നടിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ ബുദ്ധിമുട്ടുള്ള കാര്യമാണ്, കല്യാണത്തെ കുറിച്ച് ഉണ്ണി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട് നടനാണ് ഉണ്ണി മുകുന്ദൻ. തമിഴ് സിനിമയിലൂടെയാണ് നടന്റെ അരങ്ങേറ്റം. 2011ൽ പുറത്ത് വന്ന ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെയാണ് നടൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാവുകയായിരുന്നു. മേപ്പടിയാൻ ആണ് ഇനി പുറത്ത് വരനുള്ള ഉണ്ണിയുടെ ഏറ്റവും പുതിയ ചിത്രം. ജനുവരി 14 നാണ് ചിത്രം തിയേറ്റർ റിലീസ് ചെയ്യുന്നത്. നടൻ തന്നെയാണ് ഈ സിനിമ നിർമ്മിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. അഞ്ജു കുര്യനാണ് നായിക.

മലയാളത്തിൽ നിരവധി ആരാധികമാരുളള നടനാണ് ഉണ്ണി മുകുന്ദൻ. മലയാള സിനിമയിലെ ക്രോണിക് ബാച്ചിലർ എന്നാണ് നടനെ അറിയപ്പെടുന്നത്. ഇപ്പോഴിത തന്റെ വിവാഹത്തെ ഖുറിച്ച് പറയുകയാണ് നടൻ. . മേപ്പടിയാന്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് തന്റെ വിവാഹത്തെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചും ഉണ്ണി പറയുന്നത്. കല്യാണം അങ്ങനെ കാത്തിരിന്ന്, നോക്കി കണ്ട് പിടിച്ച് കഴിക്കേണ്ട ഒരു സംഗതിയാണെന്ന് ഞാന്‍ കരുതുന്നില്ലെന്നാണ് ഉണ്ണി പറയുന്നത്.

കല്യാണം സംഭവിക്കേണ്ടതാണ്

നടന്റെ വാക്കുകൾ ഇങ്ങനെ... കല്യാണം അങ്ങനെ കാത്തിരിന്ന്, നോക്കി കണ്ട് പിടിച്ച് കഴിക്കേണ്ട ഒരു സംഗതിയാണെന്ന് ഞാന്‍ കരുതുന്നില്ല. അത് സംഭവിയ്‌ക്കേണ്ടതാണ്. ജീവിതത്തില്‍ ചിലത് അങ്ങനെയാണല്ലോ. ഇഷ്ടമുള്ള ആളെ കല്യാണം കഴിക്കണം എന്ന് ആഗ്രഹിച്ചാല്‍ നമുക്ക് കല്യാണം കഴിക്കാന്‍ സാധിയ്ക്കില്ല. ചിലപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് കല്യാണം കഴിച്ചെന്നും വരും. പലരും പറഞ്ഞ് കേട്ടതാണ്. എന്റെ കാര്യത്തിലും അത് സംഭവിയ്ക്കുമ്പോള്‍ നടക്കട്ടെ എന്നാണ് എന്റെയും വിശ്വാസം.

അമ്മയുടെ ഏറ്റവും വലിയ ആ​ഗ്രഹം

ഉണ്ണി മുകുന്ദന്‍ കല്യാണം കഴിക്കുന്ന ആള്‍ അഭിനേത്രി ആയിരിക്കുമോ എന്ന് ചോദിച്ചാല്‍ എനിക്ക് ആഗ്രഹമുണ്ട് എന്നാണ് നടന്‍ പറഞ്ഞത്. പക്ഷെ അത് നടക്കുമോ ഇല്ലയോ എന്നൊക്കെ ബുദ്ധിമുട്ടുള്ള കാര്യമാണ്.ഞാനൊരു വിവാഹം കഴിച്ച് കാണണം എന്ന് ഏറ്റവും അധികം ആഗ്രഹിയ്ക്കുന്നത് അമ്മയാണെന്നും നടൻ പറയുന്നു. നാളെ ഞാന്‍ കല്യാണം കഴിക്കാം എന്ന് പറയുകയാണെങ്കില്‍ ഇന്ന് തന്നെ തയ്യാറായി നില്‍ക്കും. ചുരുക്കി പറഞ്ഞാല്‍ നിലവിളക്കുമായി അമ്മ കാത്ത് നില്‍ക്കുകയാണ്.. അത് സംഭവിക്കേണ്ട താമസം മാത്രമേയുള്ളൂ.

വരാനിരിക്കുന്ന സിനിമകൾ

ബ്രോ ഡാഡിയും 12 ത്ത് മാനുമാണ് അടുത്ത രണ്ട് സിനിമകള്‍. ബ്രോ ഡാഡിയില്‍ അല്പം ദൈര്‍ഘ്യമുള്ള അതിഥി വേഷമാണ്. ഭ്രമം എന്ന സിനിമ കഴിഞ്ഞ ശേഷം പൃഥ്വി താന്‍ അടുത്തതായി ചെയ്യുന്ന സിനിമയില്‍ ഒരു റോള്‍ ഉണ്ട് എന്ന് പറഞ്ഞ് വിളിക്കുകയായിരുന്നു. ഞാന്‍ വളരെ ആരാധിയ്ക്കുന്ന ഒരു വ്യക്തിയാണ് പൃഥ്വി. പൃഥ്വിയെ പോലെ ആകണം എന്നൊക്കെ ആഗ്രഹമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു

More from Filmibeat

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X