twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് അത് തിരിച്ച് കിട്ടിയില്ലായിരുന്നെങ്കിൽ പൃഥ്വിയുടെ ആ മനോഹര പ്രണയ ചിത്രം സംഭവിക്കില്ലായിരുന്നു!

    |

    സച്ചിയുടെ മനസ്സ് നിറയെ കഥകളാണ്.. ഇനിയും നിരവധി കഥകൾ ആ മനസ്സിൽ ബാക്കിയാണ്. അതെല്ലാം അഭ്രപാളിയിൽ എത്തിക്കുന്നതിന് മുൻപാണ് സച്ചി വിട പറയുന്നത്. മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും സച്ചിയെ ആവശ്യമായി വന്നപ്പോഴായിരുന്നു ഫ്രെയിമിനപ്പുറത്തേക്കുള്ള ലോകത്തിലേക്ക് അദ്ദേഹം യാത്രയായത്. ജനപ്രിയ സിനിമയ്ക്ക് ആവശ്യമായ എല്ലാ ചേരുവകളും ചേർത്ത് കൊണ്ടായിരുന്നു സച്ചിയുടെ ചിത്രങ്ങൾ പിറന്നത്. തിയേറ്ററുകളിൽ ഹിറ്റുകൾ സൃഷ്ടിക്കുമ്പോഴും അദ്ദേഹത്തിന് പറയാനുളള കാര്യങ്ങൾ വളരെ കയ്യടക്കത്തോടെ സിനിമിയിൽ പറഞ്ഞു വയക്കുന്നുണ്ട്. പുതിയ തലമുറയെ തൃപ്തിപ്പെടുത്തുമ്പോഴും മറ്റൊരു വിഭാഗം സിനിമ ആസ്വാദകരെ സച്ചി ഒരിക്കലും കൈവിട്ടിരുന്നില്ല. വിപ്ലവങ്ങൾക്കിടയിലും എല്ലാ ജനറേഷനേയും കൂടെ കൂട്ടി ഹിറ്റുകൾ ഒരുക്കാൻ അദ്ദേഹത്തിന് ഒരു തരിപോലും മഷി അധികം ആവശ്യം വന്നിരുന്നില്ല.

    സേതു- സച്ചി കൂട്ട്കെട്ട് മലയാള സിനിമ ചരിത്രത്തെ മാറ്റി മറിച്ച ഒരു സൗഹൃദമായിരുന്നു. ഇരുവരും ഒന്നിച്ചെഴുതി കൂട്ടിയത് ജനപ്രിയ ചിത്രങ്ങളായിരുന്നു. പലതും തയേറ്ററകളിൽ മിന്നും വിജയം നേടി. രണ്ട് പേർ ഒന്നിച്ചെഴുതുക എന്നത് ഏറെ പ്രയാസപ്പെട്ട സംഗതിയാണ്. ഹിറ്റുകൾ എഴുതി കൂട്ടിയപ്പോൾ എവിടെയോ ഈ ഹിറ്റ് കൂട്ട്കെട്ടിന് കൈ ഒന്ന് പിഴച്ചു. പിന്നീട് തങ്ങളുടേതായ സിനിമ ധ്രുവങ്ങളിലേയ്ക്ക് ഇവർ പോകുകയായിരുന്നു.

    Recommended Video

    Director sachy passed away
    മനോഹര പ്രണയത്തിന്റെ  അനാർക്കലി

    സേതു- സച്ചി കൂട്ട്കെട്ട് പിരിഞ്ഞതിന് ശേഷം പിന്നീട് കണ്ട്ത് സച്ചിയുടെ ഒറ്റക്കുള്ള പടയോട്ടമായിരുന്നു . മോഹൻലാൽ ചിത്രമായ റൺ ബേബി റണ്ണിലൂടെ സ്വതന്ത്ര തിരക്കഥകൃത്തായി അരങ്ങേറ്റം കുറിച്ച, സച്ചിയുടെ കരിയറിലെ മറ്റൊരു വഴിത്തിരിവായത് പൃഥ്വിരാജ്- ബിജു മേനോൻ കൂട്ട്കെട്ടിൽ പിറന്ന അനർക്കാലി എന്ന ചിത്രമായിരുന്നു. ചിത്രത്തിലൂടെ സച്ചി ആദ്യമായി സംവിധായകന്റെ കുപ്പായം ധരിച്ചു. 2015ൽ ‘അനാർക്കലി തിയേറ്ററുകളിൽ കയ്യടി നേടിയപ്പോൾ വിധി സച്ചിയെ ചിത്രത്തിലൂടെ കരയിപ്പിക്കുകയായിരുന്നു . മേഷ്ടിക്കപ്പെട്ട തിരക്കഥയായിരുന്നു അത്.

