള്ള രംഗം കണ്ട് കെപിഎസി ലളിത ദേഷ്യപ്പെട്ടു, കാരണം....

  |

  കെപിഎസി ലളിതയുടെ വിയോഗം സിനിമലോകത്തേയും ആരാധകരേയും ഏറെ തളര്‍ത്തിയിട്ടുണ്ട്. മലയാള സിനിമയ്ക്ക് ശക്തമായ സംഭാവനകളാണ് താരം നല്‍കിയത്. വിയറ്റ്‌നാം കോളനിയിലെ പട്ടാളം മാധവിയും പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, ഐസ്‌ക്രീമിലെ എലിസബത്ത്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്‌സിലെ അല്ലു, സി.ഐ.ഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടന്‍ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊന്‍മുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കണ്‍മണിയിലെ മാളവിക അങ്ങനെ സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ അറുനൂറിലേറെ സിനിമയില്‍ നിറഞ്ഞാടി. ഇനിയും നിരവധി വേഷങ്ങള്‍ ബാക്കിയാക്കിയാണ് താരം യാത്ര ആയിരിക്കുന്നത്.

  പുറമെ ചിരിക്കുമ്പോഴും ദുഃഖിതയായിരുന്നു, കെപിഎസി ലളിതയെ കുറിച്ച് ശ്രീകുമാരന്‍ തമ്പി

  തലമുറ വ്യത്യാസമില്ലാതെ മലയാള സിനിമ ലോകം നെഞ്ചിലേറ്റുന്ന ചിത്രമാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. നകുലനും നാഗവല്ലിയ്ക്കും സണ്ണിയ്ക്കുമൊപ്പം പ്രേക്ഷകരുടെ ഇടയില്‍ കെപിഎസി ലളിതയുടെ കഥാപാത്രവും ചര്‍ച്ചയാവുന്നുണ്ട്. നിരവധി മികച്ച ഹാസ്യമുഹൂര്‍ത്തങ്ങളാണ് ചിത്രത്തിലൂടെ കെപിഎസി ലളിത നല്‍കിയത്. സിനിമയുടെ ആദ്യം മുതല്‍ അവസാനം വരെ നര്‍മ്മം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നു.

  ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഭാഗ്യം കൊണ്ടായിരുന്നു കെപിഎസി ലളിത അന്ന് മരിക്കാഞ്ഞത്...

  മണിച്ചിത്രത്താഴില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച് സീനായിരുന്നു മോഹന്‍ലാലും കെപിഎസി ലളിതയുമായുളള ബാത്ത്‌റൂം സീന്‍.'' ആരാടീ... എന്റെ മുണ്ടെടുത്തത് .... എന്ന് എന്ന് കെപിഎസി ലളിത ചോദിക്കുന്നതും 'എടിയല്ല.... എടന്‍....എടാ.....' എന്ന് മോഹന്‍ലാല്‍ ശബ്ദം മാറ്റി പറയുന്നു. പിന്നീട് മോഹന്‍ലാല്‍ വിനയപ്രസാദിനെ കാണുകയും സംസാരിക്കുകയും ചെയ്യുന്നു. അതു തന്നോടാെണന്നു െതറ്റിദ്ധരിച്ച് ലളിത ചീത്ത വിളി ക്കുന്ന സീനുമെല്ലാം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചിരി പൊട്ടിക്കുന്നുണ്ട്. ഈ രംഗം എടുത്തത് താരം അറിയാതെ ആയിരുന്നു. പിന്നീട് ഈ രംഗം കണ്ടിട്ട് കെപിഎസി ലളിത ചീത്ത പറയുകയും ചെയ്തിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഫാസിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...''ആ സീന്‍ എടുക്കാന്‍ അര ചുമരുള്ള രണ്ട് കുളിമുറി വേണം. എങ്കിേല ഒരു കുളിമുറിയില്‍ നിന്ന് അടുത്ത കുളിമുറിയിേലക്ക് മുണ്ട് എടുക്കാന്‍ പറ്റൂ. ഈ ഒരേയൊരു സീനിനു വേണ്ടി മറ്റൊരു ലൊക്കേഷന്‍ േനാക്കാനും പറ്റിയില്ല. അങ്ങനെ കുളിമുറി സെറ്റിടാം എന്നു തീരുമാനിച്ചു.തൃപ്പൂണിത്തുറ ഹില്‍പാലസില്‍ ആണ് അന്ന് ഷൂട്ടിങ് നടക്കുന്നത്. ഒരു ഇടനേരത്ത് പാലസിനു പിന്നിലൂടെ നടക്കുമ്പോള്‍ അതാ ഒരു കെട്ടിടം. അന്വേഷിച്ചപ്പോഴാണറിഞ്ഞത്, അതൊരു പഴയ കുളിമുറിയാണെന്ന്. മനസ്സിലുദ്ദേശിച്ചതു പോലെ തന്നെ അരച്ചുമരുള്ള കുളിമുറി.

