»   » മലയാളത്തിലെ സര്‍വ്വകാല റെക്കോഡുകളും തന്റെ പേരിലാക്കിയ നടി; ഉര്‍വശിയെ കുറിച്ച് 10 കാര്യങ്ങള്‍

മലയാളത്തിലെ സര്‍വ്വകാല റെക്കോഡുകളും തന്റെ പേരിലാക്കിയ നടി; ഉര്‍വശിയെ കുറിച്ച് 10 കാര്യങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

കതിര്‍മണ്ഡപം എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ഉര്‍വശിയുടെ അഭിനയാരങ്ങേറ്റം. തന്റെ പത്താം വയസ്സില്‍ ഇന്റസ്ട്രിയില്‍ എത്തിയ ഉര്‍വശി ഇപ്പോഴും സജീവമാണ്. സ്വകാര്യ ജീവിതത്തില്‍ എന്ത് തന്നെ സംഭവിച്ചിട്ടുണ്ടെങ്കിലും അതിനെയൊന്നും ഒരിക്കലും അഭിനയത്തിലേക്ക് ബന്ധിപ്പിക്കാതെ ശ്രദ്ധിച്ചു. അത് തന്നെയാണ് പിന്നീട് മലയാളത്തിന് പുറമെ കന്നട, തമിഴ്, തലുങ്ക് ഇന്റസ്ട്രികളിലും ഉര്‍വശിയ്ക്ക് നേട്ടമുണ്ടാക്കി കൊടുത്ത്.

എതിര്‍പ്പുകള്‍ എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശി നായികയായി അഭിനയിക്കുന്നത്. പിന്നീടങ്ങോട്ട് ഉര്‍വശിയുടെ കാലമായിരുന്നു. പുരസ്‌കാരങ്ങളും റെക്കോഡുകളെല്ലാം തന്റെ പേരിലേക്ക് മാറ്റിയെഴതാന്‍ ഉര്‍വശിയ്ക്ക് അധികം സമയം വേണ്ടി വന്നില്ല. നായകന്മാര്‍ അരങ്ങ് വാണിരുന്ന കാലത്ത് തന്റെ പേരില്‍ ഹാട്രിക് വിജയം നേടാനും ഉര്‍വശിയ്ക്ക് സാധിച്ചു. ഉര്‍വശിയെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത പത്ത് കാര്യങ്ങള്‍ പറയാം...

മലയാളത്തിലെ സര്‍വ്വകാല റെക്കോഡുകളും തന്റെ പേരിലാക്കിയ നടി; ഉര്‍വശിയെ കുറിച്ച് 10 കാര്യങ്ങള്‍

മികച്ച നടിക്കുള്ള ഹാട്രിക് അവാര്‍ഡ് (1989; 1990; 1991)

മലയാളത്തിലെ സര്‍വ്വകാല റെക്കോഡുകളും തന്റെ പേരിലാക്കിയ നടി; ഉര്‍വശിയെ കുറിച്ച് 10 കാര്യങ്ങള്‍

ഏറ്റവും കൂടുതല്‍ തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നടി. 1989 (മഴവില്‍ കാവടി, വര്‍ത്തമാന കാലം), 1990 (തലയണമന്ത്രം), 1991 (ഭരതം, മുഖചിത്രം, കാക്കത്തൊള്ളായിരം, കടിഞ്ഞൂല്‍ കല്യാണം), 1995 (കഴകം) 2006 (മധുചന്ദ്രലേഖ)

മലയാളത്തിലെ സര്‍വ്വകാല റെക്കോഡുകളും തന്റെ പേരിലാക്കിയ നടി; ഉര്‍വശിയെ കുറിച്ച് 10 കാര്യങ്ങള്‍

ഏറ്റവും കൂടുതല്‍ നായകന്മര്‍ക്കൊപ്പം നായികയായി അഭിനയിച്ച നടി (മലയാളത്തില്‍ മാത്രം)

മലയാളത്തിലെ സര്‍വ്വകാല റെക്കോഡുകളും തന്റെ പേരിലാക്കിയ നടി; ഉര്‍വശിയെ കുറിച്ച് 10 കാര്യങ്ങള്‍

മലയാളത്തിന്റെ വാനമ്പാടി ചിത്രയുടെ ഏറ്റവും കൂടുതല്‍ ഗാനങ്ങളില്‍ അഭിനയിച്ച ഒരേ ഒരു നടി (65 ഗാനങ്ങള്‍)

മലയാളത്തിലെ സര്‍വ്വകാല റെക്കോഡുകളും തന്റെ പേരിലാക്കിയ നടി; ഉര്‍വശിയെ കുറിച്ച് 10 കാര്യങ്ങള്‍

രവീന്ദ്രന്‍ മാഷിന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ ഗാനങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ അഭിനയിച്ചു.

മലയാളത്തിലെ സര്‍വ്വകാല റെക്കോഡുകളും തന്റെ പേരിലാക്കിയ നടി; ഉര്‍വശിയെ കുറിച്ച് 10 കാര്യങ്ങള്‍

അക്കാലത്തെ മുന്‍നിര സംവിധായകരായ ഐ വി ശശി, സത്യന്‍ അന്തിക്കാട്, വേണു നാഗവള്ളി, ജോഷി എന്നിവര്‍ ഏറ്റവും കൂടുതല്‍ തവണ നായികയാക്കി ചിത്രങ്ങള്‍ സംവിധാനം ചെയ്തു

മലയാളത്തിലെ സര്‍വ്വകാല റെക്കോഡുകളും തന്റെ പേരിലാക്കിയ നടി; ഉര്‍വശിയെ കുറിച്ച് 10 കാര്യങ്ങള്‍

എല്ലാത്തരം വേഷങ്ങളും എറ്റവും മികച്ച രീതിയില്‍ അഭിനയിച്ച ഏക നായികാ നടി. മോഡേണ്‍ വേഷങ്ങളായാലും നാടന്‍ വേഷങ്ങളായാലും ഉര്‍വശി റെഡി

മലയാളത്തിലെ സര്‍വ്വകാല റെക്കോഡുകളും തന്റെ പേരിലാക്കിയ നടി; ഉര്‍വശിയെ കുറിച്ച് 10 കാര്യങ്ങള്‍

ഗായിക സുജാതയുടെ ഹിറ്റ് പാട്ടുകളില്‍ ഏറ്റവും കൂടുതല്‍ തവണ അഭിനയിച്ചു

മലയാളത്തിലെ സര്‍വ്വകാല റെക്കോഡുകളും തന്റെ പേരിലാക്കിയ നടി; ഉര്‍വശിയെ കുറിച്ച് 10 കാര്യങ്ങള്‍

മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നിര്‍ണയത്തില്‍ ഏറ്റവും കൂടുതല്‍ തവണ അവസാന റൌണ്ടില്‍ എത്തിയ നായിക. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു

മലയാളത്തിലെ സര്‍വ്വകാല റെക്കോഡുകളും തന്റെ പേരിലാക്കിയ നടി; ഉര്‍വശിയെ കുറിച്ച് 10 കാര്യങ്ങള്‍

ഹാസ്യാഭിനത്തിലൂടെയും ദുഖ കഥാപത്രങ്ങളിലൂടെയും ദുഷ്ടത്തി കഥപാത്രങ്ങളിലൂടെയും ബുദ്ധിമാന്ദ്യമുള്ള വേഷത്തിലൂടെയും അഭിനയിച്ചു അവാര്‍ഡ് നേടിയ ഏക നടി. അത് ഉര്‍വശിയുടെ അഭിനയ രീതിയാണ്

English summary
Unknown facts abou actress Urvashi
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam