തന്റെ നായികയേയും അവളുടെ സഹോദരിയേയും വിവാഹം ചെയ്ത കാർത്തിക്ക്, മൗനരാഗം താരത്തിന്റെ വിവാഹജീവിതം ഇങ്ങനെ!
സിനിമാ പാരമ്പര്യവുമായി അഭിനയത്തിലേക്ക് എത്തി എൺപതുകളിലും തൊണ്ണൂറുകളിലും തിളങ്ങി നിന്നിരുന്ന നായക നടനായിരുന്നു തമിഴ് താരം മുരളി കാർത്തികേയൻ മുത്തുരാമൻ എന്ന കാർത്തിക്ക്. അറുപത്തിരണ്ടിൽ എത്തിനിൽക്കുന്ന താരം ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല.
നടൻ എന്നതിലുപരി ഗായകനും രാഷ്ട്രീയപ്രവർത്തകനുമെല്ലാമായിരുന്നു കാർത്തിക്ക്. പേര് കേട്ടാൽ മലയാളി പെട്ടന്ന് ഓർക്കില്ലെങ്കിലും മൗനരാഗം സിനിമ എന്ന് പറഞ്ഞാൽ എല്ലാവരുടേയും മനസിലേക്ക് കാർത്തിക്കിന്റെ മുഖം വരും.
സിനിമയിലെത്തിയ ശേഷമാണ് നീളൻ പേര് വെട്ടിച്ചുരുക്കി കാർത്തിക്ക് എന്ന് മാത്രം ആക്കിയത്. അറുപതുകളിലും എഴുപതുകളിലും തിളങ്ങി നിന്നിരുന്ന നടൻ ആർ. മുത്തുരാമന്റെ മകൻ കൂടിയാണ് കാർത്തിക്ക്. അങ്ങനെയാണ് താരത്തിന് സിനിമാ പാരമ്പര്യം ലഭിച്ചത്.
നവരസ തിലകം എന്നാണ് മുത്തുരാമനെ പ്രേക്ഷകർ വിശേഷിപ്പിച്ചിരുന്നത്. എൺപതുകളിലും തൊണ്ണൂറുകളിലും തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ സ്റ്റാർ വാല്യുവുണ്ടായിരുന്ന നടനായിരുന്നു കാർത്തിക്ക്.

ഭാരതിരാജയുടെ അലൈകൾ ഒയിവതില്ലയ് എന്ന സിനിമയിലൂടെയായിരുന്നു കാർത്തിക്കിന്റെ അരങ്ങേറ്റം. ചില തെലുങ്ക് സിനിമകളിലും കാർത്തിക്ക് അഭിനയിച്ചിട്ടുണ്ട്. അവിടെ താരം മുരളി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കാർത്തിക്കും അച്ഛനെപ്പോലെ മൾട്ടി ടാലന്റഡാണ്.
ആക്ഷനും ഇമോഷനുമെല്ലാം ഒരുപോലെ മനോഹരമാക്കാൻ കാർത്തിക്കിന് കഴിയുമായിരുന്നു. 125 ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നന്തി അവാർഡും നേടിയിട്ടുണ്ട്. നാല് ഫിലിം ഫെയർ അവാർഡുകളും നേടിയിട്ടുണ്ട്.

ഇപ്പോൾ കാർത്തിക്കിന്റെ പാത പിന്തുടർന്ന് മൂത്ത മകൻ ഗൗതം കാർത്തിക്ക് സിനിമയിൽ സജീവമാണ്. വളരെ നാളുകളായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന കാർത്തിക്ക് അവസാനമായി പ്രത്യക്ഷപ്പെട്ടത് ദേവ് എന്ന തമിഴ് ചിത്രത്തിലാണ്.
അതേസമയം ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത് കാർത്തിക്കിന്റെ കുടുംബ ജീവിതമാണ്. താരം രണ്ട് തവണ വിവാഹിതനായിട്ടുണ്ടെന്ന കാര്യം പലർക്കും അറിയില്ല. ആ ബന്ധത്തിൽ മൂന്ന് ആൺമക്കളും കാർത്തിക്കിനുണ്ട്.

സഹോദരിമാരെയാണ് കാർത്തിക്ക് വിവാഹം ചെയ്തത്. കാർത്തിക്കിന്റെ ആദ്യ ഭാര്യ രാഗിണിയും നടിയാണ്. 1988ൽ സോളൈ കുയിൽ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് രാഗിണിയും കാർത്തിക്കും പ്രണയത്തിലായത്. രാഗിണിയായിരുന്നു ചിത്രത്തിൽ നായിക.
പ്രണയം ശക്തമായപ്പോൾ ഇരുവരും വിവാഹിതരായി. പിന്നീട് കുറച്ച് വർഷങ്ങൾ പിന്നിട്ടപ്പോൾ 1992ൽ അദ്ദേഹം തന്റെ ആദ്യ ഭാര്യ രാഗിണിയുടെ സഹോദരി രതിയേയും വിവാഹം കഴിച്ചു.

രാഗിണി ജീവിച്ചിരിക്കേയും വിവാഹമോചിതയാകാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ എന്തിനാണ് കാർത്തിക്ക് രതിയെ വിവാഹം കഴിച്ചത് എന്നതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. ഇത്തരം വിവാഹങ്ങൾ വളരെ വിരളമായി മാത്രമെ നടന്നിട്ടുണ്ടാകൂ. രാഗിണിയിൽ കാർത്തിക്കിന് പിറന്നതാണ് ഗൗതമും ഗെയ്നും.
രതിയിൽ കാർത്തിക്കിന് പിറന്ന മകനാണ് തിരൻ. കാർത്തിക്കിന്റെ കുടുംബ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കപ്പെടാറുണ്ടെങ്കിലും നടൻ തന്റെ ഭാര്യമാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വളരെ വിരളമാണ്. അടുത്തിടെയായിരുന്നു ഗൗതം കാർത്തിക്കിന്റെ വിവാഹം.

മലയാളി നടി മഞ്ജിമ മോഹനെയാണ് ഗൗതം വിവാഹം ചെയ്തത്. ചെന്നൈയിലെ റിസോര്‍ട്ടില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഗൗതവുമായി പ്രണയത്തിലാണെന്ന വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെയാണ് മഞ്ജിമ അറിയിച്ചത്.
മലയാളത്തിന്റെ പ്രിയ ബാലതാരമായി വന്ന് തെന്നിന്ത്യന്‍ നായികയായി തിളങ്ങിയ താരമാണ് മഞ്ജിമ. ഛായാഗ്രാഹകനായ വിപിന്‍ മോഹന്റെ മകളായ മഞ്ജിമ ഒരു വടക്കന്‍ സെല്‍ഫിയിലൂടെയാണ് നായികയായി അരങ്ങേറുന്നത്. ഗൗതം കാര്‍ത്തിക് കടല്‍ എന്ന മണിരത്‌നം ചിത്രത്തിലൂടെയാണ് സിനിമാലോകത്തെത്തുന്നത്.
ദേവരാട്ടം എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ച കാലത്താണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. തനിക്ക് അപകടം പറ്റിയപ്പോള്‍ കൂടെ നിന്നത് ഗൗതമാണെന്നും പതിയെ സൗഹൃദം പ്രണയമാകുകയായിരുന്നു എന്നും മഞ്ജിമ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











