ലാലേട്ടനേക്കാളും മമ്മൂക്ക എനിക്ക് സ്പെഷ്യൽ ആവുന്നത് അവിടെയാണ്; മറക്കാൻ പറ്റിയിട്ടില്ല; ഉണ്ണി മുകുന്ദൻ
മലയാള സിനിമയിലെ ഫിറ്റ്നസ് ഐക്കൺ ആയാണ് നടൻ ഉണ്ണി മുകുന്ദനെ ആരാധകർ കാണുന്നത്. ബോളിവുഡ് നടൻമാരെ പോലെ ശരീര ഭംഗി കാത്തു സൂക്ഷിക്കുന്ന ഉണ്ണി മുകുന്ദൻ കരിയറിന്റെ വഴിത്തിരിവിലാണുള്ളത്. ഒടുവിൽ പുറത്തിറങ്ങിയ മാളികപ്പുറം എന്ന സിനിമ വൻ വിജയം ആയിരിക്കുകയാണ്.
അയ്യപ്പ ഭക്തിയുടെ കഥ പറയുന്ന സിനിമ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ തന്റെ കരിയറിനെക്കുറിച്ചും പ്രിയപ്പെട്ട നടൻമാരെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മനോരമ ചാനലിലെ നേരെ ചൊവ്വെയിൽ സംസാരിക്കുകയായിരുന്നു നടൻ.

നല്ല വില്ലൻ വേഷങ്ങൾ വന്നാൽ ചെയ്യും. സിനിയുടെ സ്വഭാവവും ആളുകളുടെ ആസ്വാദന രീതിയും മാറിയിട്ടുണ്ട്. നായകൻ ആരാണെന്ന് സിനിമ റിലീസ് ചെയ്ത ശേഷമാണ് തീരുമാനിക്കുന്നത്. എന്റെ പ്രയോരിറ്റി കുടുംബ പ്രേക്ഷകർക്ക് വേണ്ടി സിനിമ എടുക്കുക എന്നതാണ്. എന്റെ സഹ പ്രവർത്തകർ നല്ല സിനിമകൾ ചെയ്യുന്നുണ്ട്.
ഞാൻ പാൻ ഇന്ത്യൻ താരമായി എന്നാണ് എന്റെ വിശ്വാസം. മാളികപ്പുറം തന്നെ ഹിന്ദി, തമിഴ് , തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. എനിക്ക് ഡയരക്ടായ ഹിന്ദി, തമിഴ് സിനിമകൾ ചെയ്യണമെന്ന് ആഗ്രഹം ഉണ്ട്.
സിനിമയിലെ എല്ലാ മേഖലകളിലും കൈ വെക്കണമെന്നുണ്ട്. പ്രൊഡക്ഷൻ ചെയ്തു., സംവിധാനം ഉടനെ ഉണ്ടാവും. എനിക്ക് കഥകൾ വളരെ ഇഷ്ടമാണ്.

'മമ്മൂക്ക, ലാലേട്ടൻ, സുരേഷ് ഗോപി തുടങ്ങിയവരാണ് മികച്ച നടനാവാൻ എന്നെ മുന്നോട്ട് നയിക്കുന്നത്. അതിൽ മമ്മൂക്ക സ്പെഷ്യൽ ആവുന്നത് എവിടെയെന്ന് വെച്ചാൽ ഞാൻ തുടക്ക കാലത്ത് ചെയ്ത സിനിമകളിൽ പ്രധാന നായകൻ മമ്മൂക്ക ആയിരുന്നു. പുള്ളിയുടെ ഭാഗത്ത് നിന്നുണ്ടായ എന്നോടുള്ള പെരുമാറ്റം ഉണ്ടല്ലോ അത് ഭയങ്കരം ആയിരുന്നു. ഒരു സാധാരണ കുടുബത്തിൽ നിന്ന് വന്ന എനിക്ക് മമ്മൂക്കയിൽ നിന്ന് കിട്ടിയ സ്വീകരണം മറക്കാൻ പറ്റിയിട്ടില്ല'

'പിന്നീട് വന്ന നടൻമാരും എന്നെ ഇൻസ്പൈർ ചെയ്തിട്ടുണ്ട്. നിവിനും ആസിഫും ദുൽഖറുമെല്ലാം. കുറച്ച് കൂടി റിലേറ്റ് ചെയ്യാൻ പറ്റിയത് പൃഥിയുമായാണ്. പൃഥിയുടെ നന്ദനം ആണ് ഞാൻ തമിഴിൽ ചെയ്തത്. പുള്ളിയുടെ സംസാര രീതി, ചിന്തകൾ എല്ലാം'
'അത്രയും സ്ട്രോങ് ആയി പറഞ്ഞില്ലെങ്കിലും ഷാർപ്പ് ആയി ചിന്തിക്കുന്ന ആൾ തന്നെയാണ് ഞാൻ. അപ്പോൾ എനിക്ക് കുറച്ച് കൂടി കണക്ട് ചെയ്യാൻ പറ്റിയിട്ടുണ്ട്. ഒരു നടൻ എന്നതിലപ്പുറം എല്ലാത്തിൽ നിന്നും ഞാൻ പോസിറ്റിവിറ്റി കണ്ടെത്താൻ നോക്കാറുണ്ട്. ഇപ്പോൾ കരിയറിൽ സംഭവിച്ച നല്ല മാറ്റങ്ങൾ പെട്ടെന്ന് സംഭവിച്ചതല്ല. ആത്മാർത്ഥമായ കഠിനാധ്വാനം എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്'

എനിക്ക് അങ്ങനെ പേടിയൊന്നുമില്ല. കാരണ ഞാൻ പരാജയങ്ങൾ കണ്ട് നേരെ താഴെ പോയതാണ്. ഈയടുത്ത് ഒരു ട്രോൾ പോലും എന്റെ നേരെ വന്നിരുന്നു. കുറേ മലയാള നടൻമാരുടെ പേര് വന്നതിൽ എന്റെ പേര് അതിലില്ലായിരുന്നു. പക്ഷെ 2022-23 ലെ ഏറ്റവും വലിയ ഹിറ്റ് എന്റെയാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. മാളികപ്പുറത്തിന് പുറമെ മേപ്പടിയാൻ, ഭ്രമം എന്നിവയാണ് അടുത്തിടെ പുറത്തിറങ്ങിയതിൽ ഉണ്ണി മുകുന്ദന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ.


Click it and Unblock the Notifications