ആ വലിയ സ്‌നേഹത്തിന് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍! ഉണ്ണിയുടെ 800-ലധികം ചിത്രങ്ങള്‍ വരച്ച ഒരു കൊളാഷ്!

ഉണ്ണി മുകുന്ദനെ പോലെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി ഇത്രയധികം സംവദിക്കുന്ന മലയാള യുവതാരം മറ്റാരുമില്ലെന്ന് വേണം പറയാന്‍. തന്റെ വിശേഷങ്ങളെല്ലാം തന്നെ ഉണ്ണി ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കാറുണ്ട്. ലോക്ഡൗണായതോടെ വീട്ടില്‍ താന്‍ കൃഷി തുടങ്ങിയതിനെ കുറിച്ചും അടുത്തിടെ മഴയത്ത് തന്റെ കൃഷിയെല്ലാം പോയതിനെ കുറിച്ചുമൊക്കെ താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ ചിത്രം വരക്കുന്ന ആളുകള്‍ക്ക് നന്ദി പറഞ്ഞ് കൊണ്ടെത്തിയിരിക്കുകയാണ് താരം. ഉണ്ണി മുകുന്ദന്റെ എണ്ണൂറിലധികം ചിത്രങ്ങള്‍ ചേര്‍ത്ത് വരച്ച കൊളാഷ് ഒരു ആരാധകന്‍ സമ്മാനിച്ചിരുന്നു. ഇതിനെ കുറിച്ച് പറഞ്ഞതിനൊപ്പമാണ് ആദ്യമായി തന്റെ മുഖം വരച്ചപ്പോള്‍ തോന്നിയ സന്തോഷത്തെ കുറിച്ചും താരം പറഞ്ഞത്.

unni-mukundan

ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം

നമസ്‌കാരം, ഇന്ന് എന്റെ ഒരു സുഹൃത്ത് ആണ് ഇതാ നിന്റെ 800-ലധികം ചിത്രങ്ങള്‍ വരച്ച ഒരു കൊളാഷ് എന്ന് പറഞ്ഞു ഈ ചിത്രങ്ങള്‍ എനിക്ക് അയച്ചു തന്നത്. നിങ്ങള്‍ വര്‍ഷങ്ങളായി എനിക്ക് തന്നു കൊണ്ടിരിക്കുന്ന വലിയ സ്‌നേഹത്തിന്റെ ഒരു ചെറിയ പങ്ക് ആണ് ഈ കാണുന്നത്. ഓരോ ദിവസവും ഞാന്‍ കണി കണ്ടുണരുന്നത് എന്റെ ഈ വരച്ച ചിത്രങ്ങള്‍ കണ്ടിട്ട് ആണ്.

സത്യത്തില്‍ എന്റെ ശരിക്കുമുള്ള ചിത്രങ്ങളേക്കാള്‍ വരച്ച ചിത്രങ്ങള്‍ ആണ് ഞാന്‍ കണ്ടിട്ടുള്ളത്. ആ ചിത്രം ചെറുതോ, വലുതോ,സാമ്യമുണ്ടോ, സാമ്യമില്ലയോ എന്നൊന്നും നോക്കാതെ എന്നാല്‍ കഴിയുന്ന വിധം ഞാന്‍ ഷെയര്‍ ചെയ്യാറുണ്ട്, ഞാന്‍ എന്ന ഒരു വളര്‍ന്ന് വരുന്ന കലാകാരന് വേണ്ടി നിങ്ങളുടെ ദിവസത്തിലെ ഒരു വലിയ സമയം എന്നെ വരയ്ക്കാനായി ചിലവഴിക്കുന്നത് എനിക്ക് അത്രയും സന്തോഷവും ആശ്ചര്യവും പ്രോത്സാഹനവും തരുന്നുണ്ട്.

unni-mukundan

ഈ സ്‌നേഹത്തിനു ഒക്കെ തിരിച്ചു തരാന്‍ എന്റെ കയ്യിലും സ്‌നേഹം മാത്രമേ ഒള്ളു. ഈ പോസ്റ്റ് ഇടാന്‍ ഉള്ള പ്രധാന കാരണം ഇന്ന് അടക്കം ഒട്ടനവധി പേര് എന്റെ ചിത്രം വരയ്ക്കാന്‍ ശ്രമിച്ചിട്ട് മുഖത്തിനു സാമ്യം വന്നില്ല എന്ന് പറഞ്ഞു എന്റെ ഇന്‍ബോക്‌സില്‍ വിഷമിച്ചു പറയാറുണ്ട്, പല വട്ടം ശ്രമിച്ചിട്ടും ശരി ആവുന്നില്ല എന്റെ മുന്നില്‍ എത്തിക്കാന്‍ അഭിമാനം സമ്മതിക്കുന്നില്ല എന്നൊക്കെ ദിനംപ്രതി പലരും പറയുന്നുണ്ട്.

പക്ഷെ ഞാന്‍ വിശ്വസിക്കുന്ന ദൈവം സാക്ഷി ആയി ഞാന്‍ പറയുന്നു മുഖത്തിന്റെ സാമ്യതയെക്കാളും മറ്റാര്‍ക്കും കൊടുക്കാതെ നിങ്ങള്‍ എനിക്ക് വേണ്ടി ചിലവഴിക്കുന്ന ആ സമയത്തെ ആണ് ഞാന്‍ ബഹുമാനിക്കുന്നത്. ആദ്യമായി ഒരാള്‍ എന്റെ ചിത്രം വരച്ചത് കണ്ടപ്പോള്‍ ഉള്ള ആവേശവും സന്തോഷവും ഇന്നും എന്റെ ഒരു വരച്ച ചിത്രം കാണുമ്പോള്‍ അതേപടി എനിക്ക് തോന്നാറുണ്ട്. നിങ്ങളുടെ ഈ സ്‌നേഹം എന്നും എന്റെ ഒപ്പം ഉണ്ടാവും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം ഉണ്ണി മുകുന്ദന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X