  മറ്റൊരു കാര്യം, ഈ സീനില്‍ ലളിത അഭിനയിച്ചില്ല എന്നതാണ്. ഡബ്ബ് ചെയ്യാന്‍ വന്നപ്പോഴാണ് ലളിത ഇങ്ങനെയൊരു സീനിനെക്കുറിച്ച് അറിയുന്നതു തന്നെ. 'ഈ സീന്‍ ആരെടുത്തു? എപ്പോള്‍ എടുത്തു? എങ്ങനെയെടുത്തു?' എന്നൊക്കെപ്പറഞ്ഞ് ലളിത േദഷ്യപ്പെട്ടു. പിന്നീട് സീനിലെ തമാശയോര്‍ത്ത് അവര്‍ക്ക് ചിരി അടക്കാനും കഴിഞ്ഞില്ല... ഫാസില്‍ പറയുന്നു. നടിയുടെ വിയോഗത്തെ തുടര്‍ന്ന് പഴയ അഭിമുഖം വീണ്ടും ചര്‍ച്ചയാവുകയാണ്.

  Recommended Video

  KPAC ലളിത എരിഞ്ഞ് തീരുന്നത് ഇവിടെ, വടക്കാഞ്ചേരിയിലെ ഈ വീട്ടുമുറ്റത്ത് | FilmiBeat Malayalam

  കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് 10 ആണ് കെ.പി.എ.സി ലളിത ജനിച്ചത്.മഹേശ്വരി എന്നായിരുന്നു യഥാര്‍ഥ പേര്.സ്‌കൂള്‍ കാലം മുതല്‍ നൃത്തത്തിലായിരുന്നു ലളിതയ്ക്ക് താത്പര്യം.എക്കാലത്തെയും മികച്ച വിപ്ലവഗാനമായ 'പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളെ...'യ്ക്ക് ചുവടുവച്ചായിരുന്നു തുടക്കം.പത്താംവയസ്സില്‍ നൃത്തപഠനത്തില്‍നിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ 'ബലി'യെന്ന നാടകത്തിലൂടെ കെ.പി.എ.സി.യിലെത്തി.കെ.പി.എ.സിയില്‍ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നത്.വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടകവേദികളില്‍ കെ.പി.എ.സി ലളിത ശ്രദ്ധനേടിതോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ല്‍ കെ.എസ്. സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ അതിലൂടെയായിരുന്നു ലളിത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേം നസീറുനുമൊപ്പമെല്ലാം ഒട്ടനവധി ചിത്രങ്ങള്‍ ചെയ്തു. സഹനായിക വേഷങ്ങളിലായിരുന്നു കെ.പി.എ.സി ലളിത ഏറെയും പ്രത്യക്ഷപ്പെട്ടത്.

  English summary
  Unknown Backstory About KPAC Lalitha's Viral Scene From Mohanlal's Manichitrathazhu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X