പച്ചയ്ക്ക് പറഞ്ഞു; വീട്ടിൽ അച്ഛനും അമ്മയുമുണ്ടാകും; ഭാര്യയുണ്ടെന്ന് ഞാൻ മനസിലാക്കുന്നു; സായിക്കെതിരെ ഉണ്ണി

യൂട്യൂബറും ബി​ഗ് ബോസ് മത്സരാർത്ഥിയുമായ സായ് കൃഷ്ണയും (സീക്രട്ട് ഏജന്റ്) നടൻ ഉണ്ണി മുകുന്ദനും തമ്മിലുണ്ടായ പ്രശ്നം നേരത്തെ വലിയ തോതിൽ ചർച്ചയായിരുന്നു. മാളികപ്പുറം എന്ന തന്റെ സിനിമയെയും തന്നെയും വിമർശിച്ചതിന്റെ പേരിൽ പ്രകോപിതനായ ഉണ്ണി സായിയെ വിളിക്കുകയും ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഉണ്ണി മുകുന്ദൻ അസഭ്യം പറയുന്ന ശബ്ദ​രേഖ സായി യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടുകയും ചെയ്തു. ഉണ്ണി മുകുന്ദനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രം​ഗത്ത് വന്നു.

അന്നുണ്ടായ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദനിപ്പോൾ. അരി മേടിക്കാൻ വേണ്ടിയാണ് വീഡിയോ ചെയ്തതെന്ന് പറഞ്ഞതോടെ സായ് കൃഷ്ണയ്ക്കെതിരെ താൻ പ്രതികരിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം. അന്ന് സായിയുമായി തർക്കമുണ്ടായതിനെക്കുറിച്ചും ഉണ്ണി മുകുന്ദൻ സംസാരിച്ചു. സിനിമയെ സിനിമയായി കാണാതെ ഊഹാപോഹങ്ങളും മറ്റ് കാര്യങ്ങളും വന്നപ്പോൾ സഹിക്കാൻ പറ്റിയില്ല, പിന്നെ ഞാനത് മനസിലാക്കുന്നു.

Unni Mukundan  Sai Krishna

ജീവിക്കാൻ വേണ്ടിയാണ്. മോണിറ്റെെസേഷൻ വഴി റെവന്യൂ വരും. അയാൾ കൃത്യമായി പറഞ്ഞത് അരി മേടിക്കാനാണെന്നാണ്. അന്നത്തിന് വേണ്ടിയാണ് ചെയ്യുന്നത് എന്ന് പറഞ്ഞാൽ അത് ബഹുമാനിക്കണം. ഒരാൾ പച്ചയ്ക്ക് പറഞ്ഞു. ഞാൻ ഊഹാപോഹങ്ങൾ പങ്കുവെക്കുന്നത് നിങ്ങളെ ഏത് രീതിയിൽ ബാധിച്ചാലും വിഷയമല്ല, കാരണം അരി മേടിക്കാനാണെന്ന് പറഞ്ഞു. ഞാനും ജീവിക്കാൻ വേണ്ടിയാണിത് ചെയ്യുന്നത്. ഞാനൊരുപാട് തെറി പറഞ്ഞു. പുള്ളിയുടെ വീട്ടിൽ അച്ഛനും അമ്മയുമുണ്ടാകും.

ഭാര്യയുണ്ടെന്ന് ഞാൻ മനസിലാക്കുന്നു. കുട്ടികളും സുഹൃത്തുക്കളോ ആരുമായാലും അവർ ഈ അരിയാണ് കഴിക്കുക. എന്റെ തെറി കേട്ടിട്ട് അരി വാങ്ങിയിട്ടുണ്ടെങ്കിൽ, നല്ല കാര്യം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനെ സ്വാ​ഗതം ചെയ്യുന്നു. അരി മേടിക്കാനെന്ന് പറഞ്ഞതോടെ എനിക്കൊന്നും പറയാൻ പറ്റാത്ത അവസ്ഥയായെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. പത്ത് പന്ത്രണ്ട് വർഷം ഇവിടെ നിന്ന ആളെ ഒറ്റയടിക്ക് ജഡ‍്ജ് ചെയ്തിട്ട് പ്രിവിലേജ് സ്ഥാനത്ത് നിൽക്കുന്ന നടൻ സാധാരണ യൂട്യൂബറെ തെറി വിളിക്കുന്നു എന്നാക്കിയെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

Unni Mukundan  Sai Krishna

നിലവിൽ ബി​ഗ് ബോസ് ഷോയിലാണ് സായ് കൃഷ്ണയുള്ളത്. വൈൽഡ് കാർഡ് എൻട്രിയായാണ് സായ് ബി​ഗ് ബോസിലെത്തിയത്. ഉണ്ണി മുകുന്ദൻ സിനിമകളുടെ തിരക്കിലാണ്. ജയ് ​ഗണേശാണ് നടന്റെ പുതിയ ചിത്രം. തന്റെ സിനിമകളെ സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നതിനെതിരെ ഒന്നിലേറെ തവണ ഉണ്ണി മുകുന്ദൻ രം​ഗത്ത് വന്നിട്ടുണ്ട്.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X