»   » കഷ്ടപ്പാടും കണ്ണീരും മാത്രം നിറഞ്ഞ ജീവിതത്തില്‍ നിന്നും സിനിമയിലെത്തിയ നായികമാര്‍, ഞെട്ടിപ്പോകും

കഷ്ടപ്പാടും കണ്ണീരും മാത്രം നിറഞ്ഞ ജീവിതത്തില്‍ നിന്നും സിനിമയിലെത്തിയ നായികമാര്‍, ഞെട്ടിപ്പോകും

Posted By: ജാനകി
Subscribe to Filmibeat Malayalam

സിനിമ ഒരു അത്ഭുത ലോകം തന്നെയാണ്. സിനിമയില്‍ എത്തിപ്പെടുക മിക്കവരുടേയും ആഗ്രഹമാണ്. പക്ഷേ സിനിമ ഭാഗ്യം എല്ലാവര്‍ക്കും ഒരുി പോലെ ലഭിയ്ക്കണമെന്നില്ല.അവഗണനയും, മാനസിക വിഷമങ്ങളും സഹിയ്‌ക്കേണ്ടി വരും. കഠിനാധ്വാനം ഉണ്ടെങ്കില്‍ മാത്രമേ മറ്റേത് മേഖലയേയും പോലെ സിനിമയിലും തിളങ്ങാനാവൂ.

നിങ്ങള്‍ വളരെയേറെ ഇഷ്ടപ്പെടുന്ന അഞ്ച് നടിമാരെപ്പറ്റി നിങ്ങള്‍ക്ക് അധികം അറായാത്ത ചില കാര്യങ്ങള്‍ പറയാം. ഇത്രയേറെ കഷ്ടപ്പാടുകള്‍ സഹിച്ചാണോ ഈ നടിമാര്‍ സിനിമയില്‍ എത്തിയത് എന്ന് അത്ഭുതപ്പെട്ട് പോകും...
ഈ നായികമാര്‍ നിങ്ങളെ ഞെട്ടിയ്ക്കും

ഈ നായികമാര്‍ നിങ്ങളെ ഞെട്ടിയ്ക്കും

ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്ത് സിനമയില്‍ തന്റേതായ ഇടം ഉണ്ടാക്കിയെടുത്ത നടിയാണ് മാധുരി ദീക്ഷിത്. സിനിമയിലേയ്ക്കുള്ള പാത മാധുരിയ്ക്ക് മുന്നില്‍ അത്ര സുഗമമായിരുന്നില്ല. പ്രതിസന്ധികളോട് പടപൊരുതിയ ഈ നടി ഒരു കാലത്ത് ബോളിവുഡിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയായിരുന്നു. 1994 ല്‍ സല്‍മാന്‍ ഖാന്റെ നായികയായി ഹം ആപ്‌കേ ഹേ കോന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ 27,535, 729 രൂപയായിരുന്നു മാധുരിയുടെ പ്രതിഫലം. ബോളിവുഡില്‍ ഏറ്റവും അധികം ഫിലിംഫെയര്‍ അവാര്‍ഡുകള്‍ നേടിയ നടി കൂടിയാണ് മാധുരി

ഈ നായികമാര്‍ നിങ്ങളെ ഞെട്ടിയ്ക്കും

അവസരം തേടിയയിടത്തെല്ലാം അവഗണന. പന്ത്രണ്ടോളം സിനിമകളില്‍ നിന്ന് ഭാഗ്യം കെട്ട നടിയെന്ന പേരില്‍ അവസരം ലഭിയ്ക്കാതെ പോയി. പരിണീതി എന്ന ഒറ്റ ചിത്രത്തിലൂടെ ബോളിവുഡില്‍ ഇടം ഉറപ്പിച്ച നായി. 49 സ്‌ക്രീന്‍ ടെസ്റ്റുകള്‍ 17 മേക്കപ്പ് ടെസ്റ്റുകള്‍. തമിഴിലും മലയാളത്തിലുമൊക്കെ ആര്‍ക്കും വേണ്ടാത്ത നടിയായി ഒരു കാലത്ത മാറി. ഇന്നത്തെ നിലയില്‍ എത്താന്‍ ബോളിവുഡില്‍ ഒരു നടിയും വിദ്യാബാലനെപ്പോലെ സഹിച്ചിട്ടുണ്ടാകില്ല, ഇത്രത്തോളം കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ടാകില്ല.

ഈ നായികമാര്‍ നിങ്ങളെ ഞെട്ടിയ്ക്കും

കഴിവുണ്ടായിട്ടും പലപ്പോഴും തഴയപ്പെട്ട നായികയാണ് പ്രിയങ്ക ചോപ്ര. പക്ഷേ പ്രതിസന്ധികളില്‍ തളരാന്‍ അവര്‍ തയ്യാറായിരുന്നില്ല. മേരികോം എന്ന സിനിമ മേരികോമിന്റെ മാത്രം ജീവിതമായിരുന്നില്ല. അതില്‍ എവിടെയൊക്കെയോ പ്രിയങ്ക എന്ന നടിയുടെ ജീവിതവും അടയാളപ്പെടുത്തിയിരുന്നു

ഈ നായികമാര്‍ നിങ്ങളെ ഞെട്ടിയ്ക്കും

ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ സൂപ്പര്‍ ഹിറ്റ് തുടക്കം. പക്ഷേ കരിയറില്‍ ഒന്നുമാകാന്‍ ആ ചിത്രം കൊണ്ട് ദീപികയ്ക്ക് കഴിഞ്ഞില്ല. ബോളിവുഡില്‍ ഇങ്ങനെ ഒരു നടി ഉണ്ടോ എന്ന് പോലും ആളുകള്‍ക്ക് തോന്നിയിരുന്ന കാലം. പക്ഷേ രാം ലീല ഉള്‍പ്പടെയുള്ള ചിത്രങ്ങളിലൂടെ അവര്‍ തിരിച്ചെത്തി. കഥാപാത്രത്തോടും സിനിമയോടും ഉള്ള താരത്തിന്റെ അര്‍പ്പണബോധം സംവിധായകരെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഈ നായികമാര്‍ നിങ്ങളെ ഞെട്ടിയ്ക്കും

മോസ്റ്റ് ഫോട്ടോഗ്രാഫ്ഡ് വുമണ്‍ ഇന്‍ ഇന്ത്യ എന്ന വിശേഷണത്തിന് അര്‍ഹയാണ് കത്രീന. പക്ഷേ അഭിനയശേഷി ഇല്ല എന്നതിന്റെ പേരില്‍ ആദ്യകാലത്ത് കത്രീന തഴയപ്പെട്ടു.

English summary
Unknown facts about Bollywood Actresses

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam