twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്നസെന്റിന്റെ ഒരൊറ്റ വാക്ക്; മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ രസതന്ത്രം പിറന്നത് ഇങ്ങനെ...

    |

    മോഹൻലാലിന്റെ ഹിറ്റ് ചിത്രങ്ങളെ കുറിച്ച് ചോദിച്ചാൽ പ്രേക്ഷകർ മറക്കാതെ പറയുന്ന ഒരു സിനിമയാകും രസതന്ത്രം. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ട്കെട്ട് ഒന്നിച്ച ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ പേര് പോലെ തന്നെ പ്രേക്ഷകർക്ക് ആവശ്യമായ എല്ലാ രസതന്ത്രങ്ങളും ചാലിച്ചുകൊണ്ടായിരുന്നു സംവിധായകൻ ചിത്രം ഒരുക്കിയത്. ;ചിത്രത്തിന്റെ സത്യൻ അന്തിക്കാടിന്റെ രസതന്ത്രം തെറ്റിയില്ല. സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. രസതന്ത്രം എന്ന ഹിറ്റ് ചിത്രം പിറക്കാനുള്ള ഒരു പ്രധാന കാരണം ഇന്നസെന്റായിരുന്നു.

    രസതന്ത്രം പിറന്നതിങ്ങനെ...അച്ചുവിന്റെ അമ്മ' എന്ന മീര ജാസ്മിൻ-ഉർവ്വശി ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം സംവിധായകൻ സത്യൻ അന്തിക്കാട്, ഒരു ഇടവേള എടുത്തിയിരുന്നു. ഈ സമയം നേരമ്പോക്കിന് എഴുതിയ ചില കഥാസന്ദർഭമാണ് രസതന്ത്രം എന്ന ചിത്രത്തിന്റെ അടിസ്ഥാനം. പുതിയ കാഴ്ചപ്പാടിൽ ഉള്ള കുടുംബബന്ധങ്ങളെ കുറിച്ചായിരുന്നു അന്ന് സത്യൻ അന്തിക്കാട കുറിച്ചത്. അത് ഇന്നസെന്റ് വായിക്കാൻ ഇടയായിരുന്നു,ഇത് നമ്മുടെ ലാലിനെ വെച്ച് ഒരു സിനിമ ആക്കാവുന്ന വിഷയം ആണല്ലോ? കഥ വായിച്ചതിന് ശേഷം ഇന്നസെന്റ് പറഞ്ഞു. അന്ന് രണ്ട് പേരും തമാശയായി ചിരിച്ച് തള്ളിയെങ്കിലും പിന്നീട് അത് സിനിമയായി മാറുകയായിരുന്നു. ഏഷ്യനെറ്റിന്റെ ശേഷം കാഴ്ചയിലാണ് സിനിമയെ കുറിച്ചുള്ള ഈ അറിയാ കഥ പുറത്ത് പുറം ലോകത്ത് എത്തിയത്.

     ഡേറ്റ് നൽകിയില്ലെങ്കിൽ കേസ് കൊടുക്കുമോ

    2005ൽ ബ്ലെസി ചിത്രമായ തന്മാത്ര റിലീസ് ആയപ്പോൾ സത്യൻ അന്തിക്കാടിനേയും കൂട്ടി ഇന്നസെന്റ് സിനിമ കാണാൻ പോയി. മോഹൻലാലിൻറെ അത് വരെ കാണാത്തത്ര ഗംഭീരമായ പ്രകടനം കണ്ടപ്പോൾ ഏതൊരു കാണിയെയും പോലെ സത്യന്റെയും കണ്ണുകൾ നിറഞ്ഞു. സിനിമ കണ്ടിറങ്ങിയ സത്യൻ ഒന്നും ചിന്തിക്കാതെ നേരെ മോഹൻലാലിനെ വിളിച്ചു. പക്ഷെ കുറച്ച് നേരത്തേക്ക് സത്യന് ഒന്നും പറയാൻ സാധിച്ചില്ല. ഫോണിന്റെ അങ്ങേ തലയ്ക്കൽ ലാൽ കാത്തിരിക്കുന്നത് ഓർത്ത്, മടിച്ചുകൊണ്ട് സത്യൻ അടുത്ത സിനിമയ്ക്ക് മോഹൻലാലിൻറെ ഡേറ്റ് കിട്ടാൻ മാർഗ്ഗമുണ്ടോയെന്ന് ചോദിച്ചു! അത് കേട്ട ലാൽ ഗൗരവത്തിൽ ഒരു ചോദ്യം: "ഇയാൾക്ക് ഞാൻ ഡേറ്റ് തന്നില്ലെങ്കിൽ എനിക്കെതിരെ കേസ് കൊടുക്കുമോ?! പൊട്ടിചിരിച്ചുപോയ സത്യൻ ഒട്ടും വൈകിക്കാതെ സ്ക്രിപ്റ്റ് തയ്യാറാക്കി.

