പ്രവചനങ്ങൾ തെറ്റി,‘ഹരികൃഷ്ണന്‍സി’നൊപ്പമെത്തിയസമ്മര്‍ ഇന്‍ ബത്ലേഹം സിനിമയ്ക്ക് സംഭവിച്ചത്...

1998 ൽ ഓണ റിലീസായി എത്തിയ ചിത്രമായിരുന്നു സമ്മര്‍ ഇന്‍ ബത്ലേഹമും ഹരികൃഷ്ണൻസും. 1989 സെപ്റ്റംബർ 4 ന് ആയിരുന്നു സുരേഷ് ഗോപി, ജയറാം മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തിയ ചിത്രമായ സമ്മർ ഇൻ ബത്‌ലഹേം തിയേറ്ററുകളിൽ എത്തിയത്. അതേ വർഷം തന്നെ ദിവസങ്ങളുടെ വ്യത്യസത്തിൽ മോഹൻലാലും മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തി ഹരികൃഷ്ണൻസും തിയേറ്ററുകളിൽ എത്തുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു രണ്ട് ചിത്രങ്ങളിൽ എത്തിയതെങ്കിലും ഇവ രണ്ടു തിയേറ്ററുകളിൽ വലിയ വിജയം നേടിയിരുന്നു.

mohanlal-mammotty

അന്ന് സിനിമ കോളങ്ങളിൽ വലിയ ചർച്ച വിഷയമായിരുന്നു ഈ രണ്ട് ചിത്രങ്ങളും.മലയാള സിനിമയില്‍ സംവിധാന രംഗത്ത് ഒന്നിച്ചെത്തിയ ഫാസിലും, സിബി മലയിലും നേര്‍ക്ക് നേരെ എത്തുമ്പോള്‍ ആര്‍ക്കൊപ്പം ബോക്സ് ഓഫീസ് വിജയം കൂടെ ചേരും എന്ന സംശയത്തിലായിരുന്നു അന്നത്തെ പ്രേക്ഷകരും. താരരാജക്കന്മാർ പ്രധാന വേഷത്തിലെത്തുന്ന ഫാസിൽ ചിത്രത്തിനോടൊപ്പം സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച 'സമ്മര്‍ ഇന്‍ ബത്ലേഹം തിയേറ്ററുകളിൽ എത്തുന്നത് വലിയ അപകടകരമാണെന്ന് അന്ന് പലരും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അതൊക്കെ അവഗണിച്ചായിരുന്നു സിബി മലയിലും കൂട്ടരും അതേ ദിവസം തന്നെ 'സമ്മര്‍ ഇന്‍ ബത്ലേഹം' എന്ന സിനിമയുടെ റിലീസ് പ്രഖാപിക്കുകയായിരുന്നു.

എന്നാൽ പ്രതീക്ഷയ്ക്ക് പ്രവചനത്തിനും വിപരീതമായിട്ടായിരുന്നു അന്ന് തിയേറ്ററുകളിൽ സംഭവിച്ചത്. 'ഹരികൃഷ്ണന്‍സ്' മലയാള സിനിമയിലെ മഹാ വിജയമായപ്പോള്‍ 'സമ്മര്‍ ഇന്‍ ബത്ലേഹം' എന്ന സിനിമയ്ക്കും ബോക്സ് ഓഫീസില്‍ തിരിച്ചടി നേരിട്ടില്ല. സിബി മലയില്‍-രഞ്ജിത്ത് കൂട്ടുകെട്ടിലെ ഈ സൂപ്പര്‍ താര ചിത്രത്തിനും മികച്ച ഇനിഷ്യല്‍ കളക്ഷന്‍ നേടിയെടുക്കാന്‍ സാധിച്ചിരുന്നു. സിനിമയുടെ അവസാനം അപ്രതീക്ഷതമായി എത്തിയ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പ്രസന്‍സും 'സമ്മര്‍ ഇന്‍ ബത്ലേഹം' എന്ന സിനിമയുടെ സാമ്പത്തിക വിജയത്തില്‍ നിര്‍ണായകമായി.

Recommended Video

സമ്മര്‍ ഇന്‍ ബത്ലഹേമില്‍ പൂച്ചയെ അയച്ചതാര്..? | filmibeat Malayalam

മോഹൻലാൽ മമ്മൂട്ടിക്കൊപ്പം ജൂഹി ചാവ്‌ല, കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രത്തി എത്തിയിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. . പ്രണവം ആർട്സിന്റെ ബാനറിൽ സുചിത്ര മോഹൻലാലാണ് ഹരികൃഷ്ണൻസ് നിർമ്മിച്ചത്. ഫാസിൽ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരിക്കിയത്. ഹരികൃഷ്ണൻസിലും സമ്മർ ഇൻ ബത്‌ലഹേമിലും മോഹൻലാൽ ഉണ്ടായിരുന്നു. ബത്‌ലഹേമിലെ അതിഥി വേഷം ഏറ ശ്രദ്ധിക്കപ്പെട്ടിരുന്നു. വേണുനാഗവള്ളിയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് രഞ്ജിത്ത് ആണ്. സമ്മർ ഇൻ ബത്‌ലഹേമിന് ശേഷം സിബി മലയിൽ രഞ്ജിത്ത് ടീം വീണ്ടും ഒന്നിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X