     രാത്രികളെ   പകലാക്കിയ തിരക്കഥ

    കൊച്ചിയിൽ റോഡരികിൽ നിർത്തിയ കാറിൽനിന്ന് അനാർക്കലിയുടെ കഥ മോഷ്ടിക്കപ്പെട്ടിരുന്നു. ഒരു പേജ്പോലും പകർപ്പെടുത്തുവച്ചിട്ടില്ലായിരുന്നു. ഇത് സച്ചിയെ വല്ലാതെ തകർത്തിയിരുന്നു. ഒരുപാട് രാത്രിയെ പകലാക്കി തന്റെ ജീവൻ നൽകിയ തിരക്കഥയായിരുന്നു അത്. എല്ലാം കഴിഞ്ഞുവെന്ന്
    ഉറപ്പിക്കുമ്പോഴാണ് ആ ട്വിസ്റ്റ്. ഒരു ദിവസം തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷനിൽ നിന്ന് ഒരു ഫോൺ. ബാഗ് തിരികെക്കിട്ടിയിരിക്കുന്നു. പക്ഷേ, തിരക്കഥയൊഴികെ അതിലൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു.എല്ലാം പോയാലും തിരക്കഥ മാത്രം നഷ്ടപ്പെടല്ലേ എന്നായിരുന്നു അന്ന് സച്ചിയ്ക്ക്.

     വക്കീൽ  ഓഫീസിൽ നിന്ന്

    ഇടപ്പള്ളിക്കാരനായ സേതുവിന്റെ വക്കീൽ ഓഫീസിലേയ്ക്ക് സച്ചി എത്തിയതോടെയാണ് ജീവിതം മാറുന്നത്. സിനിമ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു അഭിഭാഷകനായിരുന്നു സേതു. രണ്ട് പേരും ഹൈക്കോടതിയിൽ പ്രാക്ടിസ്. ഒരു മുറി പങ്കുവെയ്ക്കുന്നതിനോടൊപ്പം ഹൃദയത്തിന്റെ പകുതിയും സേതു സച്ചിയ്ക്കായി നൽകുകയായിരുന്നു വക്കീൽ പണിക്കൊപ്പം തന്നെ സേതു ദിവസം എഴുതുന്നത് കണ്ടാണ് കുട്ടുകാരന്റെ ഉളളിലെ സിനിമ മോഹം സച്ചിയ്ക്ക് മനസ്സിലായത്. പിന്നീട് വൈകുന്നേരങ്ങളിൽ സേതുവിന്റെ രചനകൾ വായിക്കലും തിരുത്തലുമായി പിന്നീട് കുറെക്കാലം കഴിഞ്ഞപ്പോഴാണ് സിനിമയിൽ ഒരു കൈനോക്കാൻ ഇരുവരും എത്തിയത്.

     നിരാശയിൽ നിന്ന്

    ബോളിവുഡിൽ നിന്ന് അതുൽകുൽകർണിയെ കൊണ്ട് വന്ന് സിനിമ ചെയ്യാനായിരുന്നു ഇവരുടെ ആദ്യ പ്ലാൻ. എന്നാൽ പൂജയോടെ ആ ചിത്രം മുടങ്ങി പോകുകയായിരുന്നു. പക്ഷെ ഇവർ ഒരിക്കലും നിരാശരായില്ല. പിന്നീട് ചോക്ലേറ്റിലൂടെ തിരക്കഥകൃത്തുക്കളായി ഇരുവരും സിനിമയിൽ എത്തി. പ്രണയവും , തമാശയും , പകയും , രാഷ്ട്രീയവുമെല്ലാം സച്ചിയുടെ തൂലികക്ക് വളരെ നിസ്സാരമായി വഴങ്ങുമായിരുന്നു. അത് അദ്ദേഹം തന്റെ ഇതുവരെ ചെയ്ത ചിത്രങ്ങളിൽ തന്നെ വ്യക്തമാക്കി തന്നിട്ടുണ്ട്. വ്യത്യസ്തമായ കഥകളാണ് സച്ചിയ്ക്ക് എല്ലാ തവണയും പറയാനുണ്ടാകുക.

    Read more about: sachi സച്ചി
    English summary
    Unknown Story About Prithviraj-Sachy movie Anarkali
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X