        ശ്രീനിവാസന്  സാധിച്ചില്ല

    വർഷങ്ങൾക്ക് ശേഷം ഉറ്റ സുഹൃത്തായ മോഹൻലാലിനെ വെച്ചൊരു സിനിമ ചെയ്യുമ്പോൾ മികച്ച തിരക്കഥ വേണമെന്ന് സത്യൻ അന്തിക്കാടിന് നിർബന്ധമുണ്ടായിരുന്നു. ഇതിനായി ശ്രീനിവാസനേയും രഞ്ജൻ പ്രമോദിനേയു സത്യൻ അന്തിക്കാട് സമീപിച്ചിരുന്നു. എന്നാൽ തിരക്കുകൾ മൂലം അവർക്ക് എഴുതാൻ സമയമുണ്ടായിരുന്നില്ല.സത്യന്റെ പഴയ ചിത്രങ്ങൾക്ക് എഴുതിയവരെ വിളിച്ചപ്പോൾ വലിയൊരു ഇടവേളയ്ക്ക് സത്യനും ലാലും ഒന്നിക്കുന്ന ചിത്രത്തിന് ചുരുങ്ങിയ സമയം കൊണ്ട് ഒരു തിരക്കഥ എഴുതിയാൽ അത് ഒരു സാധാരണ സിനിമയായി മാറുമെന്ന് ഭയന്ന് അവരും ഒഴിഞ്ഞുമാറി.

     വീണ്ടും  ഇന്നസെന്റ്

    അങ്ങനെ വിഷമിച്ചിരുന്ന സത്യന്റെ മുന്നിൽ വീണ്ടും ഡയലോഗുമായി ഇന്നസെന്റ് പ്രത്യക്ഷപ്പെടുകയായിരുന്നു. സത്യാ.. താൻ എഴുതിയ ആ കഥ വായിച്ചിട്ടാണല്ലോ നമ്മൾ ലാലിനെ വെച്ച് സിനിമ ചെയ്യാൻ പുറപ്പെട്ടത്. അപ്പോൾ പിന്നെ തനിക്ക് തന്നെ എഴുതാനുള്ളതല്ലേ ഉള്ളു അത്?!" വൈകാതെ ലാലിന്റെ ഫോൺ കോൾ വന്നു: "ഇന്നസെന്റ് കാര്യങ്ങളൊക്കെ പറഞ്ഞു..നിങ്ങൾ എഴുതി വെച്ച കഥ നല്ലതാണെങ്കിൽ പിന്നെ വേറെ ഒരു എഴുത്തുകാരനെ ആശ്രയിക്കേണ്ട.നിങ്ങൾ ധൈര്യമായി തുടങ്ങു..!" മോഹൻലാലിൻറെ ആ വാക്കുകൾ കൂടി കേട്ടപ്പോൾ പിന്നെ മറ്റൊന്നും ചിന്തിക്കാതെ സത്യൻ അന്തിക്കാട് തിരക്കഥാകൃത്തിന്റെ കുപ്പായം അണിഞ്ഞു. രണ്ട് മാസം കൊണ്ട് തിരക്കഥ റെഡി. തിരക്കഥ കേട്ടപ്പോൾ തന്നെ ആശിർവാദ് സിനിമ ചിത്രം ചെയ്യുമെന്ന് വാക്കും നൽകി,

      പേര്  ഉണ്ടായത്

    ഇടുക്കിയുടെ പരിസരത്തും മൂലമറ്റത്തുമായിരുന്നു സിനിമയുടെ ആദ്യ ലൊക്കേഷൻ. മറ്റൊരു പേരിലൂടെയായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. അതൊരു താൽക്കാലിക പേരായിരുന്നു. വളരെ നിർണായകമായ ഒരു സീനിൽ ലാലിന്റെ അഭിനയം കണ്ട് സെറ്റിൽ ഉള്ള ഒരാൾ പറഞ്ഞു: "സത്യൻ അന്തിക്കാട് സിനിമയിൽ ലാൽ സർ അഭിനയിച്ചാൽ വല്ലാത്ത കെമിസ്ട്രി ആണ്" അടുത്ത സെക്കൻഡിൽ സത്യൻ കടലാസ്സിൽ പുതിയ പേര് കുറിച്ചിട്ടു: "രസതന്ത്രം!"

    English summary
    Unknown Facts About Mohanlal Movie Rasathanthram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X