»   » മമ്മൂട്ടിയുടെ നായികയെ കുറിച്ച് ചില സത്യങ്ങള്‍, സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം...; നടി പറയുന്നു

മമ്മൂട്ടിയുടെ നായികയെ കുറിച്ച് ചില സത്യങ്ങള്‍, സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം...; നടി പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടി നായകനാകുന്ന വൈറ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് താരം ഹുമ ഖുറേഷ് മലയാള സിനിമയിലെത്തുകയാണ്. വിദ്യ ബാലന് വച്ച വേഷമാണ് ഹുമയ്ക്ക് കിട്ടിയതെന്നും, മമ്മൂട്ടിയാണ് ഹുമയുടെ പേര് നിര്‍ദ്ദേശിച്ചത് എന്നുമൊക്കെ ഇതിനോടകം വാര്‍ത്തയായിക്കഴിഞ്ഞു. ഇനിയുമുണ്ട് മമ്മൂട്ടിയുടെ നായികയെ കുറിച്ച് നിങ്ങളറിയാത്ത ചില സത്യ കഥകള്‍.

സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും, ഒരു സംവിധായകനില്‍ നിന്ന് തനിക്കുണ്ടായ മോശമായ അനുഭവത്തെയും കുറിച്ച് ഹുമ തന്നെ പറഞ്ഞിട്ടുണ്ട്. ഹുമയെ കുറിച്ചുള്ള നിങ്ങളറിയാന്‍ സാധ്യത ഇല്ലാത്ത പത്ത് കാര്യങ്ങളാണ് ഇനി പറയുന്നത്.

കടപ്പാട്; മെട്രോമാറ്റിനി

മമ്മൂട്ടിയുടെ നായികയെ കുറിച്ച് ചില സത്യങ്ങള്‍, സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം...; നടി പറയുന്നു

ഉദയ് ആന്ദന്‍ സംവിധാനം ചെയ്യുന്ന വൈറ്റ് എന്ന ചിത്രത്തിലൂടെ ഹുമ ആദ്യമായി ഒരു സൗത്ത് ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുകയാണ്. മമ്മൂട്ടിയാണ് ഹുമയുടെ പേര് നിര്‍ദ്ദേശിച്ചത്. താന്‍ ആദ്യം ഈ കഥാപാത്രത്തിന് വേണ്ടി പരിഗണിച്ചത് വിദ്യാ ബാലനെ ആയിരുന്നു എന്ന് സംവിധായകന്‍ പറയുന്നു. ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മത്സരിച്ചഭിനയിക്കുകയായിരുന്നു ഹുമയെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിയുടെ നായികയെ കുറിച്ച് ചില സത്യങ്ങള്‍, സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം...; നടി പറയുന്നു

വൈറ്റ് എന്ന മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി ഹുമ ഉപേക്ഷിച്ചത് അമിതാബ് ബച്ചന്‍ ചിത്രമാണ്. 2015 ഏപ്രിലിലായിരുന്നു വൈറ്റിന്റെ ഷൂട്ടിങ് തീരുമാനിച്ചത്. മമ്മൂട്ടിയുടെ തിരക്കുകള്‍ കാരണം അത് നീണ്ടു പോയി. ആ സമയത്താണ് അമിതാബ് ബച്ചനൊപ്പമുള്ള സിനിമയുടെ ഷൂട്ടിങ് തീരുമാനിച്ചിരുന്നത്. ഇന്ത്യന്‍ സിനിമയിലെ രണ്ട് പ്രകത്ഭതാരങ്ങള്‍ക്കൊപ്പമുള്ള അവസരം തന്നെ ആശയക്കുഴപ്പത്തിലാക്കിയെന്നും, പിന്നീട് വൈറ്റില്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും ഹുമ പറഞ്ഞു.

മമ്മൂട്ടിയുടെ നായികയെ കുറിച്ച് ചില സത്യങ്ങള്‍, സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം...; നടി പറയുന്നു

ഇന്ത്യന്‍ സാസംകാരിക രംഗത്തെ മഹത്വവത്കരിക്കുന്ന കഥാപാത്രത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാനൊരു മുസ്ലീം കുടുംബത്തില്‍ നിന്നുമാണ് വരുന്നത്. അതുകൊണ്ട് തന്നെ മോഡല്‍ രംഗത്ത് എനിക്കൊരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അങ്ങനെ വന്നപ്പോള്‍ സിനിമയില്‍ വളരെ ശ്രദ്ധയോടെ വേഷങ്ങള്‍ തിരഞ്ഞെടുക്കേണ്ടി വന്നു. കഥ പ്രധാനമായിരുന്നു. അതിലുപരി ഏത് സംവിധായകന്‍ എന്നതിലും ഞാന്‍ പ്രധാന്യം കല്‍പിച്ചു- ഹുമ പറയുന്നു.

മമ്മൂട്ടിയുടെ നായികയെ കുറിച്ച് ചില സത്യങ്ങള്‍, സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം...; നടി പറയുന്നു

ഞാന്‍ നല്ല കാര്യങ്ങള്‍ മനസ്സിലാക്കാനേ ശ്രമിക്കാറുള്ളൂ. മത്സരം എന്നത് വിജയത്തിന്റെ രഹസ്യമാണ്. മത്സരമില്ലെങ്കില്‍ മനസ്സിന് ഉത്സാഹം ലഭിയ്ക്കില്ല. അതുകൊണ്ട് മുന്‍നിര നായികമാരുടെ അഭിനയം ഞാന്‍ ശ്രദ്ധിക്കാറുണ്ട്. പെട്ടന്ന് ആര്‍ക്കും മുന്‍നിര താരമായി വന്നു നില്‍ക്കാന്‍ കഴിയില്ല.

മമ്മൂട്ടിയുടെ നായികയെ കുറിച്ച് ചില സത്യങ്ങള്‍, സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം...; നടി പറയുന്നു

പരാജയങ്ങള്‍ എന്റെ മനസ്സിനെ ഏറെ വേദനിപ്പിക്കാറുണ്ട്. അപ്പോഴൊക്കെ എന്റെ സഹോദരനാണ് എന്നെ ആശ്വസിപ്പിക്കാറ്. എന്റെ പരാജയങ്ങള്‍ എനിക്ക് ഒരുപാട് അനുഭവങ്ങള്‍ തന്നിട്ടുണ്ട്.

മമ്മൂട്ടിയുടെ നായികയെ കുറിച്ച് ചില സത്യങ്ങള്‍, സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം...; നടി പറയുന്നു

സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ വല്ലാത്ത പേടി തോന്നാറുണ്ട്. ധൈര്യമായി അഭിനയിക്കൂ എന്ന് ചിലര്‍ പറയും. ചിലര്‍ അഭിനയം പഠിപ്പിച്ചുതരും. മറ്റു ചിലര്‍ സമാധാനപൂര്‍വ്വം പറഞ്ഞു തരികയും ടെന്‍ഷന്‍ മാറ്റുകയും ചെയ്യും.

മമ്മൂട്ടിയുടെ നായികയെ കുറിച്ച് ചില സത്യങ്ങള്‍, സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം...; നടി പറയുന്നു

ഇഴുകിച്ചേര്‍ന്ന പ്രണയ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഒരു പെണ്ണെന്ന നിലയില്‍ എനിക്ക് ശരിക്കും വീര്‍പ്പുമുട്ടല്‍ അനുഭവപ്പെടാറുണ്ട്. ഒരു നടന് സംവിധായകന്‍ പറയുന്നതിലും അപ്പുറം ചെയ്യാന്‍ കഴിയും. ആലിംഗന രംഗങ്ങള്‍ ചെയ്യുന്ന സമയത്ത് നടന്‍ ശരിക്കും ആത് ആസ്വദിയ്ക്കാന്‍ ശ്രമിയ്ക്കും. നിരസ്സിക്കാന്‍ കഴിയില്ല. മുഖാമുഖം തൊടുന്ന മാത്രയില്‍ ചിലപ്പോള്‍ മനപൂര്‍വ്വം ചുംബിച്ചെന്നു വരാം. സീനിന് മികവ് ലഭിയ്ക്കും എന്നതിനാല്‍ സംവിധായകര്‍ അത് കണ്ടില്ലെന്ന് നടിയ്ക്കും.

മമ്മൂട്ടിയുടെ നായികയെ കുറിച്ച് ചില സത്യങ്ങള്‍, സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം...; നടി പറയുന്നു

ഒരു ഔട്ട്‌ഡോര്‍ ഷൂട്ടിങിനിടെ ഉണ്ടായ അനുഭവം. എന്നോട് അനാവശ്യമായ ഒരു വാക്ക് പറയാത്ത, എന്നെ ആദരിക്കുന്ന ഒരു സംവിധായകനുണ്ടായിരുന്നു. രാത്രി എന്റെ ഹോട്ടല്‍ റൂമിന്റെ മുന്നില്‍ വന്ന് ബെല്ലടിച്ചു. കതക് തുറന്നപ്പോള്‍ മുന്നില്‍ സംവിധായകന്‍. അദ്ദേഹം മദ്യപിച്ചിരുന്നു. ഒരിക്കലും അവര്‍ മദ്യപിച്ച് ഞാന്‍ കണ്ടിരുന്നില്ല. എന്നോടൊപ്പം ഒരു രാത്രി ചിലവഴിക്കണം എന്നായിരുന്നു ആ വരവിന്റെ ഉദ്ദേശം. എനിക്ക് സങ്കടം വന്നു.

മമ്മൂട്ടിയുടെ നായികയെ കുറിച്ച് ചില സത്യങ്ങള്‍, സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം...; നടി പറയുന്നു

മാന്യമായ ഒരു വിവാഹമാണ് ഞാന്‍ ആഗ്രഹിയ്ക്കുന്നത്. ബോംബെയിലെ വീട്ടില്‍ ഞാന്‍ തനിച്ചാണ്. സഹോദരനാണ് എനിക്ക് ആശ്രയം.

മമ്മൂട്ടിയുടെ നായികയെ കുറിച്ച് ചില സത്യങ്ങള്‍, സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം...; നടി പറയുന്നു

ദില്ലിയിലാണ് ഹുമ ജനിച്ചത്. പിതാവ് ഹോട്ടല്‍ നടത്തിവരുന്നു. ഏത് മേഖലയിലേക്ക് ഞാനിറങ്ങിയാലും അത് വിജയമാകണമെന്ന് എന്റെ മാതാപിതാക്കള്‍ ആഗ്രഹിയ്ക്കുന്നു. എനിക്ക് സിനിമയോട് അഭിനിവേശമായിരുന്നു. ദൈവാനുഗ്രഹത്താല്‍ വലിയ പോരാട്ടങ്ങളൊന്നുമില്ലാതെ എനിക്ക് അഭിനേത്രിയാവാന്‍ സാധിച്ചു- ഹുമ പറഞ്ഞു.

English summary
Unknown facts About Mammooty's New Heroine

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam