നായിക എന്റെ കൈകളിലേക്ക് വരുമ്പോള്‍ പേടിയോടെ ഞാന്‍ വിട്ടുകളഞ്ഞു, അവള്‍ എന്നോട് ദേഷ്യപ്പെട്ടു: ഉണ്ണി മുകുന്ദന്‍

By Midhun Raj

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ഉണ്ണി മുകുന്ദന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി തിളങ്ങിയിരുന്നു. നന്ദനത്തിന്റെ തമിഴ് പതിപ്പ് സീഡനിലൂടെയായിരുന്നു നടന്റെ സിനിമാ അരങ്ങേറ്റം. പിന്നാലെ മമ്മൂട്ടിയുടെ ബോംബൈ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു താരം. മല്ലു സിംഗ് പോലുളള സിനിമകളായിരുന്നു ഉണ്ണി മുകുന്ദനെ നായകനിരയിലേക്ക് ഉയര്‍ത്തിയത്.

നടി രകുല്‍ പ്രീതിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

പിന്നീട് എല്ലാതരം സിനിമകളിലും അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ടതാരമായി ഉണ്ണി മുകുന്ദന്‍ മാറി. മോളിവുഡില്‍ നിരവധി ആരാധകരുളള താരം കൂടിയാണ് നടന്‍. 2011ലാണ് ഉണ്ണിയുടെ അരങ്ങേറ്റ ചിത്രമായ ബോംബൈ മാര്‍ച്ച് 12 പുറത്തിറങ്ങുന്നത്. ബാബു ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയ പ്രകടനമാണ് ഉണ്ണിയും കാഴ്ചവെച്ചത്.

റോമ ആയിരുന്നു ചിത്രത്തില്‍ നായികയായി

റോമ ആയിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയായിരുന്നു ബോംബെ മാര്‍ച്ച് 12. മമ്മൂട്ടിക്കും ഉണ്ണി മുകുന്ദനും പുറമെ സുധീര്‍ കരമന, ശാരി, സാദിഖ്, ലിജോ ജോസ് പെല്ലിശ്ശേരി, അനില്‍ മുരളി, ലാല്‍, രാജീവ് ഗോവിന്ദ പിളള, ജ്യോതി കൃഷ്ണ, സീമാ ജി നായര്‍ എന്നീ താരങ്ങളായിരുന്നു ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.

അഫ്‌സല്‍ യൂസഫ് ഒരുക്കിയ

അഫ്‌സല്‍ യൂസഫ് ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതേസമയം ബോംബ് മാര്‍ച്ച് 12 സമയത്ത് നടന്ന ഒരു സംഭവം സ്വകാര്യ എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തിയിരുന്നു. തനിക്ക് ഒരുപാട് ഓര്‍മ്മകള്‍ നല്‍കിയ സിനിമയാണിതെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. ഞാന്‍ എന്റെ തന്നെ എറ്റവും കൂടുതല്‍ കണ്ട സിനിമ ബോംബൈ മാര്‍ച്ച് പന്ത്രണ്ട് ആണ്.

അത് എനിക്ക് ഒരുപാട് ഓര്‍മ്മകള്‍

അത് എനിക്ക് ഒരുപാട് ഓര്‍മ്മകള്‍ നല്‍കുന്ന സിനിമയാണ്. പ്രത്യേകിച്ച് അതിലെ ആ ഹിറ്റ് ഗാനം. ഞാന്‍ വഞ്ചി തുഴഞ്ഞു വരുന്ന സീനൊക്കെ വീണ്ടും വീണ്ടും എടുത്തുകാണുമ്പോള്‍ എനിക്കത് ഭയങ്കര പ്രിയമാണ്. അതില്‍ നായിക എന്റെ കൈകളിലേക്ക് വരുമ്പോള്‍ ഞാന്‍ പേടിയോടെ വിട്ടുകളയുകയും അവള്‍ എന്നോട് ദേഷ്യപ്പെട്ടതുമൊക്കെ ഓര്‍മ്മയുണ്ട്.

Recommended Video

Drishyam 2 Exclusive Interview | Mohanlal | Jeethu Joseph | FilmiBeat Malayalam
ഇപ്പോള്‍ തന്നെ അത് മൊത്തതില്‍

ഇപ്പോള്‍ തന്നെ അത് മൊത്തത്തില്‍ ഇരുന്നു ഏട്ടോളം തവണ ഞാന്‍ ആ സിനിമ കണ്ടു. അത്രയ്ക്ക് പ്രിയപ്പെട്ട സിനിമയാണ്. പ്രിയപ്പെട്ടത് എന്നതിനേക്കാള്‍ എനിക്ക് അന്നത്തെ എന്നെ കാണാന്‍ ഒരുപാട് ഇഷ്ടമായത് കൊണ്ട് വീണ്ടും വീണ്ടും കാണുന്നതാണ്. സിനിമയോടും പ്രത്യേക ഇഷ്ടമുണ്ട്. അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ചിത്രത്തില്‍ ഷാജഹാന്‍ എന്ന കഥാപാത്രമായാണ് നടന്‍ എത്തിയത്. 2011 ജൂണ്‍ ജൂണ്‍ 30നാണ് ബോംബൈ മാര്‍ച്ച് 12 തിയ്യേറ്ററുകളില്‍ എത്തിയത്‌.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X