'നീ സിംഗിള്‍ അല്ല, അങ്കിളാണെന്ന് ഫ്രണ്ട്', ഇങ്ങനെ പോയാല്‍ നീയും ആന്റിയാകും; മഹിമയോട് ഉണ്ണി മുകുന്ദന്‍
ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും പ്രധാന വേഷത്തിലെത്തിയ ജയ് ഗണേഷ് ഇന്ന് തിയേറ്ററുകളില്‍ റിലീസ് ആയി മികച്ച പ്രതികരണം നേടുന്നുണ്ട്. സിനിമ തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്പ് തന്നെ ഉണ്ണിയുടെയും മഹിമയുടെയും അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.
ഉണ്ണി മുകുന്ദന്റെയും മഹിമ നമ്പ്യാരുടെയും ഭാവി പങ്കാളികളെക്കുറിച്ചുള്ള അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതേ വിഷയത്തില്‍ വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദനും മഹിമയും പറയുന്ന വാക്കുകളാണ് വൈറല്‍ ആകുന്നത്. പരസ്പരം തഗ്ഗ് അടിച്ചും കൗണ്ടര്‍ അടിച്ചുമാണ് ഇരുവരും അഭിമുഖത്തില്‍ സംസാരിക്കുന്നത്.

തനിക്ക് അങ്ങനെ കോണ്‍സപ്റ്റ് ഒന്നുമില്ല. ഒരാളെ കാണുമ്പോള്‍ തോന്നുമ്പോള്‍ നമുക്ക് ഒരു ഇഷ്ടം ഒക്കെ തോന്നുമല്ലോ എന്നാണ് മഹിമ നമ്പ്യാര്‍ തന്റെ വിവാഹം ചെയ്യാന്‍ പോകുന്ന ആളെക്കുറിച്ച് പറഞ്ഞത്. എന്നാല്‍ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ എലിജിബിള്‍ ബാച്ച്‌ലര്‍ എന്നാണ് അറിയപ്പെടുന്നതെന്നാണ് ഈ സമയം അവതാരക പറഞ്ഞത്.
ഇതിന് ഉണ്ണി പറഞ്ഞ മറുപടിയും തമാശ നിറഞ്ഞതായിരുന്നു. ഈ വയസിലും സിംഗിള്‍ ആണെന്ന് പറയുന്നത് ട്രാജഡി ആണെന്ന് കൂട്ടുകാരനോട് പറഞ്ഞപ്പോള്‍, അവന്‍ ട്രാജഡിയുടെ സ്ഥാനത്ത് വേറെ ഒരു പേരാണ് തന്നോട് പറഞ്ഞതെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. നീ സിംഗിള്‍ അല്ല അങ്കിള്‍ ആണെന്നാണ് അവന്‍ പറഞ്ഞതെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.
താന്‍ മഹിമയെ പോലെ ഡിപ്ലോമാറ്റ് അല്ലെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നുണ്ട്. മഹിമയോട് എങ്ങനെയുള്ള ആളെയാണ് വേണ്ടത് എന്ന് ചോദിക്കുമ്പോള്‍ അങ്ങനെ ഒന്നുമില്ലെന്നൊക്കെ പറയും. പക്ഷെ ഞാന്‍ അങ്ങനെ ഒന്നുമല്ല. എനിക്ക് ചില കണ്‍സപ്റ്റുകളൊക്കെ ഉണ്ടെന്നും ഉണ്ണി പറഞ്ഞു.
എന്നാല്‍ മഹിമ ഉത്തരം പറഞ്ഞതും ഉണ്ണിയെ ടാര്‍ഗറ്റ് ചെയ്തുകൊണ്ടായിരുന്നു. താന്‍ ഇതുവരെ ശരീരമോ രൂപമോ ഇങ്ങനെ ഉള്ള ആള്‍ വേണമെന്ന് ചിന്തിച്ചിട്ടില്ല. പക്ഷെ അത്യാവശ്യം സ്‌പേസ് തരുന്ന ആളായിരിക്കണം. വിവാഹമായാലും റിലേഷന്‍ഷിപ്പായാലും നമുക്ക് നമ്മാളായി നില്‍ക്കാനും അതുവരെ ചെയ്ത കാര്യങ്ങള്‍ സന്തോഷത്തോടെ ചെയ്യാനും സാധിക്കണം. അല്ലാത്ത സാഹചര്യത്തില്‍ അത് ഒരു നല്ല റിലേഷന്‍ഷിപ്പല്ല എന്നാണ് താന്‍ കരുതുന്നതെന്നാണ് മഹിമ പറഞ്ഞത്.

എനിക്ക് എന്റെ കുരുത്തക്കേടുകളും നല്ല കാര്യങ്ങളും പറയാന്‍ പറ്റുന്ന ആളായിരിക്കണം അതേപോലെ തിരിച്ചും അങ്ങനെ പറയുന്ന ആളുമായിരിക്കണം. പിന്നെ ഒരു പൊരുത്തം തോന്നലാണ്. അത് നമ്മള്‍ കണ്ട് സംസാരിച്ച് കഴിയുമ്പോള്‍ ഉണ്ടാകേണ്ടതാണ് എന്നും മഹിമ പറഞ്ഞു. എന്നാല്‍ ഇതൊക്കെ കേട്ടിട്ട് ഇങ്ങനെ പോയാല്‍ നീയും ആന്റിയാകും എന്നാണ് ഉണ്ണി മുകുന്ദന്‍ മറുപടി പറഞ്ഞത്.
ഇത് പറയുമ്പോള്‍ ചെറിയ കാര്യമായി തോന്നിയാലും ഒരാളെ കണ്ട് കുറച്ച് നേരം സംസരിച്ചാല്‍ താന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ മനസിലാകും. അതിന് ഈ മൂക്ക് തപ്പി നടക്കേണ്ട കാര്യമൊന്നുമില്ലെന്നാണ് മഹിമയുടെ കൗണ്ടര്‍. ഇന്‍സ്റ്റഗ്രാമിലൊക്കെ റാന്‍ഡം പ്രൊഫൈല്‍സ് കണ്ടാലും ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ അവരുടെ മൂക്ക് ആണ് നോക്കുന്നതെന്നും മഹി പറയുന്നുണ്ട്. ഈ നീളം ഓക്കെയാണോ, ചെറുതായി പോയോ എന്നൊക്കെ നോക്കാറുണ്ടെന്നും മഹിമ പറഞ്ഞു.


Click it and Unblock the Notifications











